അയാളെ കല്യാണം കഴിച്ചിരുന്നേല്‍ എന്നെ കൊന്നേനെ! കാമുകനെക്കുറിച്ച് കിരണ്‍ റാത്തോഡ്‌

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് കിരണ്‍ റാത്തോഡ്. ബോളിവുഡിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് കിരണ്‍ തെന്നിന്ത്യയിലേക്ക് എത്തുന്നത്. തെലുങ്കിലൂടെയായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ ജെമിനിയിലൂടെ തമിഴിലെത്തി. വിക്രം നായകനായ ചിത്രം തമിഴിലെ വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നാലെ അജിത്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും കിരണ്‍ അഭിനയിച്ചു.

പിന്നാലെ കിരണ്‍ മലയാളത്തിലുമെത്തി. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തിലൂടെയാണ് കിരണ്‍ മലയാളത്തിലെത്തുന്നത്. അതിനാല്‍ മലയാളികള്‍ക്ക് കിരണ്‍ ഇന്നും താണ്ഡവത്തിലെ നായികയാണ്. പിന്നീടും കിരണ്‍ മലയാള സിനിമകളില്‍ അഭിനയിക്കുകയുണ്ടായിട്ടുണ്ടെങ്കിലും. ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള കിരണ്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറസ് റോളുകളിലായിരുന്നു. പക്ഷെ സിനിമയിലെ തിരഞ്ഞെടുപ്പുകള്‍ മോശമായത് നടിയുടെ കരിയറിനെ ബാധിച്ചു.

Kiran Rathod

തുടര്‍ പരാജയങ്ങള്‍ കിരണിന്റെ കരിയറിനെ സാരമായി ബാധിച്ചു. ഇതോടെ കിരണ്‍ റാത്തോഡ് സിനിമാ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. കൂടാതെ സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് താരം. നടി പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങളൊക്കെ തരംഗം തീര്‍ക്കാറുണ്ട്. ഇതിനിടെ ബിഗ് ബോസിലും കിരണ്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. എന്നാല്‍ താരത്തിന് അധികനാള്‍ ഷോയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.

ഈ സമയത്ത് തന്റെ കരിയറിലേയും ജീവിതത്തിലേയും പാളിച്ചകളെക്കുറിച്ച് കിരണ്‍ തുറന്ന് സംസാരിച്ചിരുന്നു. തുടക്കകാലത്ത് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും വിവാഹം കഴിക്കാത്തതിനെ കുറിച്ചും താരം സംസാരിച്ചു. തുടക്കകാലത്ത് അവസരങ്ങള്‍ തേടി മുംബൈയില്‍ എത്തിയപ്പോള്‍ ചില മോശം വ്യക്തികളെ കണ്ടുമുട്ടിയെന്ന് കിരണ്‍ പറയുന്നു. അവസരം നല്‍കാനാണ് അവര്‍ വിളിക്കുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരും. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ രാത്രി വരാന്‍ ആവശ്യപ്പെടുമെന്നാണ് കിരണ്‍ പറയുന്നത്.

എന്നാല്‍ അന്നൊന്നും കാര്യമായി പ്രൊജക്ടുകള്‍ ഇല്ലാതിരുന്നിട്ട് പോലും ഞാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നാണ് കിരണ്‍ പറയുന്നത്. അങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നതിലും നല്ലത് എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യുന്നതാണെന്നും കിരണ്‍ പറഞ്ഞു. അതേസമയം, ഇപ്പോള്‍ തനിക്ക് കാസ്റ്റിംഗ് കൗച്ച് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും നല്ല അവസരങ്ങളാണ് ലഭിക്കുന്നതെന്നും കിരണ്‍ റാത്തോഡ് പറഞ്ഞിരുന്നു. തന്റെ വിവാഹ ജീവിതത്തില്‍ നേരിടേണ്ടി വന്ന ചതിയെക്കുറിച്ചും കിരണ്‍ സംസാരിച്ചിരുന്നു.

Kiran Rathod

പ്രണയത്തില്‍ ഏറ്റ ചതിയാണ് വിവാഹം കഴിക്കാത്തതിന് കാരണമെന്നാണ് കിരണ്‍ പറഞ്ഞത്. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ സിംഗിള്‍ ആണെന്നും കിരണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'രണ്ടു പ്രണയങ്ങള്‍ ഉണ്ടായിരുന്നു, രണ്ടും തകര്‍ന്നു. നേരത്തെ ഒരു പുരുഷനോടൊപ്പം ഞാന്‍ നാല് വര്‍ഷം ജീവിച്ചു. എന്നാല്‍ അയാള്‍ എനിക്ക് ശരിയായ ആളല്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴേക്കും അയാളുടെ തനി നിറം പുറത്തുവന്നു. ഞാന്‍ അയാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അയാള്‍ എന്നെ കൊല്ലുമായിരുന്നു' എന്നാണ് കിരണ്‍ പറഞ്ഞത്. പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായെങ്കിലും അയാളും നല്ലവനായിരുന്നില്ലെന്നും കിരണ്‍ പറഞ്ഞിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X