For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമയുടെ ആദ്യ ദിവസം സെറ്റില്‍ നിന്നത് പാന്റ്‌സില്ലാതെ; തുറന്ന് പറഞ്ഞ് പൂനം ബജ്‌വ

  |

  മുംബൈയില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തി സ്വന്തമായൊരു ഇടം നേടിയ നിരവധി താരങ്ങളുണ്ട്. തമന്ന മുതല്‍ ഹന്‍സിക വരെ ഇക്കൂട്ടത്തിലുണ്ട്. ഇങ്ങനെ മുംബൈയില്‍ നിന്നും വന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയ നടിയാണ് പൂനം ബജ്‌വ. മുംബൈക്കാരിയായ പൂനം തമിഴിലൂടെയാണ് തെന്നിന്ത്യന്‍ സിനിമയിലെത്തുന്നത്. 2005 ലായിരുന്നു പൂനമിന്റെ തമിഴ് അരങ്ങേറ്റം.

  Also Read: മകളുടെ ആഗ്രഹം അത് മാത്രമായിരുന്നു; അച്ഛനും അമ്മയും ഇപ്പോഴും സെറ്റിൽ വരാറുണ്ട്: നിത്യ ദാസ് പറയുന്നു

  പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലും പൂനം സാന്നിധ്യം അറിയിച്ചു. കൂടുതലും ഗ്ലാമര്‍ വേഷങ്ങളായിരുന്നു പൂനമിനെ തേടിയെത്തിയത്. എന്നാല്‍ പിന്നീട് താരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിനേത്രിയെന്ന നിലയില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു താരം ഈ തീരുമാനമെടുക്കുന്നത്.

  ഇതിനിടെ താരം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പൂനം തിരികെ വരുന്നത് റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു. ജയം രവിയും ഹന്‍സികയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു റോമിയോ ആന്റ് ജൂലിയറ്റ്. നായികയല്ലാതിരുന്നിട്ടും താന്‍ ഈ വേഷം തിരഞ്ഞെടുത്തത് കഥാപാത്രം ഇഷ്ടപ്പെട്ടതിനാലാണെന്നായിരുന്നു തിരിച്ചുവരവിനെക്കുറിച്ച് അന്ന് പൂനം പറഞ്ഞത്.

  Also Read: അതിൽ കുഴപ്പമൊന്നുമില്ല, അവിടെ മോഹൻലാൽ ചെയ്തത് കണ്ടില്ലേ; വീഡിയോ വൈറലാക്കി തമിഴ് പ്രേക്ഷകർ

  ''കോളിവുഡില്‍ നിന്നുമുള്ള ഇടവേള ഞാന്‍ നേരത്തെ തീരുമാനിച്ചതോ കരുതിയിരുന്നതോ അല്ല. ഈ സിനിമയുടെ തിരക്കഥയും താരങ്ങള്‍ ആരെന്നും അറിഞ്ഞപ്പോള്‍ തന്നെ നല്ലൊരു സിനിമയായിരിക്കുമെന്ന് തോന്നിയിരുന്നു. അതിന്റെ ഭാഗമാകണമെന്ന് കരുതിയാണ് ചെയ്യാന്‍ തീരുമാനിക്കുന്നത്. എന്റേത് വളരെ ബോള്‍ഡായ, ടോം ബോയിഷ് ആയൊരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ്. ഒരുപാട് ആസ്വദിച്ചാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്'' എന്നാണ് താരം പറയുന്നത്.

  തന്റെ കഥാപാത്രത്തെ രണ്ടാം നായിക വേണമെന്ന കാരണത്താല്‍ കുത്തിക്കയറ്റി ഒന്നായി തോന്നാത്തതിനാലാണ് താന്‍ അവതരിപ്പിച്ചതെന്നും പൂനം പറയുന്നുണ്ട്. ''എന്റെ കഥാപാത്രത്തിന് ഇംപാക്ടുണ്ടാക്കാനുള്ളത്ര സീനുകളുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് വെറുതെയായിട്ടില്ല. എന്റെ ഇന്നിംഗ്‌സ് വീണ്ടും ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സിനിമയാണിത്. തമിഴില്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചായി'' എന്നാണ് പൂനം പറയുന്നത്.

  രണ്ട് നായികമാര്‍ ഒരുമിച്ച് പോവില്ലെന്ന പൊതുബോധം തെറ്റാണെന്നും പൂനം പറയുന്നുണ്ട്. താനും ഹന്‍സികയും വളരെ സ്‌നേഹത്തോടെയാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നാണ് പൂനം പറയുന്നത്. ഹന്‍സിക വളരെയധികം വിനയമുള്ള പെണ്‍കുട്ടിയാണെന്നും പൂനം പറയുന്നു. രവിയും കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമുള്ള നടനാണെന്നും താരം പറയുന്നു. തന്റെ ആദ്യത്തെ ദിവസത്തെ രസകരമായൊരു ഓര്‍മ്മയും പൂനം പങ്കുവച്ചിരുന്നു.

  ''ക്രൂവിലെ മിക്ക ആളുകളേയും ഞാന്‍ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വച്ചാണ്. ആദ്യത്തെ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമായിരുന്നു. പാന്റ്‌സുണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു അത്'' എന്നാണ് താരം പറയുന്നത്. മലയാളത്തില്‍ പൂനം ആദ്യം അഭിനയിക്കുന്നത് ചൈനടൗണിലാണ്. പിന്നീട് വെനീസിലെ വ്യാപാരി, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിച്ച മേം ഹൂ മൂസയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  മുംബൈ സ്വദേശിയായ പൂനം അരങ്ങേറിയത് തെലുങ്കിലൂടെയായിരുന്നു. പിന്നീടാണ് താരം സേവല്‍ എന്ന ചിത്രത്തിലൂടെ തമിഴിലെത്തുന്നത്. കുപ്പത്തുരാജയാണ് തമിഴില്‍ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. മേം ഹൂം മൂസയ്‌ക്കൊപ്പം ഈ വര്‍ഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലും പൂനം പ്രധാന വേഷത്തിലെത്തിയിരുന്നു.

  Read more about: poonam bajwa
  English summary
  When Poonam Bajwa Said She Met Most Of The Crew Members Of A Film On The First Day Without Wearing Pants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X