ശാലിനിക്ക് മുൻപ് അജിത്തിന്റെ ഹൃദയം കവർന്ന ഹീര; വിവാഹിതരാകാനിരുന്ന താരങ്ങൾക്കിടയിൽ സംഭവിച്ചത്!

തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ അജിത് കുമാർ. തെന്നിന്ത്യയാകെ ഒരുപാട് ആരാധകരുണ്ട് നടന്. എന്നാൽ മറ്റു സൂപ്പർ താരങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് അജിത്. പൊതു പരിപാടികളിലും പ്രൊമോഷണൽ പരിപാടികളിലും അഭിമുഖങ്ങളിലൊന്നും പങ്കെടുക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. എങ്കിലും നടനുള്ള ജനപ്രീതി അമ്പരപ്പിക്കുന്നതാണ്. സ്വന്തം പേരിലുള്ള ഫാൻസ്‌ അസോസിയേഷൻ പിരിച്ചുവിട്ടും മാതൃകയായിട്ടുണ്ട് അജിത്.

അജിത്തിന്റെ സിനിമകളും കഥാപാത്രങ്ങളും പ്രകടനങ്ങളുമൊക്കെ എന്നും ആരാധകർക്കിടയിൽ സംസാരവിഷയമാണ്. ഇതിനുപുറമെ നടന്റെ വ്യക്തിജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. 90 കളിലാണ് നിരവധി ഹിറ്റ് സിനിമകളിലൂടെ അജിത് തമിഴിലെ മുൻനിര താരമായി ഉയർന്നു വരുന്നത്. അക്കാലത്ത് തന്നെയാണ് നടി ഹീര രാജഗോപാലുമായിട്ടുള്ള നടന്റെ പ്രണയവും ചർച്ചയായത്. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഹീര അന്ന്.

ajith heera

അജിത് നടി ശാലിനിയുമായി പ്രണയത്തിലാകുന്നതിന് മുൻപ് വരെ ഹീരയുമായി തീവ്ര പ്രണയത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷെ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചർച്ചയായ പ്രണയങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രമായ കാതൽ കോട്ടൈയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അജിത് സെറ്റിൽ വെച്ച് ഹീരയ്ക്ക് പ്രണയലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഹീരയുടെ അവസാന ചിത്രങ്ങളിൽ ഒന്നായ തൊടരും എന്ന സിനിമയിലും ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

തമിഴ് നടനും സിനിമ നിരൂപകനായുമായ ബെയിൽവാൻ രംഗനാഥൻ ഇവർ എഴുതിയ പ്രണയലേഖനങ്ങളിൽ ഒന്ന് വായിച്ചതായി പറഞ്ഞിട്ടുണ്ട്. ഹീരയുടെ അമ്മ അജിത്തുമായുള്ള വിവാഹത്തിന് എതിരായിരുന്നുവെന്നാണ് അറിയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മകളുടെ കരിയർ ഇല്ലാതാകരുതെന്നായിരുന്നു അവർക്ക്. എന്നാൽ ഇവരുടെ വേർപിരിയലിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല, അതേസമയം, തന്നോടുള്ള ഹീരയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നതോടെയാണ് അജിത് പിരിഞ്ഞതെന്ന റിപ്പോർട്ടുകളുണ്ട്.

അധികം വൈകാതെ ഹീര സിനിമാ അഭിനയവും അവസാനിപ്പിച്ചിരുന്നു. 1999ൽ ആയിരുന്നു ഇത്. അനിവാര്യമായ സമ്മർദങ്ങൾക്ക് വഴങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി അഭിനയം ഉപേക്ഷിച്ചത്. അതേവർഷം തന്നെയാണ് അമർക്കളം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അജിത് ശാലിനിയുമായി പ്രണയത്തിലാകുന്നത്.

ശാലിനിയെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ് നടനിപ്പോൾ. അനോഷ്ക ആദ്വിക്ക് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. 2000 ലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം. രജനീകാന്തും വിജയിയും ഉള്‍പ്പടെ തമിഴ് സിനിമാ ലോകത്തെ വലിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ajith shalini

എന്നാൽ വിവാഹശേഷം ശാലിനി സിനിമ വിട്ടു. പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു ഈ തീരുമാനം. സിനിമ വിട്ടതിനെ കുറിച്ച് ഒരിക്കൽ ശാലിനി മനസുതുറന്നിരുന്നു. 'ഞാൻ അഭിനയം ആസ്വദിച്ചിരുന്നു, പക്ഷേ അജിത്ത് എന്നെ കൂടുതൽ പ്രലോഭിപ്പിച്ചു. സിനിമ ഉപേക്ഷിക്കാൻ എനിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങളും അഭിനയ ജീവിതവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന ആളല്ല ഞാൻ. എന്റെ മുൻഗണനകളെക്കുറിച്ച് എനിക്ക് വ്യക്തമായിരുന്നു,' 2009ൽ ജെഎഫ്ഡബ്ള്യു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശാലിനി പറഞ്ഞു.

അടുത്തിടെ അജിത്തും സിനിമ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്നതിനായി 'എകെ മോട്ടോ റൈഡ്' എന്ന കമ്പനി അജിത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അത്തരമൊരു വാർത്ത വന്നത്. എന്നാൽ സിനിമ വിടുന്നതായി അജിത് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന വിട മുയർച്ചിയാണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X