മകള്‍ക്ക് അവസരം കിട്ടാന്‍ കൂടെ കിടന്ന നടിയുടെ അമ്മയെ എനിക്ക് അറിയാം; വെളിപ്പെടുത്തി റീഹാന
കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. സിനിമ, സീരിയല്‍, മോഡലിങ് മേഖലകളിലെ പല താരങ്ങളും തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരുന്നു. ഇങ്ങനെ തുറന്ന് പറഞ്ഞവരില്‍ മുന്‍നിര താരങ്ങളടക്കമുണ്ട്. കാസ്റ്റിംഗ് കൗച്ചിന് ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍ വരമ്പുകളില്ല. തമിഴ് സീരിയല്‍ രംഗത്തു നിന്നും സമീപകാലത്തായി ഇത്തരം നിരവധി തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ തുറന്ന് പറഞ്ഞ നടിയാണ് റീഹാന.
തമിഴ് പരമ്പരകളിലെ മിന്നും താരമാണ് റീഹാന. ഓഫ് സ്‌ക്രീനില്‍ തന്റെ അഭിപ്രായങ്ങള്‍ എവിടെയും വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ് നടി, ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സിനിമ - സീരിയല്‍ രംഗത്തെയും മറ്റു തൊഴിലിടങ്ങളിലേയും ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു റീഹാന. ഈ സമയത്താണ് താരം കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ചത്.

ചെറുപ്പം മുതലേ തനിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെന്നും അതിന് എതിരെ പ്രതികരിക്കാറുണ്ടെന്നുമാണ് റീഹാന പറഞ്ഞത്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യായി തനിക്ക് അങ്ങനെയൊരു മോശം അനുഭവം ഉണ്ടാകുന്നതെന്നാണ് റീഹാന പറഞ്ഞത്. ഒളിച്ചു കളിക്കുന്നതിനിടയില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ തെറ്റായ ഉദ്ദേശത്തോടെ തൊടുകയായിരുന്നുവെന്നാണ് താരം പറയുന്നത്. താന്‍ അപ്പോള്‍ തന്നെ കൈയ്യില്‍ കിട്ടിയത് വെച്ച് അയാളെ തല്ലിയെന്നും റീഹാന പറഞ്ഞിരുന്നു.
ജീവിതത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നിരുന്നു. അതിനാല്‍ സെയില്‍സ് ഗേള്‍ ആയും, അക്കൗണ്ടന്റ് ആയും ജോലി ചെയ്യേണ്ടി വന്നിരുന്നു. അതേസമയം, ജോലി സ്ഥലങ്ങളില്‍ മോശം അനുഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ജോലി വിട്ട് ഇറങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. അതേസമയം, സ്ത്രീ ആയി ജനിച്ചാല്‍ ആണുങ്ങളുടെ ഉപദ്രവം നേരിട്ടുകൊണ്ടേയിരിയ്ക്കുമെന്നും റീഹാന പറയുന്നു.
അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ എന്ത് തീരുമാനം എടുക്കുന്നു എന്നതിലാണ് അതിജീവനമെന്ന് തനിക്ക് മനസ്സിലായി. അവിടെ കിടന്ന് ബഹളം ഉണ്ടാക്കിയത് കൊണ്ടോ, വീട്ടുകാരെ കൂട്ടിക്കൊണ്ട് വന്നത് കൊണ്ടോ പൊലീസില്‍ പരാതി നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും അതിനാല്‍ കൃത്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയണമെന്ന് മനസിലായെന്നും റീഹാന പറയുന്നു.
സിനിമയില്‍ ഇത് കാസ്റ്റിങ് കൗച്ച് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും താരം പറഞ്ഞു. അതേസമയം, ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറുമെന്നും റീഹാന പറയുന്നു. അതെല്ലാം ഓരോരുത്തരുടെ ചോയിസാണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിച്ചു.

മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന തുറന്നു പറയുന്നുണ്ട്. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ? എ്ന്നും റീഹാന തുറന്നടിക്കുന്നുണ്ട്.
സിനിമയില്‍ നിന്ന് തനിക്ക് ഉണ്ടായ അനുഭവവും റീഹാന പറയുന്നുണ്ട്. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് നമ്പര്‍ വാങ്ങും. അതിന് ശേഷം അവസരവും തരും. അഭിനയിച്ചു തുടങ്ങിയാല്‍ പിന്നെ മെസേജുകളാണ്. ആദ്യം സുന്ദരിയാണ്, മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞ് പ്രശംസിക്കും. ട്ടപിന്നീട് അഡ്ജസ്റ്റ്മെന്റിന് ആവശ്യപ്പെടുമെന്നാണ് റീഹാന വെളിപ്പെടുത്തിയത്.


Click it and Unblock the Notifications