അജിത്തിന്റെ സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും ഒഴിവായി, നഷ്ടപ്പെടുത്തിയത് വലിയ അവസരം; കാരണം വെളിപ്പെടുത്തി രംഭ

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് രംഭ. 1992ൽ ആ ഒക്കഡി അഹംദു എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രംഭ പിന്നീട് തെന്നിന്ത്യയിലെ മുൻനിര നായികയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാൻ രംഭയ്ക്ക് സാധിച്ചു. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ രംഭയെ തേടിയെത്തി. മലയാളത്തിൽ സർഗം എന്ന സിനിമയിലൂടെ ആയിരുന്നു രംഭയുടെ അരങ്ങേറ്റം.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചെങ്കിലും രംഭയ്ക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചത് തമിഴിലും തെലുങ്കിലുമാണ്. സംവിധായകൻ സുന്ദർ സിയാണ് രംഭയെ തമിഴകത്തിന് പരിചയപ്പെടുത്തിയത്. കാർത്തികിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഉള്ളത്തൈ അള്ളിത ആയിരുന്നു ആദ്യ സിനിമ. രംഭയുടെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി മാറി ഈ ചിത്രം. ആദ്യ സിനിമ തന്നെ വലിയ വിജയമായി മാറിയതോടെ കോളിവുഡിൽ നിന്നും നായികയായടക്കം നിരവധി അവസരങ്ങൾ രംഭയെ തേടിയെത്തി.

Rambha, Ajith Kumar, Valee movie

വിജയ്, അജിത്, രജനികാന്ത്, കമൽഹാസൻ എന്നിങ്ങനെ തമിഴിലെ മുൻനിര താരങ്ങളുടെയെല്ലാം നായികയായി രംഭ അഭിനയിച്ചു. തമിഴകത്തെ ഗ്ലാമർ ഐക്കണായും തിളങ്ങി. എന്നാൽ 2010ൽ വിവാഹിതയായതോടെ താരം സിനിമവിട്ടു. ഇന്ദ്രകുമാർ എന്ന ബിസിനസുകാരനെയാണ് നടി വിവാഹം ചെയ്തത്.

ഇന്ന് മൂന്ന് മക്കൾക്കൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇരുവരും. അതിനിടെ ഏകദേശം 13 വർഷമായി സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന രംഭ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാനും തയ്യാറെടുക്കുന്നുണ്ട്. അതിനായി നടി പുതിയ കഥകൾ കേൾക്കുന്നുണ്ട് എന്നാണ് വിവരം. അടുത്തിടെ ചില അഭിമുഖങ്ങളും രംഭ നൽകിയിരുന്നു. അതിലൊന്നിൽ അജിത്തിന്റെ ഒരു സിനിമ നഷ്ടമായതിനെ കുറിച്ച് നടി സംസാരിച്ചു.

അജിത്തിനെ നായകനാക്കി എസ് ജെ സൂര്യ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ വാലി ആണ് രംഭയ്ക്ക് നഷ്‌ടമായ ആ ചിത്രം. ചിത്രത്തിലേക്ക് എസ് ജെ സൂര്യ നായികയായി ആദ്യം കണ്ടെത്തിയത് രംഭയെ ആയിരുന്നു. സിമ്രാൻ അവതരിപ്പിച്ച കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് രംഭയെ ആണ്, അതിനുശേഷം അവർ ഫോട്ടോ ഷൂട്ടും നടത്തി. എന്നാൽ ചില ആശയക്കുഴപ്പങ്ങൾ കാരണം രംഭ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു.

Rambha, Ajith Kumar, Valee movie

എന്നാൽ ആ സിനിമ ചെയ്യാതെ പോയതിൽ തനിക്ക് ഖേദമില്ലെന്നും സിമ്രാൻ കഥാപാത്രം വളരെ മനോഹരമായി ചെയ്തിട്ടുണ്ടെന്നും താൻ അഭിനയിച്ചിരുന്നെങ്കിൽ പോലും ഇത്രയും നന്നായി അഭിനയിക്കില്ലായിരുന്നുവെന്നും രംഭ പറഞ്ഞു. വാലി നഷ്ടമായെങ്കിലും അജിത്തിനൊപ്പം റാസി എന്ന സിനിമയിൽ അജിത്തിനൊപ്പം താൻ അഭിനയിച്ചിട്ടുണ്ടെന്നും രംഭ പറഞ്ഞു.

അതേസമയം വാലിയിൽ നിന്ന് മറ്റു രണ്ടു സൂപ്പർ നായികമാർ പിന്മാറിയതിനെ കുറിച്ച് എസ് ജെ സൂര്യയും മുൻപൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. റോജ, മീന എന്നിവരാണ് ഡേറ്റ് പ്രശ്നങ്ങൾ കാരണം വാലിയിൽ നിന്നും പിന്മാറിയത്. ഇവരെ കൂടാതെ അന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങിയ കീർത്തി റെഡ്ഢിയും വാലിയിൽ നിന്ന് പിന്മാറിയിരുന്നു. അതേ സമയം ഇന്ന് സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ രംഭ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X