അഡ്ജസ്റ്മെന്റിന് തയ്യാറാകണമെന്ന് പറഞ്ഞപ്പോൾ മനസിലായില്ല, അന്നെനിക്ക് 20 വയസ്സേ ഉള്ളൂ; അനുഭവം പങ്കുവച്ച് റെജീന
ചുരുക്കം സിനിമകളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് റെജീന കസാന്ദ്ര. ഒരുപിടി ഹിറ്റ് സിനിമകളിലൂടെ തന്നൊരു നല്ല നടിയാണെന്ന് റെജീന തെളിയിച്ചിട്ടുണ്ട്. ഒമ്പതാം വയസിൽ അവതാരകയായി കരിയർ ആരംഭിച്ച റെജീന 2005 ൽ കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്കിലേക്ക് എത്തിയ താരം അവിടെയും തിളങ്ങി. ഇന്ന് തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റെജീന.
ഗ്ലാമറസ് വേഷങ്ങളിലടക്കം തിളങ്ങാൻ റെജീനയ്ക്ക് സാധിച്ചു. എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയവയാണ് റെജീന അഭിനയിച്ച ശ്രദ്ധേയ സിനിമകൾ. ഏകദേശം പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് റെജീന വെള്ളിത്തിരയിലേക്ക് എത്തുന്നത്. അക്കാലത്ത് മിക്ക തുടക്കകാർക്കും നേരിടേണ്ടി വന്നിട്ടുള്ളത് പോലെയുള്ള ചില മോശം അനുഭവങ്ങൾ റെജീനയ്ക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

തമിഴ് മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ചോദിച്ചപ്പോഴാണ് റെജീന തന്റെ അനുഭവം പങ്കുവച്ചത്. തന്നോട് ഫോണിലൂടെ ഒരാൾ അഡ്ജസ്റ്മെന്റിന് ആവശ്യപ്പെട്ടെന്നും എന്നാൽ തനിക്ക് അത് മനസിലായെന്നും റെജീന പറയുന്നു. ചില നടിമാർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെറുതെ കഥകൾ മെനയാറുണ്ടെന്നും നടി പറഞ്ഞു.
'ഒരിക്കൽ എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഫോണിൽ സംസാരിക്കവെ ഒരാൾ എന്നോട് അഡ്ജസ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു. എനിക്ക് അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ ഉള്ള അഡ്ജസ്റ്മെന്റ് ആകുമെന്ന് ഞാൻ കരുതി',
'ഇത് ഒരു പത്ത് വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതാണ്. അന്നെനിക്ക് 20 വയസ്സ് മാത്രമാണ് പ്രായം. പ്രതിഫലത്തിന്റെ കാര്യമാണെന്ന് കരുതി ഞാൻ എന്റെ മാനേജർ സംസാരിക്കുമെന്ന് അയാളോട് പറഞ്ഞു. പിന്നീടാണ് എനിക്ക് മനസിലായത് മറ്റൊരു രീതിയിലുള്ള അഡ്ജസ്റ്മെന്റിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന്',

'ആ സംഭവത്തിന് ശേഷം, പിന്നീട് ഒരിക്കലും എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ ചില നടിമാർക്ക് ഇത്തരം സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ചിലതെല്ലാം സത്യമായിരിക്കാം ചിലത് തെറ്റായിരിക്കാം. പല നടിമാരും കഥകൾ മെനയാനായി നുണ പറയുന്നുണ്ട്. സത്യം എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ', റെജീന കസാന്ദ്ര പറഞ്ഞു.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് റെജീന ഇപ്പോൾ. കാജൽ അഗർവാളിനൊപ്പം അഭിനയിച്ച കരുങ്ങാപിയം ആണ് റെജീനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോർഡർ, ഫ്ലാഷ്ബാക്ക്, ശൂർപ്പണഖൈ തുടങ്ങിയ സിനിമകളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ഫ്ലാഷ്ബാക്ക് എന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകനാകുന്നത്. മൂന്ന് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം മലയാളം ഒഴികെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം റെജീന ഇതിനകം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിൽ റെജീന നായികയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നടി അഭിനയിച്ചില്ല.


Click it and Unblock the Notifications











