വിവാഹം കഴിക്കില്ല, ഒരുമിച്ച് ജീവിക്കാമെന്ന് വാണിയോട് പറഞ്ഞ കമൽ ഹാസൻ; തീരുമാനം മാറിയത് അപ്പോൾ!

തെന്നിന്ത്യൻ സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരങ്ങളിൽ ഒരാൾ. ഉലകനായകൻ എന്ന വിശേഷണം സ്വന്തമാക്കിയ നടൻ പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നടൻ, സംവിധായകൻ, ഗായകൻ, നിർമ്മാതാവ് തുടങ്ങി എല്ലാം മേഖലകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്.

എന്നാൽ എന്നും വാർത്തകളിൽ നിറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും അതിലെ സംഭവങ്ങളും. തകർന്ന പ്രണയങ്ങൾ, ഒന്നിലധികം വിവാഹ ബന്ധങ്ങൾ തുടങ്ങിയവയെല്ലാം നടനെ പലപ്പോഴും വിവാദ നായകൻ ആക്കിയിട്ടുണ്ട്. സിനിമകളിൽ പ്രണയകനായകനായി വിലസുമ്പോൾ യഥാർത്ഥ ജീവിതത്തിലും താനൊരു പ്ലേ ബോയ് ആണെന്ന് നടൻ പറഞ്ഞിട്ടുണ്ട്.

വാണി ​ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ

ശ്രീവിദ്യ മുതൽ ​ഗൗതമി വരെ നീളുന്നതാണ് കമൽ ഹാസന്റെ കാമുകിമാർ. കാമുകിമാരിൽ വാണി ഗണപതിയേയും സരിതയെയുമാണ് നടൻ വിവാഹം കഴിച്ചത്. ക്ലാസിക്കൽ ഡാൻസറായ വാണി ​ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1978 ലായിരുന്നു വാണിയുമായുള്ള വിവാഹം. എന്നാൽ പത്ത് വർഷത്തിന് ശേഷം ഇവർ പിരിയുകയായിരുന്നു.

ഒരിക്കലും വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ ആയിരുന്നില്ല

തമിഴ് സിനിമയിലെ ഏറ്റവുമധികം ആരാധകരുള്ള പ്രണയനായകനായി തിളങ്ങുമ്പോഴായിരുന്നു നടന്റെ ആദ്യ വിവാഹം. മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശ്രീവിദ്യയുമായുള്ള പ്രണയമടക്കം ചർച്ചയാകുന്ന സമയത്താണ് വാണി ഗണപതിയുമായി അദ്ദേഹം പ്രണയത്തിലാവുന്നത്. എന്നാൽ അത് ഒരിക്കലും വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ ആയിരുന്നില്ല.

കമൽ ഒടുവിൽ അതിന് തയ്യാറായി

ലിവിങ് ടുഗതർ ആഗ്രഹിച്ചിരുന്ന നടൻ ആ ഉദ്ദേശത്തിൽ തന്നെയാണ് വാണിയുമായി ഇഷ്ടത്തിലായത്. എന്നാൽ വാണി വിവാഹ ജീവിതമാണ് സ്വപ്‍നം കണ്ടത്. ആദ്യം തയ്യാറായില്ലെങ്കിലും കമൽ ഒടുവിൽ അതിന് തയ്യാറായി. വാണിയുടെ ആഗ്രഹത്തിന് പുറമെ സംവിധായകൻ ബാലചന്ദറിന്റെ വാക്കുകളും നടന്റെ തീരുമാനത്തിന് കാരണമായി എന്നാണ് പിന്നീട് പുറത്ത് വന്നിട്ടുള്ളത്.

ബാലചന്ദർ കമലിനോട്, നീ ഇങ്ങനെ ആവരുത്, ഇങ്ങനെയാണെങ്കിൽ നിന്റെ കരിയർ തകരുമെന്ന് പറയുകയും വാണിയെ വിവാഹം കഴിക്കാൻ സമ്മതിപ്പിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. തുടർന്നാണ് നടൻ വാണിയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധം പത്ത് വർഷത്തിനിടെ തന്നെ തകരുകയായിരുന്നു.

സരികയിലാണ് കമലിന് ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിങ്ങനെ രണ്ടു മക്കൾ ജനിച്ചത്

ആദ്യ വിവാഹ പരാജയമായി മാറിയപ്പോൾ തന്നെ കമൽ നടി സാരികയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വാണിയിൽ നിന്ന് വിവാഹ മോചനം നേടി സരികയെ വിവാഹം കഴിച്ചു. സരികയിലാണ് കമലിന് ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിങ്ങനെ രണ്ടു മക്കൾ ജനിച്ചത്. എന്നാൽ അധികം വൈകാതെ ആ ബാന്ധവും തകർന്നു.

തുടർന്ന് നടി സിമ്രാനുമായും അതിനു ശേഷം ഗൗതമിയുമായും അടുത്തു

2002 ൽ സരിക കമലിൽ നിന്നും വിവാഹമോചനം നേടി. തുടർന്ന് നടൻ നടി സിമ്രാനുമായും അതിനു ശേഷം ഗൗതമിയുമായും അടുത്തു. നടി ​ഗൗതമിയുമായി കമൽ ലിവിങ് റിലേഷൻ തുടങ്ങിയതും.​ ഒരു ദശാബ്ദത്തിലേറെ ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും 2016 ൽ വേർപിരിഞ്ഞു. ഇപ്പോൾ സിംഗിൾ ആയി കഴിയുന്ന കമൽ ഹാസന്റെ പേര് ഇന്നും ഗോസ്സിപ്പ് കോളങ്ങളിൽ നിറയുന്നുണ്ട്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X