കുടുംബസ്ഥനെന്നത് മറന്ന് സില്‍ക്കിന്റെ പിന്നാലെ കൂടിയ രജനി; ജീവിതകഥയിലെ ആ സൂപ്പര്‍ താരം തലൈവരോ?

രജനീകാന്തിനെ ആര്‍ക്കും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. സിനിമാ ലോകത്ത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ള പ്രതിഭാസമാണ് രജനീകാന്ത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ആ കരിയര്‍ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രമാണ്. കര്‍ണാടകയില്‍ ജനിച്ച് തമിഴ്‌നാടിന്റെ തലൈവരായി മാറിയ രജനീകാന്തിന്റെ കഥ അദ്ദേഹത്തിന്റെ ഏതൊരു മാസ് സിനിമയേയും വെല്ലുന്നത്ര മാസ് രംഗങ്ങള്‍ നിറഞ്ഞതാണ്. സിനിമയുള്ളിടത്തോളം കാലം രജനീകാന്ത് തലമുറകള്‍ക്ക് പ്രചോദനമായി നിലനില്‍ക്കും.

തന്റെ കരിയറില്‍ അധികം ഗോസിപ്പുകള്‍ക്കൊന്നും രജനീകാന്ത് നിന്നു കൊടുത്തിട്ടില്ല. എന്നാല്‍ രജനിയുടെ കരിയറിലെ ഏറ്റവും വലിയ ഗോസിപ്പായിരുന്നു നടി സില്‍ക്ക് സ്മിതയുമായുള്ള പ്രണയം. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസട്രി അസാധ്യമായിരുന്നു. അതായിരുന്നു ഓഫ് സ്‌ക്രീന്‍ പ്രണയ വാര്‍ത്തകളുടെ ഉറവിടം. ആ കഥ വായിക്കാം തുടര്‍ന്ന്.

Rajinikanth  Silk Smitha

ഒരുകാലത്ത് സൂപ്പര്‍ താര സിനിമകളില്‍ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു സില്‍ക്ക് സ്മിത. തങ്ക മകന്‍, പായും പുലി, സിവപ്പു സൂര്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദവും നിലനിന്നിരുന്നു. ഈ സൗഹൃദമാണ് പ്രണയ ഗോസിപ്പുകളിലേക്ക് എത്തിയത്. എന്നാല്‍ ഇത്തരം ഗോസിപ്പുകളോട് രജനീകാന്തോ സില്‍ക്ക് സ്മിതയോ ഒരിക്കലും പ്രതികരിച്ചിട്ടില്ല.

വിവാഹിതനായിരിക്കെ തന്നെ രജനീകാന്തിന് സില്‍ക്ക് സ്മിതയോട് പ്രണയം തോന്നി എന്നായിരുന്നു ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ദ ഡേര്‍ട്ടി പിക്ചര്‍ സിനിമയിലെ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച സൂപ്പര്‍ താരത്തിന്റെ കഥാപാത്രം രജനീകാന്ത് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ രജനിയുടെ ആരാധകര്‍ രംഗത്തെത്തി. ഇതോടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കുകയായിരുന്നു.

അതേസമയം രജനീകാന്തിന്റേയും ഭാര്യ ലതയുടേയും പ്രണയകഥ സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ്. ചെന്നൈയിലെ ഒരു കോളേജിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയായിരുന്നു ലത. തന്റെ കോളേജ് മാഗസിന് വേണ്ടി യുവതാരമായ രജനീകാന്തിന്റെ ഇന്റര്‍വ്യു എടുക്കാനായി എത്തിയതായിരുന്നു ലത. അഭിമുഖം കഴിഞ്ഞപ്പോഴേക്കും ലതയെ വിവാഹം കഴിക്കാന്‍ രജനീകാന്ത് തീരുമാനിച്ചു കഴിഞ്ഞിരുന്നു. തന്റെ ആഗ്രഹം രജനി അറിയിച്ചപ്പോള്‍ വീട്ടില്‍ ചോദിച്ചിട്ട് അറിയിക്കാമെന്നായിരുന്നു ലതയുടെ മറുപടി.

Rajinikanth  Silk Smitha

സൂപ്പര്‍ താരമായിരിക്കുമ്പോഴും രജനീകാന്തിനുള്ള ലാളിത്യമായിരുന്നു ലതയ്ക്ക് ഇഷ്ടപ്പെട്ടത്. അദ്ദേഹം ലതയുടെ മാതാപിതാക്കളെ കാണുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. പിന്നാലെ 1981 ഫെബ്രുവരി 26ന് രജനീകാന്തും ലതയും വിവാഹിതരായി. തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഐശ്വര്യയും സൗന്ദര്യയുമാണ് രജനീകാന്തിന്റെ മക്കള്‍.

തന്റെ 73-ാം വയസിലും സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുകയാണ് രജനീകാന്ത്. വേട്ടയാന്‍ ആണ് രജനിയുടേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് വേട്ടയാന്‍. ചിത്രത്തിലെ മനസിലായോ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരുന്നു. ടിജെ ജ്ഞാനവേല്‍ ആണ് സിനിമയുടെ സംവിധാനം. ഒക്ടോബര്‍ 10 നാണ് സിനിമയുടെ റിലീസ്.

Read more about: rajinikanth silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X