സംവിധായകനുമായി അവിഹിത ബന്ധം, ഗര്‍ഭിണിയായി; അലസിപ്പിക്കാന്‍ 75 ലക്ഷം ചോദിച്ച് രമ്യ കൃഷ്ണന്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് രമ്യ കൃഷ്ണന്‍. മലയാളത്തിലും ബോളിവുഡിലുമെല്ലാം രമ്യ കൃഷ്ണ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികയായി മാത്രമല്ല, സഹനടിയായും വില്ലത്തിയായുമെല്ലാം രമ്യ കൃഷ്ണന്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ രജനീകാന്ത് വരെയുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ രാജമാതയുമെല്ലാം സിനിമയുള്ളിടത്തോളം കാലം ഐക്കോണിക് ആയി നിലനില്‍ക്കുന്ന രമ്യ കൃഷ്ണന്‍ കഥാപാത്രങ്ങളാണ്.
തന്റെ 54-ാം വയസിലും രമ്യ കൃഷ്ണന്റെ താരപരിവേഷത്തിന് കുറവില്ല. വലിയ സിനിമകളുടെ ഭാഗമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് രമ്യ കൃഷ്ണന്‍. സിനിമ പോലെ തന്നെ രമ്യയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഗോസിപ്പ് കോളങ്ങിലും രമ്യ കൃഷ്ണന്‍ ഇടം നേടിയിട്ടുണ്ട്.

1983 ല്‍ സിവി ശ്രീധര്‍ ഒരുക്കിയ വെള്ളൈ മനസു എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യയുടെ അരങ്ങേറ്റം. പിന്നാലെ മലയാളത്തിലും കന്നഡയിലും തെലുങ്കിലുമെല്ലാം രമ്യ സാന്നിധ്യം അറിയിക്കുകയായിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ നേരം പുലരുമ്പോള്‍ ആണ് രമ്യയുടെ ആദ്യമായി പുറത്തിറങ്ങിയ മലയാളം സിനിമ. പിന്നീട് 1993ല്‍ പരമ്പര എന്ന ചിത്രത്തിലൂടെയാണ് രമ്യ ഹിന്ദിയിലെത്തുന്നത്. അധികം വൈകാതെ ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരങ്ങളിലൊരാളായി രമ്യ കൃഷ്ണന്‍ വളരുകയായിരുന്നു.
രമ്യയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ കെസ് രവികുമാറുമായുള്ള രമ്യയുടെ ബന്ധം ഒരുകാലത്ത് ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. 1999 ല്‍ രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയിലെ രമ്യ കൃഷ്ണന്റെ വേഷം അവരുടെ കരിയറിനെ മാത്രമല്ല തമിഴ് സിനിമയെ തന്നെ മാറ്റി മറിച്ചതായിരുന്നു. സാക്ഷാല്‍ രജനീകാന്തിനെ പോലും സൈഡാക്കുന്നതായിരുന്നു ചിത്രത്തിലെ രമ്യ കൃഷ്ണന്റെ പ്രകടനം. ഇന്നും രമ്യ കൃഷ്ണനെന്ന് പറയുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ഓടിവരുന്നത് പടയപ്പയാണ്.
പടയപ്പയ്ക്ക് പിന്നാലെ രണ്ട് സിനിമകളിലും രമ്യ കൃഷ്ണനും രവികുമാറും ഒരുമിക്കുകയുണ്ടായി. ഇതിനിടെയാണ് രമ്യയും രവികുമാറും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ സമയം രവികുമാര്‍ വിവാഹിതനായിരുന്നു. ഈ വിവാഹത്തെക്കുറിച്ച് രമ്യയ്ക്ക് അറിവുണ്ടായിരുന്നു. അതേസമയം ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് രവികുമാറുമായുള്ള ബന്ധത്തില്‍ രമ്യ കൃഷ്ണന്‍ ഗര്‍ഭിണിയായി എന്നായിരുന്നു. ഇതോടെ നടിയുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ രവികുമാര്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

എന്നാല്‍ അത്ര പെട്ടെന്ന് രവികുമാറിനെ ഉപേക്ഷിക്കാന്‍ രമ്യ കൃഷ്ണന്‍ തയ്യാറായില്ല. സംവിധായകനോട് ബന്ധം അവസാനിപ്പിക്കാനും ഗര്‍ഭം അലസിപ്പിക്കാനുമായി രമ്യ കൃഷ്ണന്‍ 75 ലക്ഷം രൂപ ചോദിച്ചുവെന്നാണ് ചില ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രവികുമാര്‍ ഈ പണം നല്‍കിയെന്നും അതോടെ ആ ബന്ധം അവസാനിച്ചുവെന്നുമാണ് പറയപ്പെടുന്നത്. സംഭവം അക്കാലത്ത് വിവാദമായെങ്കിലും രമ്യയുടെ കരിയര്‍ ശക്തമായി തന്നെ മുന്നോട്ട് പോയി. വലിയ താരമായി മാറുകയും ചെയ്തു രമ്യ കൃഷ്ണന്‍.
രവികുമാറുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് രമ്യ കൃഷ്ണന്‍ സംവിധായകന്‍ കൃഷ്ണ വംശിയുമായി പ്രണയത്തിലാകുന്തന്. 2003 ജൂണ്‍ 12 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിക്കുമ്പോള്‍ രമ്യയുടെ പ്രായം 33 ഉം കൃഷ്ണ വംശിയുടെ പ്രായം 41 ഉം ആയിരുന്നു. 2005ലാണ് ഇരുവരുടേയും മകന്‍ ജനിക്കുന്നത്.


Click it and Unblock the Notifications











