ഞാന്‍ എന്തിന് ഈ സിനിമ ചെയ്യാന്‍ തയ്യാറായി! സെറ്റിലിരുന്ന് കരഞ്ഞ സ്‌നേഹ; ആശ്വസിപ്പിച്ച ധനുഷ് പറഞ്ഞത്
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് സ്‌നേഹ. തമിഴിലൂടെയാണ് സ്‌നേഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ സാന്നിധ്യം അറിയിക്കാനും ഹിറ്റുകള്‍ സമ്മാനിക്കാനും സ്‌നേഹയ്ക്ക് സാധിച്ചു. നടനായ പ്രസന്നയാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. രണ്ട് മക്കളാണ് ആരാധകരുടെ പ്രിയപ്പെട്ട ഈ ദമ്പതികള്‍ക്കുള്ളത്.
പത്ര പരസ്യത്തിലൂടെയാണ് സ്‌നേഹ സിനിമയിലെത്തുന്നത്. പുതുമുഖ നായികയെ തേടുന്നുവെന്ന പരസ്യം കണ്ട് സ്‌നേഹ തന്റെ ചിത്രങ്ങള്‍ അയക്കുകയായിരുന്നു. പിന്നാലെ സ്‌നേഹയെ ഓഡിഷന് ക്ഷണിക്കുകയും തുടര്‍ന്ന് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ തന്നെ സ്‌നേഹയെ തേടി വിവാദമെത്തി. സിനിമയുടെ സംവിധായകന്‍ തന്നെ പാമ്പുകളുള്ള കിണറ്റില്‍ ഇറക്കിയെന്നതായിരുന്നു സ്‌നേഹയുടെ ആരോപണം.

എന്നാല്‍ അത് സിനിമയിലെ സുപ്രധാന രംഗമാണെന്നും സുരക്ഷ ഉറപ്പു വരുത്തിയിരുന്നുവെന്നും സംംവിധായകന്‍ പറഞ്ഞു. എന്തായാലും വിവാദങ്ങള്‍ക്കിടെ റിലീസായ സിനിമ വന്‍ വിജയമായി മാറി. ഇതോടെ സ്‌നേഹയും താരമായി മാറി. കരിയറില്‍ മുന്നോട്ട് പോകുമ്പോഴും സ്‌നേഹയെ തേടി വിവാദമെത്തി. ഗോസിപ്പുകളും താരത്തിന്റെ കരിയറിന്റെ ഭാഗമായിരുന്നു. സ്‌നേഹയും നടന്‍ ശ്രീകാന്തും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്‌നേഹ നായികയായി എത്തിയ സിനിമയാണ് പുതുപേട്ടൈ. ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ അവിഹിത ബന്ധമുള്ള കഥാപാത്രമായിരുന്നു സ്‌നേഹയുടേത്. എന്നാല്‍ ചിത്രീകരണത്തിനിടെ താന്‍ എന്തിനാണ് ഈ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ് സ്‌നേഹ കരഞ്ഞു. ചിത്രത്തിലെ നായകനായ ധനുഷ് ആണ് അന്ന് സനേഹയെ ആശ്വസിപ്പിച്ചത്. ചിത്രം നല്ലതായിരിക്കുമെന്നും സ്‌നേഹയുടെ കഥാപാത്രം കയ്യടി നേടുമെന്നും ധനുഷ് പറഞ്ഞുവെന്നാണ് മാധ്യമ പ്രവര്‍ത്തകനായ ചെയ്യാറു ബാലു പറയുന്നത്.
ധനുഷ് പറഞ്ഞത് പോലെ തന്നെ സിനിമ വലിയ വിജയമാവുകയും സ്‌നേഹയുടെ കഥാപാത്രം കയ്യടി നേടുകയും ചെയ്തു. തുടര്‍ന്നും സ്‌നേഹയെ തേടി നിരവധി സിനിമകളെത്തി. താരത്തിന്റെ ഡേറ്റിനായി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളും സംവിധായകരുമൊക്കെ പിന്നാലെ നടക്കുന്ന അവസ്ഥയായിരുന്നു. മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട് സ്‌നേഹ.

ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് സ്‌നേഹ. ഈയ്യടുത്ത് താരം മലയാളത്തിലേക്കും തിരിച്ചുവന്നിരുന്നു. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലൂടെയാണ് സ്‌നേഹയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. മമ്മൂട്ടിയും സ്‌നേഹയും വീണ്ടുമൊരുമിച്ച ചിത്രം കൂടിയായിരുന്നു ക്രിസ്റ്റഫര്‍. അതേസമയം ടെലിവിഷനിലും സജീവമാണ് സ്‌നേഹ. റിയാലിറ്റി ഷോ വിധി കര്‍ത്താവായാണ് സ്‌നേഹ ടെലിവിഷന്‍ ലോകത്ത് സാന്നിധ്യം അറിയിച്ചത്. ഇപ്പോഴിതാ സ്‌നേഹയും വിജയും വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തമിഴകത്തെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഇരുവരുടേയും വിശേഷങ്ങൾ എന്നും വാർത്തയായി മാറാറുണ്ട്. 2009 ൽ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹ പ്രസന്നയുമായി പ്രണയത്തിലാകുന്നത്. അന്ന് മുതൽ ഗോസിപ്പുകൾ ആരംഭിച്ചെങ്കിലും തങ്ങൾ പ്രണയത്തിലാണെന്നത് താരങ്ങള്‍ തുറന്നു പറഞ്ഞിരുന്നില്ല. പരസ്യമായൊരു രഹസ്യമായി ആ പ്രണയം തുടർന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തപ്പോഴാണ് ഇരുവരും തങ്ങളുടെ പ്രണയവിവരം തുറന്നു പറയുന്നത്.


Click it and Unblock the Notifications