ചുറ്റുമുള്ളവരെ തിരിച്ചറിണം! ഡാന്‍സ് മാസ്റ്ററില്‍ നിന്നും കാജലിന് ദുരനുഭവം; സിനിമ ഉപേക്ഷിച്ച് താരം

സിനിമയുടെ ഗ്ലാമറിന്റേയും ആഘോഷങ്ങളുടേയും മുഖംമൂടിയ്ക്ക് പിന്നില്‍ പലപ്പോഴും ഇരുണ്ടൊരു വശം കൂടിയുണ്ട്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പലപ്പോഴായി താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അവസരം നല്‍കാമെന്നും മറ്റും വാഗ്ദാനം നല്‍കി തങ്ങളോട് മോശമായി പെരുമാറിയ പല പ്രമുഖര്‍ക്കെതിരേയും നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകമെമ്പാടും ആഞ്ഞടിച്ച മീ ടു തുറന്നു പറച്ചിലുകളുടെ ഭാഗമായി മലയാള സിനിമയില്‍ നിന്നടക്കം താരങ്ങള്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞു.

മീടു തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണ നല്‍കാനും ധാരാളം താരങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. തമിഴകത്തിലും മീടു വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ചിന്‍മയി ശ്രീപദയടക്കമുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ മുന്‍നിര താരങ്ങളായ സമാന്ത, വലക്ഷ്മി ശരത് കുമാര്‍ തുടങ്ങിയവര്‍ പിന്തുണയുമായി എത്തി. അതിലൊരാളായിരുന്നു കാജല്‍ അഗര്‍വാള്‍.

Kajal Aggarwal

സിനിമാ മേഖലിയിലെ സെക്ഷ്വല്‍ പ്രെഡേറ്റര്‍മാരെ തുറന്നു കാണിക്കുന്ന മീടു മൂവ്‌മെന്റ് മഹത്തായൊരു മാറ്റമാമെന്നാണ് കാജല്‍ പറഞ്ഞത്. താന്‍ മീടു മൂവ്‌മെന്റിനെ പിന്തുണയ്ക്കുന്നതായും കാജല്‍ പറഞ്ഞു. അതേമസയം, തെറ്റായ ആരോപണങ്ങള്‍ നടത്തി നിഷ്‌കളങ്കരായ വ്യക്തികളെ അപമാനിച്ച് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മീടുവിനെ ഉപയോഗിക്കരുതെന്നും കാജല്‍ പറഞ്ഞു. പിന്നാലെയാണ് താരം തന്റെ അനുഭവവും തുറന്ന് പറഞ്ഞത്.

തന്റെ കരിയറിന്റെ തുടക്കകാലത്താണ് കാജലിന് ദുരനുഭവമുണ്ടായത്. ഡാന്‍സ് മാസ്റ്ററില്‍ നിന്നുമായിരുന്നു താരത്തിന് മോശം അനുഭവം നേരിടേണ്ടി വന്നത്. ഡാന്‍സ് പ്രാക്ടീസിനിടെ ഡാന്‍സ് മാസ്റ്റര്‍ മോശമായി പെരുമാറുകയായിരുന്നു. ഇതോടെ താന്‍ അവിടെ നിന്നും ഇറങ്ങിപ്പോയെന്നും ആ സിനിമ തന്നെ ഉപേക്ഷിച്ചുവെന്നുമാണ് കാജല്‍ പറഞ്ഞത്. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളായിരിക്കണമെന്നും കാജല്‍ പറഞ്ഞു.

മറ്റൊരിക്കല്‍ പരസ്യമായി തന്നെ കാജലിന് അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ കാജലിനെ അപ്രതീക്ഷിതമായി കഴുത്തില്‍ ചുംബിക്കുകയായിരുന്നു. താരത്തിന്റെ സമ്മതത്തോടെയായിരുന്നില്ല ഛായാഗ്രാഹകന്റെ ചുംബനം. കാജല്‍ അസ്വസ്ഥയാണെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും തന്നെ വ്യക്തമാണ്. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം കുടുംബത്തെ പോലെയാണെന്നും കാജല്‍ പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ ഛായാഗ്രാഹകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

Kajal Aggarwal

ഈയ്യടുത്തായിരുന്നു കാജല്‍ അമ്മയായത്. ലോക്ക്ഡൗണ്‍ കാലത്താണ് കാജലും കാമുകനായ ഗൗതം കിച്ച്‌ലുവും വിവാഹം കഴിക്കുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഒടിവേളയ്ക്ക് ശേഷം കാജല്‍ തിരികെ വന്നത് ഗോസ്റ്റി എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ ഈ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാനായില്ല. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് കാജല്‍ അധികം വൈകാതെ തന്നെ അഭിനയം നിര്‍ത്തുമെന്നാണ്.

കുഞ്ഞിനും കുടുംബത്തിനും വേണ്ടി സമയം മാറ്റിവെക്കാനാണ് കാജലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കുന്നതോടെ കാജല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ 2വിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ 2 വിന് ശേഷം കാജലിനെ ബിഗ് സ്‌ക്രീനില്‍ കാണാനാകില്ല.

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X