മാറിടത്തിന് വലിപ്പം കൂട്ടാന്‍ പാഡ്, സര്‍ജറി ചെയ്യാനും റെഡിയായിരുന്നു; വെളിപ്പെടുത്തി സമീറ റെഡ്ഡി
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു സമീറ റെഡ്ഡി. തെന്നിന്ത്യന്‍ സിനിമകളിലെ നിരവധി സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ചിട്ടുള്ള സമീറ വലിയ ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായിരുന്ന സമീറയെ ആരാധകര്‍ വിളിച്ചിരുന്നത് സെക്‌സി സാം എന്നായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമീറ തിരികെ വരുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്.
തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ചും സിനിമയിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്റ്റീരിയോടൈപ്പുകളെ ചോദ്യം ചെയ്തുമെല്ലാം സമീറ സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയ സമീറയെ വിളിക്കുന്നത് മെസി മമ്മ എന്നാണ്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സംസാരിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടെയാണ് സമീറ.

മേക്കപ്പില്ലാതെയും തന്റെ നരച്ച മുടി കളര്‍ ചെയ്യാതെയുമാണ് സമീറ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും മാതൃത്വവുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പുകളെ തുറന്നു കാണിച്ചുമൊക്കെ സമീറ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പറഞ്ഞതിനെക്കുറിച്ചുമൊക്കെ നേരത്തെ സമീറ തുറന്ന് പറഞ്ഞിരുന്നു.
അന്ന് തനിക്ക് വണ്ണം കുറവായിരുന്നുവെന്നും അതിനാല്‍ പലരും തന്നെ അവഹേളിച്ചിട്ടുണ്ടെന്നുമാണ് സമീറ പറഞ്ഞത്. മാറിടത്തിന് വലിപ്പമില്ലെന്ന് പറഞ്ഞ് തന്നെ അപമാനിച്ചിട്ടുണ്ട്. ചിലര്‍ സര്‍ജറി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സമീറ പറയുന്നത്. ഇതെല്ലാം മൂലം ഒരു ഘട്ടത്തില്‍ താന്‍ സര്‍ജറി ചെയ്യാന്‍ ഒരുങ്ങിയതാണെന്നും സമീറ പറയുന്നു. എന്നാല്‍ അവസാന നിമിഷം തന്റെ മനസ് മാറുകയായിരുന്നുവെന്നാണ് സമീറ പറയുന്നത്.
അന്ന് മെലിഞ്ഞിരിക്കാന്‍ വേണ്ടി താന്‍ ഒരു ഇഡ്ഡലി മാത്രമായിരുന്നു കഴിച്ചിരുന്നതെന്നും പട്ടിണി കിടന്നിട്ടുണ്ടെന്നും സമീറ വെളിപ്പെടുത്തിയിരുന്നു. തന്റെ മുഖത്തും ശരീരത്തിലും സര്‍ജറി നടത്തി മാറ്റം വരുത്താന്‍ പലരും പറഞ്ഞതായാണ് സമീറയുടെ വെളിപ്പെടുത്തല്‍.
''പത്ത് വര്‍ഷം മുമ്പത്തെ അവസ്ഥ ഭ്രാന്തമായിരുന്നു. എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നോട് ബൂബ് ജോബ് ചെയ്യാന്‍ പറഞ്ഞു. പലവട്ടം. ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. അതില്‍ ഞാനിന്ന് സന്തോഷിക്കുന്നു. കാരണം ഞാന്‍ അതില്‍ ഒട്ടും തൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം'' എന്നാണ് സമീറ പറഞ്ഞത്.
''സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആകാം. ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. വിധിക്കാന്‍ നമ്മള്‍ ആരാണ്?'' എന്നാണ് സമീറ ചോദിക്കുന്നത്.

സംഗീത ആല്‍ബങ്ങളിലൂടെയാണ് സമീറ റെഡ്ഡി താരമാകുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പങ്കജ് ഉദാസിന്റെ ആഹിസ്ത ആഹിസ്ത എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ സമീറ അഭിനയത്തില്‍ അരങ്ങേറുന്നത് ഹിന്ദിയിലാണ്. മേനെ ദില്‍ തുച്ച് കോ ദിയ ആയിരുന്നു ആദ്യ സിനിമ. നരസിംഹുഡുവിലൂടെ തെലുങ്കിലെത്തി. വാരണം ആയിരം ആണ് ആദ്യ തമിഴ് ചിത്രം. സിനിമ ക്ലാസിക് ഹിറ്റ് ആയതോടെ സമീറയും താരമായി മാറുകയായിരുന്നു.
ഒരുനാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. 2014 ലാണ് താരം വിവാഹിതയാകുന്നത്. ഇതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.


Click it and Unblock the Notifications











