അയാള്‍ എന്റെ പിന്‍വശത്ത് നുള്ളി, ഞാനവനെ വലിച്ചിട്ട് തല്ലി; അച്ഛന്‍ അടുത്ത് നില്‍പ്പുണ്ടായിരുന്നു: കസ്തൂരി

താര ജീവിതത്തിന്റെ ഗ്ലാമറിനും പ്രശസ്തിയ്ക്കുമെല്ലാം ചില ത്യാഗങ്ങളും അവര്‍ സഹിക്കേണ്ടി വരും. പ്രധാനമായും താരങ്ങള്‍ക്ക് നഷ്ടമാകുന്നത് സ്വകാര്യതയാണ്. എവിടെ പോയാലും അവര്‍ക്ക് ചുറ്റും ആളു കൂടും. അതോടൊപ്പം തന്നെ താരങ്ങളെ പൊതു മുതലായി കണ്ടു കൊണ്ടുള്ള ആളുകളുടെ സമീപനങ്ങളും നേരിടേണ്ടി വരും. പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവങ്ങളും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

ഒരിക്കല്‍ തനിക്ക് ആള്‍ക്കൂട്ടത്തില്‍ വച്ചുണ്ടായ മോശം അനുഭവം ദുല്‍ഖര്‍ സല്‍മാന്‍ തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇങ്ങനെ തനിക്കുണ്ടായ ദുരനുഭവം പങ്കിട്ട നടിയാണ് കസ്തൂരി. താരത്തിന്റെ വാക്കുകള്‍ വാര്‍ത്തയായിരുന്നു.

Kasthuri

മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് കസ്തൂരി. തെന്നിന്ത്യയാകെ നിറഞ്ഞു നിന്നിരുന്ന നടിയായിുരന്നു ഒരുകാലത്ത് കസ്തൂരി. തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്നു കസ്തൂരി. മലയാളത്തിലടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഇടവേളയെടുത്തു. ശേഷം ടെലിവിഷനിലൂടെയാണ് കസ്തൂരി തിരികെയെത്തുന്നത്. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ സജീവമാണ് കസ്തൂരി. മുമ്പൊരിക്കല്‍ നല്‍കി അഭിമുഖത്തിലാണ് കസ്തൂരി ദുരനുഭവം തുറന്ന് പറഞ്ഞത്.

താര സംഘടനയുടെ പരിപാടിയില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നും അതിക്രമം കാണിച്ചുവെന്നുമായിരുന്നു കസ്തൂരിയുടെ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായി മാറുകയും ചെയ്തു.

''താരങ്ങളുടെ സംഘടന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഞാനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞതും വലിയൊരു തിരക്കുണ്ടായി. ആരെ എന്നെ പിന്‍വശത്ത് നുള്ളിയതായി എനിക്ക് തോന്നി. ഇത് നടക്കുമ്പോള്‍ എന്റെ കൂടെ എന്റെ അച്ഛനുമുണ്ട്. ഞാന്‍ ഉടനെ തന്നെ അയാളുടെ കയ്യില്‍ കയറി പിടിച്ചു'' എന്നായിരുന്നു കസ്തൂരിയുടെ വെളിപ്പെടുത്തല്‍.

Kasthuri

''അവനെ ഞാന്‍ മുന്നിലേക്ക് വലിച്ചു. അവന്‍ ചേച്ചി ചേച്ചി എന്നോട് ക്ഷമിക്കണം ക്ഷണം എന്ന് പറഞ്ഞ് കരഞ്ഞ് നിലവിളിച്ചു. '' എന്നും താരം പറഞ്ഞിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കസ്തൂരി. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി താരത്തിന് സെബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചും കസ്തൂരി സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ മിക്കവരും തങ്ങളുടെ വ്യക്തിജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. തങ്ങളുടെ അമര്‍ഷം എവിടെ തീര്‍ക്കണം എന്നറിയില്ല. അതിനാണ് കമന്റ് ബോക്സില്‍ വന്ന് ബഹളമുണ്ടാക്കുന്നത് എന്നായിരുന്നു കസ്തൂരി പറഞ്ഞത്.

ആള്‍ക്കൂട്ടത്തില്‍ വച്ച് അതിക്രമം നേരിട്ടവരായി നിരവധി താരങ്ങളുണ്ട്. മലയാളത്തിലെ നടിമാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ മലയാളത്തിലെ രണ്ട് യുവനടിമാര്‍ക്ക് കോഴിക്കോട് വച്ച് മോശം അനുഭവമുണ്ടായത് വലിയ വിവാദമായി മാറിയിരുന്നു. തന്നോട് മോശമായി പെരുമാറിയ യുവാവിനെ നടി തല്ലിയത് വാര്‍ത്തയായിരുന്നു. താരങ്ങളോടുള്ള, പ്രത്യേകിച്ചും സ്ത്രീകളോടുള്ള ഇത്തരം സമീപനങ്ങള്‍ സമൂഹത്തിന്റെ തന്നെ കാഴ്ചപ്പാടിന്റെ പ്രതിഫലമായിട്ട് വേണം കണക്കാക്കാന്‍.

More from Filmibeat

Read more about: kasthuri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X