10 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത പക; പരസ്യമായി അപമാനിച്ചതിന്റെ പകയോ ധനുഷിന്? നയന്‍സിന്റെ മാസ് മറുപടി

ധനുഷിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നയന്‍താര. തന്റെ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പാട്ടുമൊന്നും ഉപയോഗിക്കാന്‍ ധനുഷ് അനുവദിച്ചില്ലെന്നാണ് നയന്‍താര പറയുന്നത്. അതിനാലാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേല്‍ റിലീസാകാന്‍ വൈകിയതെന്നും താരം പറയുന്നുണ്ട്. അടുത്ത ദിവസമാണ് ഡോക്യുമെന്ററിയുടെ റിലീസ്.

ധനുഷ് നിര്‍മ്മിച്ച ചിത്രമായിരുന്നു നാനും റൗഡി താന്‍. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാകുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തു. എന്നാല്‍ ഈ വിജയത്തില്‍ നിര്‍മ്മാതാവായ ധനുഷ് സന്തുഷ്ടനായിരുന്നില്ലെന്നാണ് നയന്‍താര പറയുന്നത്.

Nayanthara

നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ നിര്‍മ്മാതാവായ ധനുഷ് ഒരുനാള്‍ സെറ്റിലെത്തുകയുണ്ടായി. ചിത്രീകരണം കണ്ട ധനുഷിന് നയന്‍താരയുടെ അഭിനയം തീരെ ഇഷ്ടപ്പെട്ടില്ല. നയന്‍സിനോട് അഭിനയം മെച്ചപ്പെടുത്താന്‍ ധനുഷ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാണ് നയന്‍താര അന്ന് ധനുഷിന് മറുപടി നല്‍കിയത്.

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. നാനും റൗഡി താന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന നയന്‍താരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ തന്റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെന്നാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നയന്‍താര അന്ന് പറഞ്ഞത്.

''ധനുഷിനോട് ഞാന്‍ സോറി പറയുന്നു. സിനിമയിലെ എന്റെ അഭിനയത്തോട് ധനുഷിന് വെറുപ്പായിരുന്നു. എന്റെ പ്രകടനത്തിലൂടെ നിങ്ങളെ നിരാശപ്പെടുത്തിയതില്‍ മാപ്പ് ധനുഷ്. അടുത്ത തവണ മെച്ചപ്പെടുത്താനാകുമെന്നാണ് കരുതുന്നത്'' എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നയന്‍താര പറഞ്ഞത്. സദസില്‍ ധനുഷ് ഇരിക്കെ തന്നെയാണ് നയന്‍താര താരത്തിന് അങ്ങനൊരു കൊട്ട് കൊടുത്തത്.

നാനും റൗഡി താന്‍ ബോക്‌സ് ഓഫീസില്‍ വിജയമായപ്പോള്‍ ധനുഷിന് അത് വലിയ ഞെട്ടലുണ്ടാക്കുകയും താരത്തിന്റെ ഈഗോയെ മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് നയന്‍താര കത്തില്‍ പറയുന്നത്. തനിക്ക് ഒപ്പമുള്ളവര്‍ വിജയിക്കുന്നത് ധനുഷിന് സഹിക്കാനായില്ലെന്നും നയന്‍താര കത്തില്‍ പറയുന്നുണ്ട്.

Nayanthara

ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിതായാണ് നയന്‍താര പറയുന്നത്.

ധനുഷില്‍ നിന്നും എന്‍ഒസിയ്ക്കായി കുറേ കാത്തിരുന്നു. എന്നിട്ടും ലഭിക്കാതെ വന്നതോടെ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നു മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് തന്നോടും വിക്കിയോടും തങ്ങളുടെ സിനിമയോടും പക പോക്കുകയാണെന്നും നയന്‍താര ആരോപിക്കുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X