തന്നേക്കാള്‍ 22 വയസ് കുറവുള്ള സിമ്രനുമായി കമല്‍ പ്രണയത്തില്‍; മലേഷ്യയിലെ കറക്കവും അഭിനയം പഠിപ്പിക്കലും!

തെന്നിന്ത്യന്‍ സിനിമയിലെ സകലകലാ വല്ലഭനാണ് കമല്‍ഹാസന്‍. കമല്‍ ചെയ്യാത്തതായി സിനിമയിലൊന്നുമില്ല. ഡാന്‍സ് കൊറിയോഗ്രാഫി മുതല്‍ അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മ്മാണം, പിന്നണി ഗായകന്‍, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കമല്‍ഹാസന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ആള്‍വാര്‍പേട്ടിലെ ആണ്ടവര്‍. ഇന്ത്യന്‍ സിനിമയിലെ ഒരു ചരിത്രം തന്നെയാണ് കമല്‍ഹാസന്‍.

കാലങ്ങള്‍ക്കിപ്പുറവും കമല്‍ തുടങ്ങി വച്ച വഴിയിലൂടെയാണ് പലരും ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. നേടാനൊന്നുമില്ലാത്ത കരിയറിന്റെ ഈ ഘട്ടത്തിലും വെറുതെയിരിക്കാന്‍ കമല്‍ തയ്യാറല്ല. പുതുതലമുറയെ പോലും അമ്പരപ്പിച്ചു കൊണ്ട് കാലത്തിനൊത്ത് തന്നിലെ നടനേയും സാങ്കേതിക വിദഗ്ധനയുമെല്ലാം മെച്ചപ്പെടുത്തിയും മാറ്റിയുമൊക്കെ കമല്‍ഹാസന്‍ തന്റെ കുതിപ്പ് തുടരുകയാണ്.

Kamal Haasan

ഓണ്‍ സ്‌ക്രീനിലെ കമല്‍ എന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ കമലും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കമല്‍ഹാസന്റെ പ്രണയങ്ങള്‍ എല്ലാക്കാലത്തും ചര്‍ച്ചാ വിഷയമാണ്. ശ്രീവിദ്യ, വാണി ഗണപതി, സരിഗ, ഗൗതമി തുടങ്ങിയ കമലിന്റെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതുപോലെ ഒരിക്കല്‍ വലിയ വാര്‍ത്തയായ പ്രണയമായിരുന്നു കമലും സിമ്രനും തമ്മിലുള്ളത്.

പഞ്ചതന്ത്രം അടക്കമുള്ള സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് കമലും സിമ്രനും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ശ്രദ്ധേയമായിരുന്നു. 2000ത്തിന്റെ തുടക്കത്തിലാണ് കമലും സിമ്രനും പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് അഭിനയിച്ച പമ്മല്‍ കെ സമ്മന്തം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമലിനേക്കാള്‍ 22 വയസ് ഇളയതാണ് സിമ്രന്‍. ഇരുവരും ഒരുമിച്ച് മലേഷ്യയില്‍ ചുറ്റിക്കറങ്ങുന്നതായി കണ്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. സിമ്രനെ കമല്‍ അഭിനയത്തില്‍ സഹായിക്കുന്നുവെന്നും സിമ്രന്‍ തന്റെ പ്രതിഫല തുക മൊത്തം കമലിനെയാണ് ഏല്‍പ്പിക്കുന്നതെന്നു വരെ വാര്‍ത്തകള്‍ വന്നു.

വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചതോടെ തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ കമല്‍ തന്നെ രംഗത്തെത്തി. എന്റെ വീട്ടില്‍ വരാനും ബെഡ് റൂമില്‍ ഒളിഞ്ഞു നോക്കാനും നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നതെന്നായിരുന്നു കമലിന്റെ പ്രതികരണം. എന്തായാലും അധികം വൈകാതെ ആ പ്രണയ വാര്‍ത്തകളും കെട്ടടങ്ങി. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ കമലും സിമ്രനും തങ്ങളുടേതായി വ്യക്തി ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീടാണ് കമല്‍ ഗൗതമയുമായി അടുപ്പത്തിലാകുന്നതൊക്കെ.

Kamal Haasan

അതേസമയം വിക്രമിലൂടെ കരിയറില്‍ വന്‍ തിരിച്ചുവരവാണ് കമല്‍ഹാസന്‍ നടത്തിയത്. ചിത്രം ചരിത്ര വിജയമാണ് നേടിയത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധാനം ലോകേഷ് കനകരാജ് ആണ്. ഇപ്പോള്‍ ഇന്ത്യന്‍ ടുവിന്റെ ചിത്രീകരണ തിരക്കിലാണ് കമല്‍ഹാസന്‍.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ബോളിവുഡ് ചിത്രം ഗുല്‍മോഹര്‍ ആണ് സിമ്രന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ഏറെനാളുകള്‍ക്ക് ശേഷം സിമ്രന്‍ ഹിന്ദിയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ഗുല്‍മോഹര്‍. മനോജ് വാജ്‌പേയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. സിമ്രന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X