എല്ലാ അധികാരവും നടന്മാര്‍ക്ക് മാത്രമാകുന്നത് എന്തുകൊണ്ട്? നടിമാര്‍ നേരിടുന്ന പ്രശ്‌നം എന്തെന്ന് നയന്‍താര

മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ ചേക്കേറിയ നടിമാര്‍ ഒരുപാടുണ്ട്. അവരില്‍ ഏറ്റവും വലിയ താരമായി മാറാന്‍ സാധിച്ചത് നയന്‍താരയ്ക്കാണ്. നയന്‍താരയുടെ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച സിനിമാക്കഥ പോലെ സംഭവബഹുലവും പ്രചോദിപ്പിക്കുന്നതുമാണ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ്.

സിനിമാ ലോകം, പ്രത്യേകിച്ചും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ നയിക്കുന്നത് പുരുഷന്മാരാണെന്നതാണ് വസ്തുത. രജനീകാന്തും മോഹന്‍ലാലും മമ്മൂട്ടിയും വിജയും അജിത്തും ഉപേന്ദ്രയും ശിവരാജ് കുമാറും ചിരഞ്ജീവിയുമൊക്കെയാണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ ഇന്ന് പുരുഷന്മാരുടെ ഈ ലോകത്തെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നയന്‍താര. ആരാധകര്‍ സ്‌നേഹത്തോടെ അവരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നു.

Nayanthara

പുരുഷ കേന്ദ്രീകൃതമായൊരു ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ മാത്രമല്ല, പുരുഷ താരങ്ങള്‍ മാത്രം സ്വന്തമാക്കി വച്ച് ആസ്വദിച്ചിരുന്ന പല അധികാരങ്ങളും നേടിയെടുക്കാനും നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ഥിരം നായിക വേഷങ്ങള്‍ ചെയ്യുന്നതിന് പകരം സമയമെടുത്ത്, പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്താണ് നയന്‍താര അഭിനയക്കുന്നത്. മുമ്പൊരിക്കല്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ലോകത്തെ പുരുഷമേധാവിത്തത്തെക്കുറിച്ച് നയന്‍സ് സംസാരിച്ചിരുന്നു.

''എന്തിനാണ് എല്ലാ സമയത്തും അധികാരം പുരുഷന്മാര്‍ക്ക് മാത്രം ലഭ്യമാകുന്നത്? സ്ത്രീകള്‍ക്ക് കമാന്റ് ചെയ്യാന്‍ പറ്റുന്ന സ്ഥാനത്ത് ഇരിക്കാനുള്ള ആത്മവിശ്വാസമില്ലെന്നതാണ് പ്രശ്‌നം. ഇതാണ് എനിക്ക് വേണ്ടത്, ഞാന്‍ ഇതാണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയാനാകില്ല. സത്യത്തില്‍ ഇതൊരു ജെന്റര്‍ വിഷയമല്ല. അടിസ്ഥാനമായി നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍ എന്നെ കേള്‍ക്കാന്‍ നിങ്ങളും ഒരുക്കമാകണം.'' എന്നാണ് അന്ന് നയന്‍താര പറഞ്ഞത്.

അതേസമയം സിനിമയില്‍ ഗ്ലാമറിന് വേണ്ടി മാത്രം അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചും നയന്‍താര സംസാരിക്കുന്നുണ്ട്. ''നിങ്ങള്‍ക്ക് മറ്റൊരു ഓപ്ഷനില്ല. എത്ര തവണ നോ പറയാനാകും. ഞാന്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്'' എന്നാണ് നയന്‍താര പറഞ്ഞത്. പൊതുവെ പൊതുവേദികളില്‍ നിന്നെല്ലാം അകലം പാലിക്കുന്ന വ്യക്തിയാണ് നയന്‍താര. താന്‍ സ്വകാര്യത സൂക്ഷിക്കുന്നതിനെക്കുറിച്ചും നയന്‍താര സംസാരിക്കുന്നുണ്ട്.

Nayanthara

''ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഈ ലോകം അറിയണം എന്നെനിക്കില്ല. ഞാന്‍ വളരെ പ്രൈവറ്റായൊരു വ്യക്തിയാണ്. ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ അറിയില്ല'' എന്നാണ് നയന്‍താര പറഞ്ഞത്. താന്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തതെന്നും മുമ്പൊരിക്കല്‍ നയന്‍താര പറഞ്ഞിട്ടുണ്ട്. ''എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുകയും തെറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കത് കൈകാര്യം ചെയ്യാനായില്ല. അഭിനയിക്കുകയാണ് എന്റെ ജോലി. സിനിമ സ്വയം സംസാരിക്കും'' എന്നാണ് നയന്‍താര അതേക്കുറിച്ച് പറഞ്ഞത്.

അതേസമയം തെന്നിന്ത്യയുടെ സൂപ്പര്‍ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ നായികയായി ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി. ഇരൈവന്‍ ആണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അന്നപൂരണി, ടെസ്റ്റ്, മന്നന്‍ഗട്ടി സിന്‍സ് 1960 എന്നീ സിനിമകളാണ് നയന്‍താരയുടേതായി അണിയറയിലുള്ളത്. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താര അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X