ഹൃദയം തകര്‍ന്ന് സിനിമാ ജീവിതം വേണ്ടെന്ന് വച്ച നയന്‍താര; തിരിച്ചുവരാന്‍ കാരണം ഈ ഒരാള്‍

തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരം നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. ആരാധകര്‍ സ്‌നേഹത്തോടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന താരജീവിതം ആര്‍ക്കും പ്രചോദനമാണ്. ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന്റെ പേരില്‍ നയന്‍താരയെ വിമര്‍ശിച്ചവര്‍ പോലും ഇന്ന് അവരുടെ ആരാധകരാണ്. പുരുഷ താരങ്ങള്‍ക്ക് മാത്രം സാധിച്ചിരുന്ന പല നേട്ടങ്ങളും പ്രിവിലേജുകളും ഇന്ന് നയന്‍താരയ്ക്ക് സാധ്യമാണ്.

ഇന്ന് നയന്‍താര എത്തി നില്‍ക്കുന്ന ഉയരം മറ്റാര്‍ക്കും എത്തിപിടിക്കാന്‍ പോലും സാധിക്കില്ല. പകരക്കാരോ സമാനതകളോ ഇല്ലാത്ത താരം. എന്നാല്‍ ഒരിക്കല്‍ സിനിമാ ജീവിതം തന്നെ ഉപേക്ഷിച്ച് മടങ്ങാന്‍ നയന്‍താര തീരുമാനിച്ചിരുന്നുവെന്നതാണ് വസ്തുത. 2011 ലാണ് നയന്‍താര താരജീവിതത്തിന്റെ പ്രിവിലേജുകളെല്ലാം വേണ്ടെന്ന് വെക്കാന്‍ തീരുമാനിക്കുന്നത്.

Nayanthara

അക്കാലത്ത് നയന്‍താര നടനും സംവിധായകനുമായ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും ഒരുക്കമായിരുന്നു. പ്രഭുദേവയെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനായിരുന്നു നയന്‍താര ആഗ്രഹിച്ചിരുന്നത്. ഈ സമയത്താണ് പ്രഭുദേവ തന്റെ ആദ്യ ഭാര്യ റംലത്തുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതും. താന്‍ സിനിമ വിടുകയാണെന്നും ശ്രീ രാമ രാജ്യം ആയിരിക്കും അവസാന സിനിമയെന്നും നയന്‍താര അറിയിക്കുകയും ചെയ്തു.

ശ്രീ രാമ രാജ്യത്തില്‍ സീതയുടെ വേഷം അവതരിപ്പക്കുന്നതിന്റെ ഭാഗമായി നയന്‍താര വെജിറ്ററിയനായി മാറുകയും ചെയ്തിരുന്നു. ഈ സിനിമയുടെ സെറ്റിലെ തന്റെ അവസാന നിമിഷം പൊട്ടിക്കരയുന്ന നയന്‍താരയുടെ ദൃശ്യങ്ങള്‍ അന്ന് വൈറലായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്ന നയന്‍താരയെ സീതയാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തിലൂടെ നയന്‍താര എല്ലാവരുടേയും വായടപ്പിച്ചു. അക്കൊല്ലം നന്ദി അവാര്‍ഡും നയന്‍താരയെ തേടിയെത്തി.

പ്രഭുദേവയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു നയന്‍താര. എന്നാല്‍ പ്രഭുദേവയുടെ മുന്‍ഭാര്യ നടത്തിയ ആരോപണങ്ങളും തുറന്നു പറച്ചിലുകളും ആ പ്രണയ ബന്ധത്തെ തന്നെ തകര്‍ത്തു. ഇതോടെ നയന്‍താര പ്രഭുദേവയുമായുള്ള വിവാഹ ബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്തു. അഭിനയത്തിലേക്ക് തിരികെ വരാന്‍ പക്ഷെ നയന്‍താര മടിച്ചു. കേരളത്തില്‍ തന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു അന്ന് നയന്‍താര താമസിച്ചിരുന്നത്.

എന്നാല്‍ സംവിധായകന്‍ ആറ്റ്‌ലി നയന്‍താരയെ തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ആറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്ത രാജാ റാണിയില്‍ അഭിനയിക്കാന്‍ നയന്‍താര ഒടുവില്‍ സമ്മതിച്ചു. 2013 ലാണ് രാജറാണി പുറത്തിറങ്ങഇയത്. പിന്നീട് കണ്ടത് താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള നയന്‍താരയുടെ വളര്‍ച്ചയാണ്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയാണ് നയന്‍താര. ഇപ്പോഴിതാ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് നയന്‍താര.

Nayanthara

ഷാരൂഖ് ഖാന്റെ നായികയായി ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി. ഇരൈവന്‍ ആണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അന്നപൂരണി, ടെസ്റ്റ്, മന്നന്‍ഗട്ടി സിന്‍സ് 1960 എന്നീ സിനിമകളാണ് നയന്‍താരയുടേതായി അണിയറയിലുള്ളത്. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താര അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോളിവുഡിലും നയന്‍താര അധികം വൈകാതെ സജീവമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X