'അതുകൊണ്ടാകും അദ്ദേഹത്തെ എല്ലാവരും ഇത്രയധികം സ്നേഹിക്കുന്നത്! ശുദ്ധനാണ്'; അജിത്തിനെ കുറിച്ച് നടി മാനു

തമിഴ് സിനിമയിലെ സൂപ്പർ താരമാണ് അജിത്. ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും നിരവധിയുള്ള കരിയറാണ് അജിത്തിന്റേത്. അഭിനയ ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുടെങ്കിലും പിന്നീട് തമിഴ് സിനിമയിൽ തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പടക്കുകയായിരുന്നു അജിത്. ഇന്ന് നടന്റെ ഓരോ സിനിമ റിലീസും ഉത്സവം പോലെയാണ് ആരാധകർ ആഘോഷമാക്കാറുള്ളത്.

തൊണ്ണൂറുകളുടെ അവസാനമാണ് അജിത്തിന് കരിയറിൽ ഹിറ്റുകൾ ലഭിച്ചു തുടങ്ങുന്നത്. അക്കാലത്ത് ഇറങ്ങിയ പല സിനിമകൾക്കും ഇന്നും നിരവധി ആരാധാകാറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് 1998 ൽ ശരണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാതൽ മന്നൻ. അജിത്തിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നാണ് ഇത്. നടി മാനുവാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇവരുടെ കോംബോ അക്കാലത്ത് വലിയ ജനപ്രീതി നേടിയിരുന്നു.

Thala Ajith, maanu

അസം സ്വദേശിയായ മാനുവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. ആദ്യ സിനിമയിലൂടെ തന്നെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മാനുവിന് കഴിഞ്ഞു. എന്നാൽ കാതൽ മന്നനിൽ അഭിനയിച്ച ശേഷം മാനു സിനിമ തന്നെ വിടുകയായിരുന്നു. 2014ൽ എന്ന സത്തം ഇന്ത നേരം എന്ന സിനിമയിലൂടെ തിരിച്ചുവന്നെങ്കിലും മാനു തുടർന്ന് അഭിനയിച്ചില്ല. ഇന്ന് സിനിമയെല്ലാം വിട്ട് കുടുംബിനിയായി ജീവിക്കുകയാണ് താരം. അതിനിടെ ഇപ്പോഴിതാ കാതൽ മന്നനിൽ അജിത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് മാനു.

അതിശയകരമായ ഒരു അനുഭവമായിരുന്നു അതെന്ന് മാനു പറയുന്നു. അത്രയും മികച്ചൊരു തുടക്കം ലഭിച്ച താൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണെന്നും മാനു പറഞ്ഞു. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അജിത്തിനൊപ്പം തിലോത്തമയായി അഭിനയിച്ച അനുഭവവും മാനു പങ്കുവച്ചു.

'കാതൽ മന്നൻ എനിക്ക് അതിശയകരമായ ഒരു അനുഭവമായിരുന്നു, അതുപോലെ ഒരു തുടക്കം ലഭിച്ച ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്. പ്രശസ്തനായ സംവിധായകൻ, വലിയ പ്രൊഡക്ഷൻ ഹൗസ്, അതിനേക്കാൾ ഉപരി നായകനായി അജിത്തും. 22 വർഷങ്ങൾക്ക് ശേഷവും ആ ചിത്രത്തിന് ഗംഭീര സ്വീകാര്യതയുണ്ട്. അതിന്റെ എല്ലാ ക്രെഡിറ്റും ആ ടീമിനാണ്', മാനു പറഞ്ഞു.

'അജിത്ത് ഒരു അസാധാരണ നടനാണ്. വളരെ സിംപിളായ മനുഷ്യനാണ്. റെക്കോർഡിങ്ങിന്റെ സമയത്ത് അജിത് സാറിന്റെ മാതാപിതാക്കൾക്കൊപ്പം ഞാൻ പുറത്ത് പോകാറുണ്ടായിരുന്നു. എന്റെ ആദ്യ സിനിമയായതിനാൽ ഷൂട്ടിങ്ങിനിടയിൽ അദ്ദേഹം എന്നെ വളരെ കംഫർട്ടബിളാക്കി. കാഴ്ചയിലെ സൗന്ദര്യത്തിനും അഭിനയത്തിനും പുറമെ അവൻ വളരെ നല്ല മനുഷ്യനും ശുദ്ധനുമാണ്. അദ്ദേഹം ഒരു മാന്ത്രികനാണ്. അതുകൊണ്ടാണ് എല്ലാവരും ഇത്രയധികം സ്നേഹിക്കുന്നതെന്ന് തോന്നുന്നു', മാനു പറഞ്ഞു.

maanu

അതേസമയം കാതൽ മന്നൻ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമയല്ലെന്നും മാനു അഭിമുഖത്തിൽ പറയുകയുണ്ടായി. അവസരം വന്നപ്പോൾ ആദ്യം നോയാണ് പറഞ്ഞത്. അന്തരിച്ച നടൻ വിവേക് കാരണമാണ് താൻ ഇതിൽ അഭിനയിച്ചതെന്നും മാനു പറയുകയുണ്ടായി. നോ പറഞ്ഞ ശേഷം വിവേക് പലതവണ കാണാൻ വന്നുവെന്നും ചെയ്ത് കൂടെ എന്ന് ചോദിക്കുകയായിരുന്നെന്നും മാനു പറഞ്ഞു. ക്യാമറയെ അഭിമുഖീകരിക്കാൻ ഇപ്പോഴും പേടിയാണ്. ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്, എന്നാൽ ഇനി അഭിനയത്തിലേക്ക് ഉണ്ടാകില്ലെന്നും മാനു അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ഡോക്ടറായ ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ. ഒരു മകളാണ് മാനുവിന് ഉള്ളത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X