ആരും കൊതിക്കും ഓഫര്‍, ഷാരൂഖ് ചിത്രത്തോട് കണ്ണും പൂട്ടി നോ പറഞ്ഞ നയന്‍താര; കാരണം ഒന്നല്ല രണ്ട്!

ബോളിവുഡിലെത്തുക എന്നത് പലരുടേയും ആഗ്രഹമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ പേരും പ്രശസ്തിയുമായാണ് അതുവഴി ബോളിവുഡിലേക്ക് കടക്കുക എന്നതാണ് മിക്കവരുടേയും പ്ലാന്‍. അങ്ങനെ ബോളിവുഡിലേക്ക് ചുവടുമാറ്റിയ ഒരുപാട് താരങ്ങളുണ്ട്. അസിന്‍ മുതല്‍ താപ്‌സി പന്നു വരെ നിരവധി നടിമാര്‍ ഈ റൂട്ട് തിരഞ്ഞെടുത്തവരാണ്. മുംബൈയില്‍ നിന്നും വന്ന് തെന്നിന്ത്യന്‍ സിനിമയിലൂടെ പേരെടുത്ത് ബോളിവുഡിലെത്തിയ തമന്നയടക്കമുള്ളവരുമുണ്ട്.

ബോളിവുഡില്‍ നിന്നും തങ്ങളെ തേടി അവസരങ്ങള്‍ വരുമ്പോള്‍ പൊതുവെ മിക്ക താരങ്ങളും യെസ് പറയുകയാണ് പതിവ്. ബോളിവുഡില്‍ നിന്നും ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലവും സ്വീകാര്യതയുമൊക്കെയാണ് കാരണം. എന്നാല്‍ തന്നെ തേടി പലവട്ടം ബോളിവുഡിലേക്കുള്ള ക്ഷണം വന്നിട്ടും നിരസിച്ച താരമാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറിനെ തേടി പലവട്ടം ബോളിവുഡ് എത്തിയിരുന്നു.

Nayanthara

എന്നാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ ആ അവസരങ്ങളെല്ലാം നയന്‍താര നിരസിച്ചു. ഒരിക്കല്‍ ഷാരൂഖ് ഖാനൊപ്പമുള്ള അവസരവും നയന്‍താരയെ തേടിയെത്തിയിരുന്നു. ഷാരൂഖ് ഖാനൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് സ്വപ്‌നമായി കൊണ്ടു നടക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷെ നയന്‍താര ആ ഓഫറും നിരസിച്ചു. അതിന് രണ്ട് കാരണങ്ങളായിരുന്നു നയന്‍താരയ്ക്കുണ്ടായിരുന്നത്.

ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു ചെന്നൈ എക്‌സ്പ്രസ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതായിരുന്നു. അതില്‍ 1,2,3,4 എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തില്‍ ഷാരൂഖ് ഖാനൊപ്പം ചുവടുവെക്കാനായിരുന്നു നയന്‍താരയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. മറ്റേത് നടിയാണെങ്കിലും കണ്ണുമടച്ച് യെസ് പറയുമായിരുന്ന ഓഫര്‍. നയന്‍താരയാകട്ടെ ആ സമയത്ത് തന്റെ കരിയറില്‍ കുതിച്ചു കൊണ്ടിരിക്കുന്ന സമയം.

എന്നാല്‍ നയന്‍താര നോ പറഞ്ഞു. ഐറ്റം സോംഗ് ചെയ്യാനുള്ള താല്‍പര്യമില്ലായ്മയായിരുന്നു ആ നോയുടെ ഒരു കാരണം. അഭിനയിക്കുന്ന സിനിമകളില്ലാതെ മറ്റൊരു സിനിമയില്‍ ഐറ്റം സോംഗില്‍ മാത്രമായി പ്രത്യക്ഷപ്പെടാന്‍ നയന്‍താര ഇഷ്ടപ്പെടുന്നില്ല. മറ്റൊരു കാരണം തനിക്ക് വന്ന പാട്ടിന്റെ കൊറിയോഗ്രാഫറായിരുന്നു. രാജു സുന്ദരമായിരുന്നു 1,2,3,4 ന്റെ ചുവടുകള്‍ ഒരുക്കിയത്. നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ സഹോദരനാണ് രാജു സുന്ദരം. പ്രഭുദേവയും നയന്‍താരയും നേരത്തെ പ്രണയത്തിലായിരുന്നു.

Nayanthara

വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷമാണ് നയന്‍സും പ്രഭുദേവയും പിരിയുന്നത്. അതിനാലാണ് പ്രഭുദേവയുടെ സഹോദരനൊപ്പം ജോലി ചെയ്യാന്‍ പറ്റില്ലെന്ന് നയന്‍താര തീരുമാനിക്കുന്നത്. അങ്ങനെ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നയന്‍താര തനിക്ക് വന്ന ഓഫര്‍ നിഷേധിച്ചു. പിന്നീട് ആ പാട്ട് പ്രിയാമണിയിലേക്ക് പോവുകയായിരുന്നു. സിനിമയും പാട്ടുമൊക്കെ വന്‍ ഹിറ്റായി മാറുകയും ചെയ്തു. ദീപിക പദുക്കോണ്‍ ആയിരുന്നു സിനിമയിലെ നായിക.

എന്തായാലും കാലം ഷാരൂഖ് ഖാനും നയന്‍താരയും ഒരുമിക്കണം എന്ന് തീരുമാനിച്ചു. ഇപ്പോഴിതാ തന്റെ ബോളിവുഡ് എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായ ജവാനിലെ നായികയായിട്ടാണ് നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. അന്ന് തന്റെ പകരക്കാരിയായി വന്ന പ്രിയാമണിയും നയന്‍താരയ്‌ക്കൊപ്പം ജവാനിലുണ്ട്. ദീപികയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ആറ്റ്‌ലി ഒരുക്കുന്ന ജവാന്റെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X