മാറിടത്തിന്റെ വലുപ്പത്തെക്കുറിച്ച് കമന്റ്; കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മയാണ് ഞാന്‍! മറുപടി നല്‍കി നീലിമ

താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ ഒരേസമയം അനുഗ്രഹവും ശാപവുമാണ്. സോഷ്യല്‍ മീഡിയ എത്രയൊക്കെ സാധ്യതകള്‍ നല്‍കുന്നുണ്ടുവോ അത്ര തന്നെ പ്രതിസന്ധികളും താരങ്ങള്‍ക്ക് മ്ുന്നില്‍ സൃഷ്ടിക്കുന്നുണ്ട്. ബോഡി ഷെയ്മിംഗ് മുതല്‍ വ്യക്തിഹത്യ വരെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും നേരിടേണ്ടി വരിക നടിമാര്‍ ആയിരിക്കും.

തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. നാന്‍ മഹാന്‍ അല്ലെ, മുരന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ നീലിമയ്ക്ക് ലഭിച്ചു. അതേസമയം, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലാണ് നീലിമ റാണി കൂടുതല്‍ സ്വീകാര്യത നേടിയത്. 2008 ലാണ് നീലിമ റാണി വിവാഹിതയായത്. ഇസൈവനന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. നീലിമയേക്കാള്‍ 11 വയസ് കൂടുതലാണ് ഭര്‍ത്താവിന്.

Neelima Rani

ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അഇരുവരും നിരന്തരം അധിക്ഷേപങ്ങള്‍ നേരിടാറുണ്ട്. രണ്ട് പെണ്‍മക്കളാണ് നീലിമയ്ക്ക് ജനിച്ചത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നീലിമ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രസവശേഷം ശരീര ഭാരം കൂടിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചായിരുന്നു നീലിമ സംസാരിച്ചത്.

തന്റെ വണ്ണം കൂടിയത് സ്വയം തിരിച്ചറിയുന്നെന്നും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് നീലിമ പറയുന്നത്. മൂത്ത് മകളെ പ്രസവിച്ചപ്പോള്‍ വണ്ണം ഇല്ലായിരുന്നു. എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷം വണ്ണം കൂടിയെന്നാണ് നീലിമ പറയുന്നത്. ചുറ്റുമുള്ള പല നെഗറ്റീവ് സംഭവങ്ങളും ഭക്ഷണം കൂടിയതും എല്ലാം കൂടിയായപ്പോള്‍ വണ്ണം വളരെ കൂടിയെന്നാണ് നീലിമ പറയുന്നത്.

എനിക്ക് തന്നെ അത് തോന്നുന്നുണ്ട്. കാണുന്നവര്‍ക്ക് അത്ര തോന്നുന്നില്ല. പക്ഷെ പലരും നീലിമ വണ്ണം വെച്ചോ എന്ന് ചോദിക്കും. അതെ, എനിക്കറിയാം, കുറയ്ക്കാന്‍ ശ്രമിക്കുകയാണ്, ഒരു വശത്ത് ഞാന്‍ പാല് കൊടുക്കുന്നു, മറുവശത്ത് ജിമ്മില്‍ പോകുന്നുണ്ട്. ഉടനെ കുറയില്ല. വണ്ണം കുറയ്ക്കുന്നത് എളുപ്പമല്ലെന്ന് പറയാന്‍ തോന്നാറുണ്ടെന്നും താരം പറയുന്നു. അതേസമയം, മാറിടത്തെക്കുറിച്ചെല്ലാം കമന്റ് ചെയ്യുമ്പോള്‍ ഞാനിപ്പോഴും കുഞ്ഞിന് പാല്‍ കൊടുക്കുകയാണെന്ന് ഉടനെ മറുപടി പറയാന്‍ തോന്നുമെന്നും നീലിമ പറയുന്നു.

പക്ഷെ അവര്‍ക്കൊന്നും മറുപടി പറയേണ്ടതില്ല എന്നാണ് നിലീമയുടെ കാഴ്ചപ്പാട്. ഇതിനാല്‍ അവരെ ബ്ലോക്ക് ചെയ്ത് മൂവ് ഓണ്‍ ചെയ്യും. വണ്ണം കുറയാന്‍ ഒരു സമയം എടുക്കുമെന്ന് ഇപ്പോള്‍ എനിക്കറിയാം. കാരണം ഞാന്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചു. ശരീരത്തില്‍ രണ്ട് തവണ മാറ്റങ്ങള്‍ വന്നു. അത് മനസിലാക്കേണ്ടതുണ്ടെന്നും നീലിമ റാണി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Neelima Rani

വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി. വിവാഹത്തിന് ശേഷമാണ് നാന്‍ മഹാന്‍ അല്ലെ എന്ന സിനിമയില്‍ അഭിനയിച്ചത്. വിവാഹം കഴിഞ്ഞ 2008 മുതല്‍ 2023 വരെയും താന്‍ ചെയ്ത എല്ലാ വര്‍ക്കുകള്‍ക്കും ഭര്‍ത്താവിന്റെ പിന്തുണയുണ്ടെന്നും താരം പറയുന്നു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. തന്റെ വിവാഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളില്‍ നീലിമ വ്യക്തത വരുത്തുകയുണ്ടായി.

ഇസൈവനന്‍ നീലമയുടെ രണ്ടാം ഭര്‍ത്താവാണെന്നും നടിയുടെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതാണെന്നുമാണ് പലരും കരുതിയത്. പലരും ഇന്റര്‍നെറ്റില്‍ ഇക്കാര്യം തിരയുകയും ചെയ്തു. എന്നാല്‍ തനിക്ക് ഒരു വിവാഹമേ നടന്നിട്ടുള്ളൂയെന്ന് നീലിമ റാണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കരിയറില്‍ നീലിമ ഇപ്പോഴും സജീവമാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X