പ്രഭുവിന്റെ നായികയാവാനില്ല! സിമ്രാൻ ചന്ദ്രമുഖിയിൽ നിന്ന് പിന്മാറിയതിന് കാരണം; തമിഴകത്തെ പുതിയ ചർച്ച!

തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ യുവാക്കളുടെ ഹൃദയം കീഴടക്കിയ സ്വപ്ന സുന്ദരിയാണ് നടി സിമ്രാൻ. ബോളിവുഡിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യൻ സിനിമകളിലൂടെയാണ് സിമ്രാൻ താരമായി മാറുന്നത്. തമിഴിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ സിമ്രാൻ രജനീകാന്ത്, കമൽ ഹാസൻ, വിജയ്, അജിത്, വിക്രം, സൂര്യ തുടങ്ങിയ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ നിന്ന് കരിയർ ആരംഭിച്ച സിമ്രാൻ ടെലിവിഷൻ അവതാരകയായും തിളങ്ങിയിട്ടുണ്ട്.

2000 ൽ തമിഴകത്തെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സിമ്രാൻ. ഇടയ്ക്ക് ഒരു ഇടവേളയിലേക്ക് പോയെങ്കിലും വീണ്ടും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം കയ്യടി നേടുകയാണ്. ഹിറ്റുകള്‍ സമ്മാനിച്ച് സൂപ്പര്‍ നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ സിമ്രാന്റെ ഓഫ് സ്ക്രീൻ ജീവിതവും എന്നും ചർച്ചയായിരുന്നു. സഹതാരങ്ങളുമായി സിമ്രാനുണ്ടായിരുന്ന ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വാര്‍ത്തയായിട്ടുണ്ട്.

simran prabhu

നടന്മാരായ അബ്ബാസ്, കമൽ ഹാസൻ, ഡാൻസ് മാസ്റ്റർ രാജ് സുന്ദരം എന്നിവരുടെ പേരുകളാണ് സിമ്രാനൊപ്പം ചേർത്തു കേട്ടത്. ഇതിൽ രാജ് സുന്ദരത്തെയും കമൽ ഹാസനെയും വിവാഹം കഴിക്കാൻ പോകുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ സ്‌കൂൾ കാലം മുതൽ സുഹൃത്തായ ദീപകിനെയാണ് താരം വിവാഹം ചെയ്തത്. 2003 ൽ കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുമ്പോഴായിരുന്നു ഈ വിവാഹം. വിവാഹശേഷം അധികം വൈകാതെ ഗർഭിണി ആയ സിമ്രാൻ അതോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തു.

ഇതിനിടെ ചന്ദ്രമുഖി അടക്കമുള്ള സൂപ്പർ ഹിറ്റ് സിനിമകളിലെ അവസരം സിമ്രാന് നഷ്ടപ്പെടുകയുണ്ടായി. മലയാളത്തിൽ സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിൽ നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് സിമ്രാനെയാണ്. രജനീകാന്തും പ്രഭുവും ആണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്ത് തമിഴകത്തെ ഏറ്റവും മികച്ച ഡാൻസറായിരുന്നു സിമ്രാൻ. ഇടുപ്പഴകി എന്നായിരുന്നു ആരാധകർ താരത്തെ വിശേഷിപ്പിച്ചിരുന്നത്.

ഡാൻസിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ള വേഷത്തിലേക്ക് സിമ്രാൻ തന്നെ ആയിരുന്നു ആദ്യ ഓപ്‌ഷൻ. സിമ്രാനെ നായികയാക്കി സിനിമയുടെ ഷൂട്ടിങ്ങും ആരംഭിച്ചു. എന്നാൽ പകുതിക്ക് വെച്ച് നടി സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ഗർഭിണി ആയതോടെ താരം പിന്മാറി എന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്നാണ് ജ്യോതിക സിമ്രാന് പകരം നായികയാവുന്നത്. ജ്യോതികയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ആ വേഷം.

അതേസമയം സിമ്രാൻ ചന്ദ്രമുഖി ഉപേക്ഷിക്കാൻ മറ്റു ചില കാരണങ്ങളും ഉണ്ടായിരുന്നു എന്ന ചർച്ചകൾ ഇപ്പോൾ തമിഴ് സിനിമ ലോകത്ത് നടക്കുന്നുണ്ട്. രജനീകാന്തിന്റെ നായികയാവാൻ തയ്യാറാണ്, എന്നാൽ പ്രഭുവിന്റെ നായികയാവാൻ താനില്ല എന്ന് സിമ്രാൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സിനിമയിൽ പ്രഭുവിന്റെ ഭാര്യ വേഷമായിരുന്നു സിമ്രാന്. ഗർഭിണി ആയ കാരണത്തിലാണ് നടി സിനിമ ഉപേക്ഷിച്ചതെന്നാണ് വിവരമെങ്കിലും ഇങ്ങനെയൊരു സംഭവം കൂടി നടന്നിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

simran jyothika

അന്ന് രജനീകാന്തിനൊപ്പം അഭിനയിക്കാൻ സാധിക്കാതെ പോയ സിമ്രാൻ പിന്നീട് പേട്ടയിൽ രജനിക്കൊപ്പം അഭിനയിക്കുകയുണ്ടായി. കുറച്ചു നാളുകൾക്ക് മുൻപ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ ജ്യോതികയ്ക്ക് പകരം സിമ്രാന്‍ നായികയാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സിമ്രാൻ തന്നെ രംഗത്തെത്തുകയുണ്ടായി. വാര്‍ത്ത വ്യാജമാണെന്നും ആരും ഇങ്ങനെ ഒരു വേഷത്തിലേക്കായി തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് സിമ്രാൻ പറഞ്ഞത്.

രണ്ടാം ഭാഗത്തില്‍ രാഘവ ലോറന്‍സാണ് നായകൻ. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് നായിക. ആദ്യ ഭാഗം സംവിധാനം ചെയ്‌ത പി. വാസു തന്നെയാണ് ചന്ദ്രമുഖി-2വും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X