എന്റെ പുരുഷൻ എന്റെ മാത്രമാകണം, അത്രയേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ; പാർഥിപനുമായി പിരിഞ്ഞതിനെ കുറിച്ച് സീത
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിന്ന നടിയാണ് സീത. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലെല്ലാം ഒരുപോലെ സജീവമായിരുന്നു താരം. ഗ്രാമീണ പശ്ചാത്തലമുള്ള നായികവേഷങ്ങളിൽ എത്തിയ സീത അക്കാലത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിന്ന സീത 2000ന് ശേഷം സിനിമകളിൽ സജീവമാണ്. ഇപ്പോൾ അമ്മ വേഷങ്ങളിലാണ് സീതയെ കൂടുതൽ കാണാറുള്ളത്.
വിവാഹത്തോടെയാണ് സീത അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. നടനും സംവിധായകനുമായ പാർഥിപനായിരുന്നു സീതയുടെ ആദ്യ ഭർത്താവ്. 1990 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. രണ്ടു മക്കളാണ് ഇവർക്ക് പിറന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. എന്നാൽ ഏകദേശം പത്ത് വർഷങ്ങൾക്ക് സീതയും പാർത്ഥിപനും വേർപിരിഞ്ഞു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്നാണ് പാർഥിപൻ ഒരിക്കൽ ആരോപിച്ചത്. സീതയാണ് തന്നോട് ഇഷ്ടം പറഞ്ഞതെന്നും അദ്ദേഹം പറയുകയുണ്ടായി.

അടുത്തിടെ ഒരു അഭിമുഖത്തിൽ എന്തിനാണ് പാർഥിപനുമായി പിരിഞ്ഞതെന്ന് സീതയും വ്യക്തമാക്കി. ആദ്യ ഇഷ്ടം പറഞ്ഞത് താനാണെന്ന പാർഥിപന്റെ വാദവും സീത തള്ളി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'ഞങ്ങൾ രണ്ടുപേരും ഏറെനാൾ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അങ്ങനെയല്ല എന്ന് പറയാൻ പറ്റില്ല. ഐ ലവ് യൂ എന്ന് ആദ്യം പറയുന്നത് ഞാനാണ്. കാരണം പാർഥിപൻ എന്നെകൊണ്ട് പറയിക്കുകയായിരുന്നു. ഞാൻ പാർഥിപനെ വിളിക്കുമ്പോഴെല്ലാം, അദ്ദേഹം ആ മൂന്ന് വാക്കുകൾ പറയാൻ പറയും (ഐ ലവ് യൂ). ദയവ് ചെയ്ത് അത് പറയൂ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും എന്റെ ഉള്ളിൽ നിന്നും വന്നതല്ല. അത് കഴിഞ്ഞ് മൂന്ന് നാല് ആഴ്ച കഴിഞ്ഞാണ് ആത്മാർത്ഥമായി പ്രണയം പറയുന്നത്', സീത പറഞ്ഞു.
'ഒരു ദിവസം ഫോണിലൂടെ സംസാരിക്കുന്നതിനിടെ ഐ ലവ് യൂ എന്ന് എന്റെ വായിൽ നിന്നും വന്നു. എന്റെ അച്ഛൻ ഇത് കേൾക്കാൻ ഇടയായി. തുടർന്ന് അന്ന് മുതൽ വഴക്കായി. ഇതിന്റെ പിന്നിലെ സത്യം ഇതാണ്. ആ വസ്തുത അദ്ദേഹം മറച്ചുവെക്കുകയാണ്. ഞാനാണ് ഇഷ്ടം പറഞ്ഞതെന്ന് അദ്ദേഹം പലയിടത്തും പറയുന്നത് കണ്ടു. എന്നാൽ അത് അങ്ങനെയല്ല', സീത വ്യക്തമാക്കി.
വിവാഹ ജീവിതത്തിൽ തനിക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെന്നും അത് നടക്കാഞ്ഞതോടെയാണ് വിവാഹ ബന്ധം തകർന്നതെന്നും സീത പറഞ്ഞു. മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. ഒരു ഇടത്തരം കുടുംബത്തിൽ നിന്നും വന്ന സാധാരണ പെൺകുട്ടി. ഞാൻ ഒരിക്കലും പണമോ വസ്ത്രമോ ആഗ്രഹിച്ചിട്ടില്ല.
എന്റെ പുരുഷൻ എനിക്ക് മാത്രമെന്ന് സുഹാസിനി ഒരു സിനിമയിൽ പാടിയിരുന്നു. അത്രയേ ഞാൻ ആഗ്രഹിച്ചുള്ളൂ. എന്റെ ഭർത്താവിൽ നിന്ന് കൂടുതൽ സ്നേഹമാണ് എനിക്ക് വേണ്ടിയിരുന്നത്. അത് എന്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു,' സീത പറഞ്ഞു.

പാർഥിപനിൽ നിന്നും വിവാഹമോചനം നേടിയ ശേഷം 2010 ൽ സീത സീരിയൽ നടൻ സതീഷിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഈ വിവാഹ ബന്ധവും നിലനിന്നില്ല. 2016 ൽ ഇരുവരും വിവാഹ മോചനം നേടി. വിവാഹബന്ധം വേർപിരിഞ്ഞ ശേഷം മക്കളുടെ കല്യാണത്തിനും മറ്റും ഒരുമിച്ച് പാർഥിപനും സീതയും ഒരുമിച്ച് എത്തിയിട്ടുണ്ട്.
നിലവിൽ ഇരുവരും കരിയർ തിരക്കുകളിലാണ്. ഒത്ത സെരുപ്പ് സൈസ് 7 എന്ന സിനിമയാണ് അടുത്ത കാലത്ത് പാർത്ഥിപന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലും പാർത്ഥിപൻ അഭിനയിച്ചിരുന്നു.
മൈ ബോസ്, ഊഴം, ആറാട്ട് എന്നിങ്ങനെ ഒരുപിടി മലയാള സിനിമകളിൽ സീതയും അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിലാണ് സീതയെ ഇപ്പോൾ കൂടുതലും കൂടുതലായും കാണാറുള്ളത്. പകലും പാതിരാവും എന്ന സിനിമയിലാണ് സീത അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











