സെറ്റിലെ തര്‍ക്കം, പൊട്ടിക്കരഞ്ഞ് അനുഷ്‌ക; മേക്കപ്പിട്ടത് പോലും ഒറ്റയ്ക്ക്; അവരോട് പോകാന്‍ പറയെന്ന് കാര്‍ത്തി
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അനുഷ്‌ക ഷെട്ടി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരം. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് അനുഷ്‌ക. എങ്കിലും തെലുങ്ക് സിനിമയിലാണ് അനുഷ്‌ക കൂടുതല്‍ സജീവം. 2005 ല്‍ പുറത്തിറങ്ങയ സൂപ്പര്‍ ആയിരുന്നു അരങ്ങേറ്റ ചിത്രം. നാഗാര്‍ജുന നായകനായ ആ ചിത്രത്തിന് ശേഷം അനുഷ്‌കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സൂപ്പര്‍ താരങ്ങളുടെ നായികയില്‍ നിന്നും സൂപ്പര്‍ നായികയിലേക്കുള്ള അനുഷ്‌കയുടെ വളര്‍ച്ച സ്വപ്‌നതുല്യമായിരുന്നു. അരുന്ധതി, രുദ്രമാദേവി, ഭാഗ്മതി തുടങ്ങി അനുഷ്‌ക ഹിറ്റാക്കി മാറ്റിയ സിനിമകള്‍ നിരവധിയാണ്. ബാഹുബലി പരമ്പരയിലെ ദേവസനയിലൂടെയാണ് അനുഷ്‌ക പാന്‍ ഇന്ത്യന്‍ താരമാകുന്നത്. ബാഹുബലി പോലൊരു സിനിമയും ദേവസേനയെ പോലൊരു നായികയേയും ഇന്ത്യന്‍ സിനിമയില്‍ വേറെ കാണാനാകില്ല.

ഇപ്പോഴിത ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനുഷ്‌ക. നവീന്‍ പൊളിഷെട്ടിക്കൊപ്പം അഭിനയിച്ച മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടിയാണ് അനുഷ്‌കയുടെ തിരിച്ചുവരവ് ചിത്രം. അതേസമയം തന്റെ വ്യക്തിജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന താരമാണ് അനുഷ്‌ക. തിരിച്ചുവരവ് ചിത്രമായിരുന്നിട്ടു കൂടിയും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നെല്ലാം അകലം പാലിക്കുകയായിരുന്നു അനുഷ്‌ക.
തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം സ്വകാര്യമായി തന്നെ വെക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അനുഷ്‌ക. അതുകൊണ്ട് തന്നെ അധികം വിവാദങ്ങളും അനുഷ്‌കയുടെ കരിയറിലുണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കല്‍ അനുഷ്‌കയെ വളരെ വേദനിപ്പിച്ചൊരു സംഭവമുണ്ടായി. തമിഴ് ഫിലിം വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗങ്ങളുടെ അസഭ്യ വാക്കുകള്‍ കേട്ട് അനുഷ്‌കയ്ക്ക് അന്ന് പൊട്ടിക്കരയേണ്ടി വന്നിരുന്നു.
2012 ലായിരുന്നു സംഭവം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ അംഗമല്ലാത്തൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ജോലിക്കെടുത്തതായിരുന്നു പ്രശ്‌നത്തിന്റെ കാരണം. കാര്‍ത്തി നായകനായ അലക്‌സ് പാണ്ഡ്യന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. മറ്റൊരു സംസ്ഥാനത്തു നിന്നുമുള്ള, തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്ത മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അനുഷ്‌ക തിരഞ്ഞെടുത്തത് സ്വാഭാവികമായും തമിഴ് നാട്ടിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്നും പ്രതിഷേധം ഉയര്‍ത്തി.
ആന്ധ്രയില്‍ നിന്നും അനുഷ്‌ക കൊണ്ടു വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെറ്റ് വിട്ടു പോവുകയോ തങ്ങളുടെ സംഘടനയില്‍ അംഗത്വമെടുക്കുകയോ ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. വാഗ്വാദം കനത്തതോടെ അനുഷ്‌ക പൊട്ടിക്കരയുക വരെയുണ്ടായി. ഇതോടെ ചിത്രത്തിലെ നായകന്‍ കാര്‍ത്തി ഇടപെടുകയായിരുന്നു. കാര്‍ത്തിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനുഷ്‌കയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിനിമയുടെ സെറ്റില്‍ നിന്നും പോവുകയും ചെയ്തു.

തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് വേണ്ടി ശക്തമായി വാദിച്ചിരുന്നു അന്ന് അനുഷ്‌ക. എന്നാല്‍ സാഹചര്യങ്ങള്‍ താരത്തിന് അനുകൂലമായിരുന്നില്ല. ഇതോടെ കുപിതയായ അനുഷ്‌ക അന്ന് പകരം മറ്റൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൊണ്ടു വരാന്‍ പോലും ഒരുക്കമാകാതെ സ്വയം മേക്കപ്പ് ചെയ്യുകയായിരുന്നു. സങ്കടവും ദേഷ്യവുമൊക്കെ കാരണം പൊട്ടിക്കരഞ്ഞു പോയ അനുഷ്‌കയെ കാര്‍ത്തിയാണ് ആശ്വസിപ്പിക്കുന്നതും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരികെ കൊണ്ടു വന്നതും.
അതേസമയം ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ കയ്യടി നേടുകയാണ് അനുഷ്‌ക. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്ത താന്‍ സ്വയം നവീകരിക്കാന്‍ വേണ്ടിയാണ് ഇടവേളയെടുത്തതെന്നാണ് അനുഷ്‌ക പറയുന്നത്. ശരീരഭാരം കുറക്കാനും കൂടിയായിരുന്നു അനുഷ്‌ക ഇടവേളയെടുത്തത്. യുവനടന്‍ നവീന്‍ പൊളിഷെട്ടിക്കൊപ്പമുള്ള അനുഷ്‌കയുടെ തിരിച്ചുവരവ് കയ്യടി നേടുകയാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവില്‍ സന്തുഷ്ടരാണ് ആരാധകര്‍.


Click it and Unblock the Notifications