തമന്നയുടെ കരണം പുകച്ച് സംവിധായകന്‍; ഇന്നും പക തീരാതെ തമന്ന; താരത്തിന്റെ പ്രതികാരകഥ

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയര്‍ ആരംഭിക്കുന്നത് ബോൡവുഡിലൂടെയാണ്. എന്നാല്‍ ആദ്യ സിനിമ പരാജയപ്പെട്ടു. ഇതോടെ തമന്ന തെന്നിന്ത്യന്‍ സിനിമയിലേക്ക് കടന്നു വരികയാിയരുന്നു. ആ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു തമന്നയുടെ കരിയര്‍ വളര്‍ച്ച. അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം വലിയ നടിയായി മാറാന്‍ തമന്നയ്ക്ക് സാധിച്ചു.

സൂപ്പര്‍ ഹിറ്റുകളായി മാറിയ നിരവധി സിനിമകളില്‍ തമന്ന നായികയായി തകര്‍ന്നാടിയിട്ടുണ്ട്. ധാരാളം ആരാധകരെ നേടിയെടുക്കാന്‍ സാധിച്ച തമന്ന തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് തമന്ന ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന.

Tamannah

തമന്നയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതേസമയം, തന്റെ കരിയറില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും തമന്നയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ നിന്നും മോശം അനുഭവങ്ങളും തമന്നയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തമന്നയ്ക്ക് സംവിധായകനില്‍ നിന്നും കരണത്ത് അടി കിട്ടുന്നത് പോലെയുള്ള സംഭവും ഉണ്ടായിട്ടുണ്ട്.

തമന്നയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവം. സംവിധായകന്‍ ആവശ്യപ്പെട്ട ഭാവം മുഖത്തു കൊണ്ടുവരാന്‍ തമന്നയ്ക്ക് സാധിച്ചിരുന്നില്ല. പലവട്ടം റീടേക്ക് പോയിട്ടും തമന്നയുടെ അഭിനയം ശരിയായി വരുന്നില്ല. ഇതോടെ സംവിധായകന്റെ നിയന്ത്രണം നഷ്ടമാവുകയും അദ്ദേഹം തമന്നയുടെ കരണത്ത് അടിക്കുകയുമായിരുന്നു. കണ്ടു നിന്നവരെയെല്ലാം ഞെട്ടിച്ചതായിരുന്നു സംഭവം.

എന്നാല്‍ തമന്ന സംവിധായകന്റെ അടിയില്‍ യാതൊരു പ്രതികരണം പോലും നടത്തിയില്ല എന്നതാണ് വസ്തുത. തല്ല് കിട്ടിയിട്ടും തമന്ന അനങ്ങിയില്ല. തന്നെ തല്ലിയ സംവിധായകന്‍ തമന്നയുടെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തമന്ന അന്ന് ഒന്നും മിണ്ടാതെ തന്റെ രംഗം അഭിനയിച്ച് തീര്‍ത്ത് പോവുകയായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും തമന്ന ആ സംവിധായകനൊപ്പം സിനിമ ചെയ്തിട്ടില്ല.

Tamannah

ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സൂപ്പര്‍ ഹിറ്റ് സീരീസുകളില്‍ തമന്ന അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ തമന്നയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമന്നയും നടന്‍ വിജയ് വര്‍മയും പ്രണയത്തിലാണ്. ലസ്റ്റ് സ്റ്റോറീസ് 2വില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തമന്ന മലയാളത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ദിലീപ് നായകനായ ബാന്ദ്രയിലൂടെയായിരുന്നു തമന്നയുടെ മലയാളം എന്‍ട്രി. പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ജോണ്‍ എബ്രഹാമിനൊപ്പം അഭിനയിക്കുന്ന വേദാ, സ്ത്രീ 2, ഓടേല 2 എന്നീ സിനിമകളാണ് തമന്നയുടേതായി അണിയറിയലുള്ളത്. ബാന്ദ്രയാണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആക്രി സച്ച് ആണ് തമന്നയുടെ ഒടുവിലിറങ്ങിയ സീരീസ്.

More from Filmibeat

Read more about: tamannah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X