പ്രായം 50 കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്തതെ സിത്താര; കാരണം പ്രണയനൈരാശ്യമോ? നടി പറയുന്നു
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു സിത്താര. മലയാളികള്‍ക്കും സുപരിചിതയാണ് സിത്താര. മഴവില്‍ക്കാവടി, വചനം, ഗുരു, ചമയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം സിത്താര നേടിയെടുത്തിട്ടുണ്ട്. പിന്നീട് തമിഴിലാണ് സിത്താര കൂടുതലും അഭിനയിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം പടയപ്പ എന്ന സിനിമയില്‍ അഭിനയിക്കാനും സിത്താരയ്ക്ക് സാധിച്ചു.
എന്നാല്‍ ആ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ സിത്താരയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ താരം ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു. സിനിമയില്‍ ഗ്ലാമറസ് രംഗങ്ങളോ ചുംബന രംഗങ്ങളോ അഭിനയിക്കാന്‍ സിത്താര ഒരുക്കമായിരുന്നില്ല.

സിത്താരയുടെ വ്യക്തി ജീവിതവും മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. 50 ന് മുകളില്‍ പ്രായമുണ്ടെങ്കിലും സിത്താര വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും എന്തുകൊണ്ടാണ് വിവാഹിതയാകാത്തതെന്ന ചോദ്യം സിത്താരയ്ക്ക് നേരിടണ്ടി വരാറുണ്ട്. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ വിവാഹത്തിന് തയ്യാറാകാത്തതിന്റെ കാരണം സിത്താര തുറന്ന് പറഞ്ഞിരുന്നു.
വിവാഹത്തോട് ചെറുപ്പം മുതലേ താല്‍പര്യം ഇല്ലായിരുന്നു എന്നാണ് സിത്താര പറയുന്നത്. കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സിത്താരയ്ക്കുണ്ടായിരുന്നു. പ്രത്യേകിച്ചും അച്ഛനുമായി. ജീവിതത്തില്‍ അച്ഛന് വലിയ സ്ഥാനം ഉണ്ടായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത മരണം എന്നെ തളര്‍ത്തി. അതിന് ശേഷം വിവാഹത്തോട് താല്‍പര്യം തോന്നിയിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചെന്നുമാണ് അന്ന് സിത്താര പറഞ്ഞത്. പതുക്കെ പതുക്കെ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെട്ടുവെന്നും താരം പറയുന്നു.
പരമേശ്വരന്‍ നായര്‍ എന്നാണ് സിത്താരയുടെ അച്ഛന്റെ പേര്. ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍ ആയിരുന്നു സിത്താരയുടെ പിതാവ്. അമ്മ വത്സല നായരും ഇല്ക്ട്രിസിറ്റി ബോര്‍ഡ് ഓഫീസറായിരുന്നു.

അതേസമയം താന്‍ വിവാഹം കഴിക്കാത്തതിന് കാരണം പ്രണയനൈരാശ്യമല്ലെന്നും സിത്താര വ്യക്തമാക്കുന്നുണ്ട്. പ്രണയ ബന്ധം തകര്‍ന്നതാണ് സിത്താര വിവാഹം കഴിക്കാത്തതിന്റെ കാരണമെന്ന് ചില ഗോസിപ്പുകളുണ്ടായിരുന്നു. പ്രതീഷ്, അഭിലാഷ് എന്നീ രണ്ട് സഹോദരങ്ങളും സിത്താരയ്ക്കുണ്ട്.
തന്റെ പിതാവിന്റെ മരണത്തെക്കുറിച്ചും മുമ്പൊരിക്കല്‍ സിത്താര സംസാരിച്ചിരുന്നു. അച്ഛന്‍ മരിച്ച വിവരം അമ്മയോട് ആദ്യം പറഞ്ഞിരുന്നില്ലെന്നാണ് സിത്താര പറയുന്നത്. വിദേശത്ത് പഠിക്കുകയായിരുന്ന സഹോദരന്‍ തിരികെ വരുന്നത് വരെ രണ്ട് ദിവസമാണ് അമ്മയോട് വാര്‍ത്ത മറച്ചുവച്ചത്. താന്‍ ആകെ തകര്‍ന്നു പോയ സമയമായിരുന്നു അതെന്നാണ് സിത്താര പറഞ്ഞത്.


Click it and Unblock the Notifications