For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടെ ആ പെരുമാറ്റമാണ് ഇഷ്ടം തോന്നാൻ കാരണം; പ്രണയകാലമോർത്ത് ജ്യോതിക

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പർ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്ത് വമ്പൻ ഹിറ്റുകൾ സമ്മാനിച്ച താര ജോഡികൾ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇപ്പോൾ സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും.

  2006 സെപ്റ്റംബര്‍ 11 ന് ആണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. പതിനാറാം വിവാഹവാർഷികം ആഘോഷിക്കാൻ പോകുന്ന ഇവർക്ക് മാതൃക ദമ്പതികൾ എന്ന വിശേഷണമാണ് ആരാധകർ നൽകിയിരിക്കുന്നത്. പരസ്‌പരം ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. ജ്യോതികയുടെ പിന്തുണയെ കുറിച്ച് സൂര്യയും സൂര്യയുടെ പിന്തുണയെ കുറിച്ച് ജ്യോതികയും പല അഭിമുഖങ്ങളിലും വാചാലയായിട്ടുണ്ട്.

  Also Read: ടോക്സിക് ആളുകൾ സംസാരിക്കാത്തതാണ് നല്ലത്; ആരാധകരിൽ ചോദ്യമുയർത്തി തൃഷയുടെ പോസ്റ്റ്

  വിവാഹത്തിന് ശേഷം ദീർഘ കാലം ഇടവേളയെടുത്ത ജ്യോതികയുടെ മടങ്ങിവരവിൽ ഒക്കെയും ശക്തമായ പിന്തുണ നൽകി സൂര്യ ഉണ്ടായിരുന്നു. എന്നും എപ്പോഴും തന്റെ ഏറ്റവും നല്ല സുഹൃത്തായും നല്ല പാതിയായും നിൽക്കുന്ന സൂര്യയോട് പണ്ട് ഇഷ്ടം തോന്നാനുള്ള കാരണം ഒരിക്കെ ഒരു അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിട്ടുണ്ട്. ജ്യോതികയുടെ ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

  സ്ത്രീകളോട് സൂര്യ കാണിക്കുന്ന ബഹുമാനമാണ് തനിക്ക് സൂര്യയിൽ ഏറ്റവും ആകർഷകമായി തോന്നിയത് എന്നാണ് ജ്യോതിക പറയുന്നത്. ബിഹൈൻഡ് ദി വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. ജ്യോതികയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: ഇരട്ടക്കുട്ടികളുടെ അമ്മയായി നമിത; അനുഗ്രഹങ്ങളും സ്‌നേഹവും ഒപ്പമുണ്ടാകണമെന്ന് താരസുന്ദരി

  'ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ വളരെ കുറച്ച് മാത്രമാണ് സൂര്യ എന്നോട് സംസാരിച്ചിരുന്നത്. അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വിവാഹത്തിന് മുൻപ് ഞങ്ങൾ ഏകദേശം ഏഴോളം ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചു. ഈ സിനിമകൾ ചെയ്യുമ്പോൾ മറ്റു അഭിനേതാക്കൾക്ക് സൂര്യ നൽകുന്ന ബഹുമാനം ഒരുപാട് ആകർഷിച്ചു. സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം ഒക്കെ എന്നെ ആകർഷിച്ചു. നമ്മളെ വളരെ കംഫർട്ടബിൾ ആക്കിയിട്ടാണ് അഭിനയിക്കുമ്പോൾ അദ്ദേഹം ശരീരത്തിൽ പിടിച്ചിരുന്നത്,' ജ്യോതിക പറഞ്ഞു.

  ഇത് ആദ്യത്തെ കാരണമാണെന്നും ഒരു മനുഷ്യൻ എന്ന നിലയിൽ ഒരുപാട് ഗുണങ്ങൾ ഉള്ള നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യയെന്നും ജ്യോതിക പറഞ്ഞു. പന്ത്രണ്ട് വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ തങ്ങൾ ഒരിക്കലും വഴക്കിട്ടിട്ടില്ലെന്നും ഇതൊന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ സാധ്യതയില്ലെന്നും ജ്യോതിക പറഞ്ഞു. ഒരു അച്ഛൻ എന്ന നിലയിൽ സൂര്യ വളരെ പെർഫെക്റ്റ് ആണെന്നും താരം കൂട്ടിച്ചേർത്തു.

  Also Read: 'ഒരു പ്രശ്നവുമില്ല, ഇപ്പോഴും സ്നേഹം; പക്ഷെ വേർപിരിയുന്നു'; വൈറലായി തമിഴ് ബി​ഗ് ബോസ് താരത്തിന്റെ കുറിപ്പ്

  'ഒരു പാർട്ടണർ എന്ന നിലയിലും അച്ഛൻ എന്ന നിലയിലുമെല്ലാം സൂര്യ പെർഫെക്റ്റാണ്. ഞാൻ ഒരിക്കെ ഷൂട്ടിങ്ങിനായി 15 ദിവസം മാറി നിന്നപ്പോൾ കുട്ടികളെ നോക്കിയത് സൂര്യ ആയിരുന്നു. അവർക്ക് ഭക്ഷണം കൊടുക്കുകയും ഉറക്കുകയും ഒക്കെ ചെയ്തിരുന്നു. ചെന്നൈയിൽ ഷൂട്ട് ഉള്ളതിന് ഇടയിലായിരുന്നു അതും. ഷൂട്ടിംഗ് കഴിഞ്ഞ് അഞ്ചര ആറ് മണിയാകുമ്പോൾ വീട്ടിൽ എത്തുമായിരുന്നു. അവരെ ആ സമയത്ത് രണ്ടു സിനിമയ്ക്ക് വരെ കൊണ്ടുപോയി എന്നാണ് പറഞ്ഞത്,'

  'അതുപോലെ കുട്ടികളുടെ ആനുവൽ ഡേ സ്പോർട്സ് ഡേ അതൊക്കെ മാർക്ക് ചെയ്ത് വെച്ച് അന്ന് ഷൂട്ടിങ് ഒഴിവാക്കി അവരോടൊപ്പം പോകും. അതുപോലെ മെയ് മാസത്തിൽ കുട്ടികൾക്ക് വെക്കേഷൻ ആയതിനാൽ ആ മാസം ഷൂട്ടിങ് വെക്കില്ല. അങ്ങനെ ഒക്കെ ചെയ്യുന്ന അച്ഛനാണ് സൂര്യ.' ജ്യോതിക പറഞ്ഞു.

  Also Read: ബോഡി ഷെയ്മിം​ഗ് ഒരിക്കലും ചെയ്യില്ല, അത്രമാത്രം അനുഭവിച്ചു; ധനുഷിനെ പറ്റി നിത്യ മേനോൻ

  ഉടൻപിറപ്പ് ആണ് ജ്യോതികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ വർഷം ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് സൂര്യയും ജ്യോതികയും നേതൃത്വം നൽകുന്ന 2 ഡി എന്റർടൈന്മെന്റ്സ് ആണ്.

  Read more about: jyothika
  English summary
  When Jyothika revealed the reason to fall in love with Surya; Here's what she said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X