സിനിമയിലെത്തും മുന്നേ വീട്ടുകാർ എന്നെവെച്ച് പണം സമ്പാദിച്ചു, ക്യാമറയ്ക്ക് മുന്നിൽ പാവയെ പോലെയാണ് ഉപയോഗിച്ചത്!

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടിയാണ് ഷക്കീല. മലയാള സിനിമയിലടക്കം ഒരുകാലത്ത് വലിയ ചലനങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട് താരം. തമിഴ്‌നാട്ടിലെ മുസ്ലീം കുടുംബത്തിൽ ജനിച്ച നടി തന്റെ താരമൂല്യം കൊണ്ട് സൂപ്പർ താരങ്ങളെ വരെ ഞെട്ടിച്ചു. അവരുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കി കൊണ്ടായിരുന്നു ഷക്കീല ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിലാണ് ഷക്കീല തരംഗം തീർത്തത്.

സോഫ്റ്റ് പോൺ ഗണത്തിൽ വരുന്ന സിനിമകളായിരുന്നു ഷക്കീല അഭിനയിച്ചവയിൽ ഏറെയും. എന്നാൽ കുറെയേറെ വർഷങ്ങളായി അത്തരം സിനിമകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം. തമിഴ്, തെലുങ്ക് സിനിമകളിൽ കോമഡി വേഷങ്ങൾ അവതരിപ്പിച്ചും ടെലിവിഷൻ പരിപാടികളിലൂടെയുമൊക്കെ ഇപ്പോൾ കുടുംബ പ്രേക്ഷകർക്കടകം പ്രിയങ്കരിയായി കഴിഞ്ഞു ഷക്കീല. സാമൂഹികസേവന രംഗത്തും സജീവമാണ് താരം.

Shakeela

കുടുംബത്തെ പിന്തുണയ്‌ക്കാനായിട്ടാണ് ചെറിയ പ്രായത്തിൽ തന്നെ ഷക്കീല സിനിമയിലേക്ക് എത്തുന്നത്. പല അവസരങ്ങളിലും ഷക്കീല ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിലെയും ജീവിതത്തിലെയും കയ്പേറിയ അനുഭവങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഷക്കീല ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്.

സിനിമാലോകം ഒരിക്കലും തന്റെ കഴിവിനെ ശരിയായി വിനിയോഗിച്ചിട്ടില്ല. പകരം ശരീരസൗന്ദര്യം മാത്രം കാണിച്ച് പണം സമ്പാദിക്കുകയായിരുന്നു എന്ന് ഷക്കീല പറയുന്നു. പണത്തിനായി തന്റെ ശരീരത്തെ ആദ്യം ഉപയോഗിച്ചത് സ്വന്തം അമ്മയാണെന്നും ഷക്കീല വെളിപ്പെടുത്തുന്നു. മുൻപൊരിക്കൽ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യങ്ങൾ പറഞ്ഞത്.

ഷക്കീലയുടെ വാക്കുകൾ ഇങ്ങനെ, 'ചെറുപ്പത്തിൽ തന്നെ ഞാൻ ഒരുപാട് വളർന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു കോളേജ് പെൺകുട്ടിയെപ്പോലെയായിരുന്നു ഞാൻ. വഴിയിൽ വെച്ച് പലരും എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല',

'ഞങ്ങളുടെ വീട്ടിൽ പണം ഒരു വലിയ പ്രശ്നമായിരുന്നു. എന്റെ അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാൻ എന്നോട് പറയുമായിരുന്നു. എന്തിന്, എനിക്ക് പോകണ്ട എന്നൊക്കെ പറയുമ്പോൾ അമ്മ അടിക്കുമായിരുന്നു. വേറെ വഴിയില്ലാതെ വരുമ്പോൾ ഞാൻ വായ പൊത്തി നിൽക്കും,' ഷക്കീല പറഞ്ഞു.

സിനിമാരംഗത്തേക്ക് വരുന്നതിന് മുമ്പ് തന്നെ പണത്തിനായി പുരുഷന്മാരുടെ മുറിയിലേക്ക് തന്നെ വീട്ടുകാർ അയച്ചിരുന്നതായി ഷക്കീല ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ ഷക്കീല അതിന് തയ്യാറാവുകയായിരുന്നു എന്നാണ് ആ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

Shakeela

'എന്റെ മുത്തശ്ശി ഈ വഴിയിലൂടെ ധാരാളം പണം സമ്പാദിച്ചു. പിന്നീടാണ് സിനിമയിലെത്തിയത്. പക്ഷേ, ഇവിടെയും എന്റെ ശരീരം ഒരു ഷോ മാത്രമായി. അതിൽ എനിക്ക് വളരെ സങ്കടമുണ്ട്. ഒരു കലാകാരിയാകാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നെങ്കിലും ഇൻഡസ്ട്രിയിൽ ആർക്കും എന്നെ വേണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പാവയെപ്പോലെ അവർ എന്നെ ഉപയോഗിച്ചു,' ഷക്കീല പറഞ്ഞു.

അടുത്തിടെ ബിഗ് ബോസ് വേദിയിൽ എത്തിയപ്പോൾ തന്റെ കുടുംബം തന്നെ പൊന്മുട്ടയിടുന്ന തറവായാണ് കണ്ടിരുന്നതെന്ന് ഷക്കീല പറയുകയുണ്ടായി. ഈ വാക്കുകളും വലിയ ശ്രദ്ധനേടിയിരുന്നു. തന്നെ ചതിച്ച് സഹോദരി തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുത്തതിനെ കുറിച്ചെല്ലാം ഷക്കീല പറഞ്ഞിരുന്നു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X