ഇനി എന്റെ സെറ്റിലേക്ക് വരണമെന്നില്ല! നയന്‍താരയോട് കയര്‍ത്ത് പാര്‍ത്ഥിപന്‍; അതോടെ കരിയര്‍ മാറി!

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് നയന്‍താര. മലയാളത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരസുന്ദരി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന നയന്‍താരയുടെ താരപദവിയ്ക്ക് സമാനതകളില്ല. അഭിനയിച്ച ഭാഷകളിലെല്ലാം മിന്നും വിജയങ്ങള്‍ സ്വന്തമാക്കിയ നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ്.

നായിക നടിമാര്‍ അഭിനയം ഉപേക്ഷിക്കുകയോ, സഹനടി വേഷങ്ങളിലേക്ക് ഒതുക്കപ്പെടുകയോ ചെയ്യുന്ന പ്രായത്തിലും നായികയായി തിളങ്ങുകയാണ് നയന്‍താര. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് പുരുഷ താരങ്ങളുടെ പേര് ആവശ്യമില്ലെന്ന് നയന്‍താര കാണിച്ചു തന്നു. ഒരുകാലത്ത് ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ വിമര്‍ശിച്ചവരെയെല്ലാം ഇന്ന് തന്റെ ആരാധകരാക്കി മാറ്റാനും നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്.

Nayanthara

സിനിമയിലെ കുടുംബ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് നയന്‍താര ഇന്നത്തെ വിജയം നേടിയെടുക്കുന്നത്. കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ കണേണ്ടി വന്നിട്ടുണ്ട് നയന്‍താരയ്ക്ക്. നയന്‍താരയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടി. നയന്‍സിന്റെ പ്രണയവും പ്രണയ തകര്‍ച്ചയും വിവാഹവുമൊക്കെ ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തകളാണ്.

ഇന്ന് പകരം വെക്കാനില്ലാത്ത താരമാണ് നയന്‍താര. ആരാധകര്‍ നയന്‍താരയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. പൊതുവെ നായിക വേഷങ്ങള്‍ തേടിയെത്തുന്നത് കുറയുന്ന പ്രായത്തിലും നയന്‍താരയ്ക്കായി സിനിമകള്‍ എഴുതപ്പെടുന്നു. നിര്‍മ്മാതാക്കാള്‍ നയന്‍താരയുടെ ഡേറ്റിനായി പിന്നാലെ നടക്കുന്നു. തമിഴിലാണ് സജീവമെങ്കിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സാന്നിധ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട് നയന്‍താര.

ടെലിവിഷന്‍ അവതാരകയില്‍ നിന്നുമാണ് നയന്‍താര സിനിമയിലെത്തുന്നത്. അന്ന് പേര് ഡയാന എന്നായിരുന്നു. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയില്‍ നായിക ആയപ്പോള്‍ പേര് നയന്‍താര എന്നാക്കി. അവിടെ നിന്നും ഇന്നത്തെ ലേഡി സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ വിജയങ്ങളോളം തന്നെ പരാജയങ്ങളും നയന്‍താരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നും തമിഴിലേക്കുള്ള ചുവടുമാറ്റമാണ് നയന്‍താരയുടെ കരിയര്‍ മാറ്റി മറിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തമിഴില്‍ അരങ്ങേറുന്നത്. ശരത് കുമാര്‍ നായകനായ ചിത്രത്തിന് ശേഷം നയന്‍താര അഭിനയിച്ചത് സാക്ഷാല്‍ രജനീകാന്തിനൊപ്പം ചന്ദ്രമുഖിയിലാണ്. പിന്നീടങ്ങോട്ട് നയന്‍താരയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റുകളിലെ നായികയായി. സൂപ്പര്‍ താരങ്ങളുടെ നായികയില്‍ നിന്നും നയന്‍താര സൂപ്പര്‍ നായികയിലേക്ക് വളര്‍ന്നു.

അയ്യയിലൂടെയാണ് നയന്‍താരയുടെ തമിഴ് കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ അതിനും മുമ്പ് മറ്റൊരു ചിത്രത്തില്‍ നയന്‍താര അഭിനയിക്കാനിരുന്നതാണ് എന്നത് പലര്‍ക്കും അറിയില്ല. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത കുടൈക്കുള്‍ മഴൈ എന്ന ചിത്രമാണ് നയന്‍താരയുടെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്നത്. ചിത്രത്തിന്റെ ഓഡിഷനു വേണ്ടി നയന്‍താരയെ പാര്‍ത്ഥിപന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ സമയത്ത് ഓഡിഷന് എത്താന്‍ നയന്‍താരയ്ക്ക് സാധിച്ചില്ല എന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്.

Nayanthara

ആദ്യത്തെ ദിവസം എത്താതെ വന്നതോടെ നയന്‍താരയോട് അടുത്ത ദിവസം വരാന്‍ പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ ദിവസവും നയന്‍താരയ്ക്ക് എത്താനായില്ല. അന്നത്തെ യാത്രാ സാഹചര്യത്തിലെ പ്രശ്‌നങ്ങളാണ് നയന്‍താരയുടെ ഓഡിഷന് വെല്ലുവിളിയാകുന്നത്. രണ്ട് തവണയും എത്താതെ വന്നതോടെ തനിക്ക് ദേഷ്യം വന്നുവെന്നും ഇനി വരേണ്ടതില്ലെന്ന് പറഞ്ഞുവെന്നുമാണ് പാര്‍ത്ഥിപന്‍ പറയുന്നത്. പിന്നീട് നയന്‍താരയ്ക്ക് പകരം മധുമിത ചിത്രത്തിലെ നായികയായി.

അതേസമയം നയന്‍താരയുടെ വിജയത്തില്‍ താന്‍ സന്തോഷിക്കുന്നു എന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്. ഇരുവരും പിന്നീട് നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തന്റെ ജോലിയെ ഭക്തിയോടെ കാണുന്ന ആളാണ് നയന്‍താര. സ്വന്തമായാണ് ഒരിടം ഉണ്ടാക്കിയെടുക്കുന്നത്. അന്ന് തന്റെ സിനിമയിലെ അവസരം നഷ്ടപ്പെട്ടത് ഭാഗ്യമായി. അതിനാലാണ് ഇന്നത്തെ ഉയരത്തിലെത്താന്‍ സാധിച്ചത് എന്ന് താന്‍ നയന്‍താരയോട് പറഞ്ഞിട്ടുണ്ട് എന്നും പാര്‍ത്ഥിന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X