എട്ട് വയസ് മുതല്‍ അച്ഛന്റെ ലൈംഗിക പീഡനം, തുറന്ന് പറയുന്നത് 15-ാം വയസില്‍; മിണ്ടാതിരുന്നത് അമ്മയെ കരുതി!

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് ഖുഷ്ബു സുന്ദര്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ ഇടപെടലുകളിലൂടേയും ഖുശ്ബു വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അഭിനേത്രി എന്നതിലുപരിയായി രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഖുശ്ബു. തന്റെ തുറന്നു പറച്ചിലുകളിലൂടേയും ഖുശ്ബു കയ്യടി നേടിയിട്ടുണ്ട്. ജീവിതത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച വ്യക്തിയാണ് ഖുശ്ബു.

1970 ലായിരുന്നു ഖുശ്ബുവിന്റെ ജനനം. നഖത് ഖാന്‍ എന്നായിരുന്നു ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര്. ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയം ആരംഭിക്കുന്നത്. ഈ സമയത്ത് അച്ഛനും അമ്മയും നല്‍കിയ പേരാണ് ഖുശ്ബു എന്നത്. മുംബൈയിലായിരുന്നു താരം ജനിച്ചത്. 1980 ല്‍ പുറത്തിറങ്ങിയ ദ ബര്‍ണിംഗ് ട്രെയിന്‍ ആയിരുന്നു ആദ്യത്തെ ബ്രേക്ക്. തമിഴിന് പുറമെ മലയാളത്തിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ഖുശ്ബു.

Khushbu Sundar

പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഖുശ്ബു. തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ചൂഷണങ്ങളെക്കുറിച്ചുള്ള ഖുശ്ബുവിന്റെ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ സ്വന്തം അച്ഛനില്‍ നിന്നുമാണ് ഖുശ്ബുവിന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. സംഭവം നടക്കുമ്പോള്‍ തനിക്ക് വെറും എട്ട് വയസായിരുന്നുവെന്നും ഖുശ്ബു പറയുന്നുണ്ട്.

''ഒരു കുട്ടി ചൂഷണം നേരിടുമ്പോള്‍ ആ മുറിവ് ജീവിതകാലം മുഴുവന്‍ കൂടെ കാണും. അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ശരി. എന്റെ അമ്മയുടെ ദാമ്പത്യ പ്രശ്‌നഭരിതമായിരുന്നു. തന്റെ ഭാര്യയേയും മക്കളേയും തല്ലാനും ഒരേയൊരു മകളെ ലൈംഗികമായി ചൂഷണം ചെയ്യാനും തനിക്ക് അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്നൊരാള്‍ ആയിരുന്നു. ചൂഷണം ആരംഭിക്കുമ്പോള്‍ എനിക്ക് എട്ട് വയസായിരുന്നു. പതിനഞ്ചാം വയസിലാണ് അയാള്‍ക്കെതിരെ സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടാകുന്നത്'' എന്നാണ് ഖുശ്ബു പറയുന്നത്.

''എന്നെ എന്നും ഭയപ്പെടുത്തിയിരുന്ന കാര്യം എന്റെ അമ്മ എന്ന വിശ്വസിക്കുമോ എന്ന ചിന്തയായിരുന്നു. കാരണം, എന്തൊക്കെ സംഭവിച്ചാലും എന്റെ ഭര്‍ത്താവ് ദേവതയാണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. പക്ഷെ പതിനഞ്ച് വയസായപ്പോഴേക്കും എനിക്ക് മടുത്തി. അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങി. എനിക്ക് പതിനാറ് വയസു പോലും ആകും മുമ്പ് അയാള്‍ ഞങ്ങളെ ഇട്ടിട്ടു പോയി. അടുത്ത നേരം എങ്ങനെ ഭക്ഷണം കഴിക്കുമെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു'' ഖുശ്ബു പറയുന്നു.

Khushbu Sundar

ഖുശ്ബുവിന്റെ ആ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായി മാറി. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ട് വന്നു. പിന്നാലെ താന്‍ തന്റെ അനുഭവം തുറന്ന് പറയാനുണ്ടായതിനെക്കുറിച്ച് ഖുശ്ബു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയുണ്ടായി. തന്റെ തുറന്ന് പറച്ചിലില്‍ നാണക്കേട് തോന്നുന്നില്ല. അതിക്രമങ്ങളാണ് നാണിക്കേണ്ടത് എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

കുട്ടിക്കാലത്തെ ഈ പ്രതിസന്ധികളെയൊക്കെ മറി കടന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ നായികയായി വളരുകയായിരുന്നു ഖുശ്ബു. 2010 ലാണ് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഡിഎംകെയിലൂടെയായിരുന്നു തുടക്കം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഖുശ്ബു പാര്‍ട്ടിയുടെ വക്താവായിരുന്നു. 2020 ല്‍ ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. സംവിധായകന്‍ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. അവന്തികയും ആനന്ദിതയും.

More from Filmibeat

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X