നിനക്ക് പറ്റില്ലെങ്കില്‍ അമ്മ ആയാലും മതി! ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡിഷന് ശ്രീനിതി നേരിട്ട ദുരനുഭവം
കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമാലോകത്തെ ആരും അധികം കടന്നു ചെല്ലാന്‍ ആഗ്രഹിക്കാത്തൊരു യാഥാര്‍ത്ഥ്യമാണ്. തങ്ങള്‍ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല മുന്‍നിര നായികമാര്‍ പിന്‍കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. അതിന് ഭാഷയുടെ അതിര്‍വരമ്പുകളൊന്നുമില്ല. എല്ലാം ഭാഷയിലും നിലനില്‍ക്കുന്ന ഒന്നു തന്നെയാണത്. പുതുമുഖങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലും ലക്ഷ്യമിടാറുള്ളെങ്കിലും പേരെടുത്ത താരങ്ങള്‍ക്കും അത്തരക്കാരെ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ തമിഴ്‌നടിയാണ് ശ്രീനിതി. തന്നോട് മാത്രമല്ല, തന്റെ അമ്മയോട് പോലും മോശമായി പെരുമാറിയെന്നാണ് ശ്രീനിതി തുറന്നു പറഞ്ഞത്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സെന്തൂരപൂവി എന്ന പരമ്പരയിലൂടെയാണ് ശ്രീനിതി താരമാകുന്നത്. പരമ്പരയില്‍ തന്നേക്കാള്‍ പ്രായം കൂടുതലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീനിതി കയ്യടി നേടിയത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രീനിതി. താരത്തിന്റെ റീലുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഒരിക്കലൊരു അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുന്നത്. സിനിമയില്‍ താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന ശ്രീനിതിയുടെ വാക്കുകള്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.
താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. വലിയൊരു താരം അഭിനയിക്കുന്ന ചിത്രമായിരുന്നു അത്. അതിനാല്‍ ആ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ അവസരമായിരിക്കും. ചിത്രത്തിനായി തന്നെ ഓഡിയഷന് വിളിച്ചു. അപ്പോള്‍ നിര്‍മ്മാതാവിനേയും സംവിധായകനേയും പ്രതിനിധീകരിക്കുന്ന വ്യക്തി തന്നോട് കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞു.
തനിക്ക് പക്ഷെ ആ വാക്കിന്റെ അര്‍ത്ഥം മനസിലായില്ല. അതിനാല്‍ താന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ റെഡിയാണ്. തരുന്ന ഏത് റോളും ചെയ്യാന്‍ തയ്യാറാണ്. ഭക്ഷണത്തിന്റേയും യാത്രയുടേയും കാര്യത്തില്‍ വാശിപിടിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ താനുദ്ദേശിച്ച അഡ്ജസ്റ്റ്‌മെന്റ് എന്നത് ലൈംഗിക ബന്ധത്തിന് തയ്യാറാവുക എന്നതാണെന്ന് അയാള്‍ വ്യക്തമാക്കി. അത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ഉടനെ തന്നെ നിരസിച്ചെന്നും ശ്രീനിതി പറയുന്നു.

ഈ സമയം തനിക്കൊപ്പമുണ്ടായിരുന്ന അമ്മ, തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ പോകാന്‍ തയ്യാറായില്ല. ശ്രീനിതിയെ വേണം, ഇല്ലെങ്കില്‍ അമ്മയായാലും മതി എന്നാണ് അയാള്‍ പറഞ്ഞത്. അതോടെ ആ അവസരം വേണ്ടെന്ന് വച്ചു. ഇത്തരം അനുഭവങ്ങള്‍ മൂലം താന്‍ ഇത്തരക്കാരെ നേരിടുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചെന്നും ശ്രീനിതി പറയുന്നു.
തന്നോടും തന്റെ അമ്മയോടും ചോദിച്ച ചോദ്യം അയാളുടെ വീട്ടുകാരോട് ചോദിച്ചിരുന്നെങ്കില്‍ അയാള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നാണ് ശ്രീനിതി ചോദിക്കുന്നത്. തന്റെ അമ്മയോട് ഇങ്ങനെ ചോദിച്ച ഒരാള്‍ക്ക് സ്വന്തം അമ്മയോടോ സഹോദരിയോടോപോലും സ്‌നേഹം കാണില്ലെന്നും ശ്രീനിതി അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകള്‍ അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തമിഴില്‍ മാത്രമല്ല എല്ലാ ഭാഷകളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. അതിലേക്ക് ജനശ്രദ്ധ കൊണ്ടു വരാന്‍ ശ്രീനിതിയെ പോലെയുള്ളവരുടെ തുറന്നു പറച്ചിലുകള്‍ സഹായിച്ചിട്ടുണ്ട്.


Click it and Unblock the Notifications











