For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിനയായി, നാടിളക്കി വിവാദം; ഒടുവില്‍ മാപ്പ് പറഞ്ഞ് ശ്രീയ

  |

  തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം മിന്നും താരമാണ് ശ്രീയ ശരണ്‍. ഒരുകാലത്ത് തമിഴിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശ്രീയ. തെലുങ്കിലും വലിയ താരമായിരുന്ന ശ്രീയ പിന്നീട് ബോളിവുഡിലെത്തുകയും ആ വിജയം ആവര്‍ത്തിക്കുകയുമായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശ്രീയ തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലൂടെയാണ് തിരികെ വരുന്നത്. താരത്തിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

  Also Read: അവര്‍ക്ക് വേണ്ടത് ഉമ്മ പോലും വെക്കാത്ത കന്യകമാരെ; ബോളിവുഡിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മഹിമ ചൗധരി

  തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം വലിയ താരങ്ങളുടെ കൂടെ നായികയായി അഭിനയിച്ച് കയ്യടി നേടിയ താരമാണ് ശ്രീയ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരസുന്ദരി. എന്നാല്‍ വിവാദങ്ങളും ശ്രീയയെ തേടിയെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വിവാദം മൂലം താരത്തിന് പരസ്യമായി മാപ്പ് ചോദിക്കേണ്ടി വരെ വന്നിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ശ്രീയ നായികയായി എത്തിയ ചിത്രമായിരുന്നു ശിവാജി. രജനീകാന്ത് നായകനായി എത്തിയ ചിത്രത്തിന്റെ സംവിധാനം ശങ്കര്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമ തന്നെ കണ്ട ഏറ്റഴും വലിയ വിജയങ്ങളിലൊന്നായിരുന്നു ശിവാജി. ചിത്രത്തിലെ നായികയായി എത്തി ധാരാളം ആരാധകരെ സ്വന്തമാക്കാന്‍ ശ്രീയയ്ക്കും സാധിച്ചിരുന്നു. വന്‍ വിജയത്തിന്റെ വെളിച്ചത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 2008 ജനുവരി 11 സില്‍വര്‍ ജൂബിലി ആഘോഷം നടത്തിയിരുന്നു.

  Also Read: മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  പരിപാടിയില്‍ മാധ്യമങ്ങളുടേയും ആരാധകരുടേയും ശ്രദ്ധ കവര്‍ന്നത് ശ്രീയയായിരുന്നു. ശ്രീയയുടെ ബോള്‍ഡ് വസ്ത്രം പക്ഷെ വിവാദമായി മാറുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയടക്കം പങ്കെടുത്തതായിരുന്നു പരിപാടി. പക്ഷെ താരത്തിന്റെ വസ്ത്രധാരണം ചിലര്‍ക്ക് പിടിച്ചില്ല. താരത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടി രംഗത്തെത്തുകയായിരുന്നു. അപമാനകരവും സംസ്‌കാരത്തെ ഹനിക്കുന്നതുമാണ് ശ്രീയയുടെ വസ്ത്രം എന്നായിരുന്നു വിമര്‍ശനം.

  വിവാദം കനത്തതോടെ ശ്രീയ പരസ്യമായി മാപ്പ് പറയുകയായിരുന്നു. പ്രസ്താവനയിലൂടെയായിരുന്നു ശ്രീയ മാപ്പ് പറഞ്ഞത്. തന്റെ വസ്ത്രം മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ശ്രീയ പറഞ്ഞത്. താനൊരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുമാണ് പരിപാടിയിലേക്ക് വന്നതെന്നും ശ്രീയ കുറിപ്പില്‍ പറഞ്ഞിരുന്നു.

  Also Read: 17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; നാലാം ഭാര്യയെന്ന് അറിയുന്നത് ഗര്‍ഭിണിയായപ്പോള്‍

  ''വസ്ത്രത്തിന്റെ പേരിലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. തഞ്ചാവൂരില്‍ വച്ച് നടക്കുന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുമാണ് ഞാന്‍ സില്‍വര്‍ ജൂബിലി ആഘോഷ വേദിയിലെത്തിയത്. ഷൂട്ടിംഗ് സെറ്റില്‍ നിന്നും നേരെ വരികയായിരുന്നു'' എന്നാണ് ശ്രീയ പറഞ്ഞത്.


  എന്തായാലും അതൊക്കെ ഇന്ന് പഴയ കഥയാണ്. ആര്‍ആര്‍ആറിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീയ ശരണ്‍. അതേസമയം താരം ഇപ്പോള്‍ ബോളിവുഡിലും തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ശ്രീയ ഹിന്ദിയിലേക്ക് മടങ്ങിയെത്തുന്നത്.

  തെലുങ്കിലൂടെയായിരുന്നു ശ്രീയയുടെ അരങ്ങേറ്റം. എനക്ക് 20, ഉനക്ക് 18 എന്ന ചിത്രത്തിലൂടെയാണ് ശ്രീയ തമിഴിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു. തുജേ മേരി കസം ആയിരുന്നു ആദ്യത്തെ ഹിന്ദി ചിത്രം. പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ ശ്രീയ ആവാരപന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഹിന്ദിയിലെത്തി. പോക്കിരിരാജയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് പിന്നാലെ മ്യൂസിക് സ്‌കൂള്‍, കബ്‌സ, തഡ്ക്ക, നരഗാസുരന്‍, സണ്ടക്കാരി തുടങ്ങിയ സിനിമകള്‍ ശ്രീയയുടേതായി പുറത്തിറങ്ങാനുണ്ട്.

  Read more about: shriya saran
  English summary
  When Shriya Saran Had To Apologise Because Of Her Dress At A Function
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X