'കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം', നയൻതാരയെ അപമാനിച്ച് നടൻ! ചുട്ടമറുപടി നൽകി വിഘ്നേശ് ശിവൻ!
മലയാള സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച് മറ്റു ഭാഷകളിലേക്ക് പോയ നിരവധി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വലിയ താരമായി മാറിയ നടിയാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരയിലൂടെ സിനിമയിലേക്കെത്തിയ നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ്. തന്റെ കൂടെ വന്നവരേയെല്ലാം പിന്നിലാക്കി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുള്ള നായികയായി തിളങ്ങി നിൽക്കുകയാണ് നയൻതാര.
അതേസമയം കരിയറിന്റെ പല ഘട്ടങ്ങളിലായി ഒരുപാട് കയറ്റിറക്കങ്ങള്‍ കണേണ്ടി വന്നിട്ടുണ്ട് നയന്‍താരയ്ക്ക്. ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ നിരവധി വിമർശനങ്ങളും സദാചാര ആക്രമണങ്ങളും നേരിടേണ്ടി വന്നു. ഒരുപാട് വിവാദങ്ങളും നയൻതാരയുടെ പേരിലുണ്ടായി. എന്നാല്‍ കാലം മുന്നോട്ട് പോകവെ വിമര്‍ശിച്ചവര്‍ പോലും നയന്‍താരയുടെ ആരാധകരായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ നയൻതാരയെ വേദനിപ്പിക്കുന്ന ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തമിഴകത്തെ ഒരു മുതിർന്ന നടൻ പൊതുവേദിയിൽ വച്ച് നയൻതാരയെ അപമാനിച്ചതാണ് അതിലൊന്ന്. ഇത് വലിയ വാർത്തയായിരുന്നു. 2019ൽ പുറത്തിറങ്ങിയ നയൻതാര നായികയായ കൊലയുതിർ കാലം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു സംഭവം. നയൻതാരയുടെ പങ്കാളി വിഘ്‌നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മുതിർന്ന നടൻ രാധ രവിയാണ് വേദിയിൽ വച്ച് നയൻതാരയെ കുറിച്ച് മോശമായി സംസാരിച്ചത്.
'ആദ്യം പ്രേതമായി അഭിനയിക്കും അതുകഴിഞ്ഞ് സീതയായും അവൾ അഭിനയിക്കും. അവൾ സീതയാകും! നേരത്തെയൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..', എന്നായിരുന്നു നടന്റെ അധിക്ഷേപകരമായ പരാമർശം.
നയൻതാര ചടങ്ങിന് എത്തിയിരുന്നില്ല. നടിയുടെ അസാന്നിധ്യത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായി മാറി. ഗായിക ചിന്മയി ആയിരുന്നു ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നീട് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ രാധാ രവിയുടെ പരാമർശത്തെ അപലപിക്കുകയും തമിഴ് സിനിമാലോകത്തിന്റെ മൗനത്തിനെതിരെ സംസാരിക്കുകയും ചെയ്തു. തന്റെ കാമുകിയെ പൊതുവേദിയിൽ അധിക്ഷേപിച്ച ആളോട് വിഘ്‌നേശിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു..
'ഒരു വലിയ കുടുംബത്തിൽ നിന്ന് വരുന്ന ആ വൃത്തികെട്ടവന്റെ വാക്കുകൾ ആരും പിന്തുണയ്‌ക്കുകയോ, അതിലെന്തെങ്കിലും ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്യില്ല, ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി അയാളത് തുടരുക തന്നെ ചെയ്യും! ബോധമില്ല! അയാളുടെ വൃത്തികെട്ട കമന്റുകൾക്ക് പ്രേക്ഷകർ ചിരിക്കുന്നതും കൈയടിക്കുന്നതും കണ്ടപ്പോൾ സങ്കടം തോന്നി!', വിഘ്നേഷ് കുറിച്ചു.

ഇതിനെയൊക്കെയാണ് ഒരു സിനിമയുടെ പ്രൊമോഷൻ എന്ന് വിളിക്കുന്നതെങ്കിൽ, ഇത്തരം പരിപാടികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് നല്ലത്, ഒരു പണിയും ഇല്ലാത്ത ചിലർക്ക് ഇത്തരം വേദികളിൽ അനാവശ്യങ്ങൾ ഛർദ്ദിക്കാൻ അവസരം കൊടുക്കുന്നത് പോലെയാണ് ഇത്! എന്തായാലും നടികർ സംഘത്തിൽ നിന്നോ മറ്റേതെങ്കിലും സംഘടനയോ അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുക്കില്ലെന്ന് അറിയാമെന്നും വിഘ്‌നേശ് തുറന്നടിച്ചു.
ഇതിനു പിന്നാലെ നയൻതാരയും നടനെതിരെ രംഗത്ത് എത്തുകയുണ്ടായി. രാധാ രവി ഒരു സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് കയ്യടിച്ചവരെ ഓർത്ത് പുച്ഛം തോന്നുന്നുവെന്നും നയൻതാര പറഞ്ഞു. എന്ത് മോശം പ്രതികരണങ്ങൾ ഉണ്ടായാലും അധിക്ഷേപങ്ങൾ ഉണ്ടായാലും തന്റെ ആരാധകർക്ക് ആനന്ദം നൽകുക എന്ന ഉദ്ദേശം മാത്രം മുന്നിൽ കണ്ട് താനിനിയും സീതയായും പ്രേതമായും ദേവതയായും സുഹൃത്തായും ഭാര്യയായും കാമുകിയായും വേഷമിടുമെന്നും നയൻതാര വ്യക്തമാക്കി. ഒരു വാർത്താകുറിപ്പിലൂടെയാണ് നയൻതാര ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications