ഭാനുപ്രിയയോട് നടന്റെ പ്രണയച്ചതി; രക്ഷകനായി സംവിധായകന്‍; നടി നേരിട്ടത് കൊടിയ ചതി!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന മുന്‍നിര നടിയാണ് ഭാനുപ്രിയ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും അവര്‍ തിളങ്ങി നിന്നിരുന്നു. അഭിനേത്രിയെന്നതിനൊപ്പം തന്നെ മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയ മലയാളികള്‍ക്കും പ്രിയങ്കരിയായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അഴകിയ രാവണന്‍, മാഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലൂടെയാണ് ഭാനുപ്രിയ മലയാളത്തില്‍ സാന്നിധ്യം അറിയിക്കുന്നത്. വേഷങ്ങളിലാണ് താരം എത്തിയത്.

33 വര്‍ഷം നീണ്ട തന്റെ സമ്പന്നമായ കരിയറില്‍ 150 ഓളം സിനിമകളില്‍ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ തമിഴില്‍ നിരവധി ടെലിവിഷന്‍ പരമ്പരകളുടെയും ഭാഗമായിട്ടുണ്ട് ഭാനുപ്രിയ. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി ഭാനുപ്രിയ അഭിനയത്തില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുകയാണ്. അടുത്തിടെ തനിക്ക് ഓര്‍മ്മക്കുറവും പ്രശ്‌നങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തി ഭാനുപ്രിയ രംഗത്തെത്തിയിരുന്നു.

Bhanupriya

അതേസമയം ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഒരുകാലത്ത് വാര്‍ത്തകളില്‍ നിറനിറഞ്ഞിരുന്നു. നടിയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. എന്‍ആര്‍ഐ ബിസിനസ്മാന്‍ ആയ ആദര്‍ശ് കൗശലിനെയാണ് നടി വിവാഹം കഴിച്ചത്. 1998 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 2018 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് മരണപ്പെട്ടത് ആരാധകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

അതേസമയം ആദര്‍ശുമായി പ്രണയിലത്തിലാകുന്നതിന് മുന്‍പ് ഭാനുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നത് ഈയ്യടുത്ത് ചര്‍ച്ചയായിരുന്നു. തമിഴ് സിനിമയിലെ മുന്‍നിര താരമായിരുന്നു ഭാനുപ്രിയ പ്രണയിച്ച നടന്‍ എന്നാണ് പറയപ്പെടുന്നത്. അതേസമയം, നടിമാരുള്‍പ്പെടെ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളയാളാണ് ഇതെന്നും അയാളില്‍ നിന്ന് ഒരു സംവിധായകന്‍ ഭാനുപ്രിയയെ രക്ഷിക്കുകയായിരുന്നു എന്നും ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നടിമാരുമായുള്ള ബന്ധത്തിന്റെ പേരിലടക്കം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടനും ഭാനുപ്രിയയും ഒരു സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചിരുന്നു.. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും ഇവര്‍ക്കിടയിലെ പ്രണയം വളരുകയും ഇരുവരും ഒന്നിച്ച് കറക്കവും മറ്റും ആരംഭിച്ചു. അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാണെന്നത് സെറ്റില്‍ ചര്‍ച്ചയായി മാറി.

ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സംവിധായകന്‍ ഭാനുപ്രിയയെ നേരില്‍ കണ്ട് ഇക്കാര്യം തിരക്കുകയായിരുന്നു. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാനുപ്രിയ സംവിധായകനോട് വെളിപ്പെടുത്തി. നടനെക്കുറിച്ച് വ്യക്തമായി അറിയുമായിരുന്ന സംവിധായകന്‍ ഇത് കേട്ട് സംവിധായകന്‍ ഞെട്ടി. എങ്ങനെയെങ്കിലും അയാളുടെ കയ്യില്‍ നിന്ന് ഭാനുപ്രിയയെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.

Bhanupriya

അതിനായി അദ്ദേഹം ഒരു മാര്‍ഗ്ഗം കണ്ടെത്തി. സംവിധായകന്‍ ഉടനെ ആ നടനെ ഫോണ്‍ ചെയ്തു. ഭാനുപ്രിയ കേള്‍ക്കുന്ന വിധത്തില്‍ നടനോട് സ്വാഭാവികമായി സംസാരിക്കുകയും ഭാനുപ്രിയയെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഭാനുപ്രിയയുമായുള്ള പ്രണയം തന്റെ ടൈം പാസ് മാത്രമാണെന്നായിരുന്നു നടന്റെ മറുപടി. ഭാനുപ്രിയയെ ഞെട്ടിക്കുന്നതായിരുന്നു നടന്റെ വാക്കുഖള്‍. ഈ സംഭവത്തോടെ ഭാനുപ്രിയ ആ നടനില്‍ നിന്ന് അകലം പാലിക്കുകയും കരിയറുമായി മുന്നോട്ട് പോവുകയുമായിരുന്നു.

അതേസമയം ഈയ്യടുത്താണ് തനിക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് നടി പറഞ്ഞത്. ഈയിടെയായി തീരെ സുഖമില്ലാത്തത് പോലെയാണ്. ഓര്‍മ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങള്‍ മറന്ന് പോയി. നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ലെന്നും ഭാനുപ്രിയ പറഞ്ഞിരുന്നു. സിനിമയിലെ ഡയലോഗുകള്‍ മറക്കുന്നു. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയാണെന്നും ഭാനു പ്രിയ പറഞ്ഞിരുന്നു.

More from Filmibeat

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X