കൊണ്ട് നടന്ന ശങ്കറിനെ വട്ടം കറക്കി വടുവേലു; നടന്‍ കാരണം വലഞ്ഞ ശങ്കര്‍ ഒടുവില്‍ സിനിമ തന്നെ ഉപക്ഷിച്ചു

തമിഴ് സിനിമയിലെ ഹാസ്യ രാജാവാണ് വടിവേലു. വടിവേലുവിന്റെ കോമഡിയില്ലാതെ തമിഴില്‍ സിനിമകളില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു, സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം വടിവേലു എന്നതൊരു അഭിവാജ്യ ഘടകമായിരുന്നു. നായകന്റെ കഥയുടെ സമാന്തരയമായി വടവേലുവിന്റെ കോമഡി ട്രാക്കും എന്നതായിരുന്നു അക്കാലത്തെ രീതി. ചെറിയ വേഷങ്ങളിലൂടെയാണ് വടിവേലു കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മുന്‍നിര താരമായി മാറുകയായിരുന്നു.

ഹാസ്യ രംഗത്ത് പകരം വെക്കാനില്ലാത്ത താരമായി അധിവേഗമാണ് വടിവേലു വളര്‍ന്നത്. തന്റെ ഗ്രാമത്തില്‍ നിന്നുള്ളവരുടെ ഭാവങ്ങളും ശീലങ്ങളുമൊക്കെ തന്റെ കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കാന്‍ വടിവേലു ഉപയോഗിച്ചിരുന്നു. അങ്ങനെ തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളായി വടിവേലു. സെറ്റില്‍ നിന്നും സെറ്റിലേക്ക് കുതിച്ചിരുന്ന വടിവേലു സൂപ്പര്‍ താരങ്ങളേക്കാള്‍ തിരക്കുള്ള നടനായി മാറി.

Vadivelu

വടിവേലുവിന്റെ താരപരിവേഷത്തിനൊപ്പം തന്നെ വിവാദങ്ങളും താരത്തിനൊപ്പം കൂടി. തന്റെ പ്രതിഫലം കൂട്ടിയെന്നും സഹതാരങ്ങളോട് സഹകരിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ വടിവേലുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇംസൈ അരസന്‍ 23-ാം പുലികേശി എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനായി മാറുകയും ചെയ്തു. ചിത്രം വന്‍ വിജയമായി മാറുകയും വടിവേലുവിന്റെ കഥാപാത്രം ഐക്കോണിക്കായി മാറുകയും ചെയ്തു. ചിന്വു ദേവനായിരുന്നു സിനിമയുടെ സംവിധാനം.

ചിത്രം സൂപ്പര്‍ ഹിറ്റായതോടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. പിന്നാലെ ചിത്രീകരണവും ആരംഭിച്ചു. പ്രമുഖ സംവിധായകന്‍ ശങ്കര്‍ ആയിരുന്നു 24-ാം പുലികേശിയുടെ നിര്‍മ്മാതാവ്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പാതി വഴിയ്ക്ക് നിന്നു. വടിവേലുവിന്റെ നിസഹരണമാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ആദ്യം അംഗീകരിച്ചതിലും കൂടുതല്‍ പ്രതിഫലമാണ് ചിത്രത്തിനായി വടിവേലു ചോദിച്ചത്. ഇത് നല്‍കാമെന്ന് പറഞ്ഞതോടെ ആ പ്രശ്‌നം അവസാനിച്ചു.

എന്നാല്‍ പിന്നീട് വടിവേലു ആവശ്യപ്പെട്ടത് ചിത്രത്തിലെ ഒരു പാട്ടിന്റെ ഈണം മാറ്റണമെന്നായിരുന്നു. തനിക്കൊപ്പം അഭിനയിച്ചിരുന്ന സഹതാരങ്ങളോട് സഹകരിക്കാനും വടിവേലു തയ്യാറായിരുന്നില്ലെന്ന് ആരോപണമുണ്ട്. താന്‍ തീരുമാനിക്കുന്നവര്‍ തന്നെ കൂടെ അഭിനയിക്കണമെന്നായിരുന്നു വടിവേലുവിന്റെ ആവശ്യം. ഇങ്ങനെ പ്രശ്‌നങ്ങള്‍ കൂടിയതോടെ സിനിമയുടെ ചിത്രീകരണം തന്നെ നിര്‍ത്തി വച്ചു. ഒടുവില്‍ വടിവേലുവിനെതിരെ പരാതിയുമായി ശങ്കര്‍ നടികര്‍ സംഘത്തെ സമീപിക്കുകയായിരുന്നു.

വടിവേലുവിന്റെ തുടക്കകാലത്ത് അവസരങ്ങള്‍ നല്‍കിയ സംവിധായകനാണ് ശങ്കര്‍. അങ്ങനെയുള്ള ശങ്കറിനെ തന്നെ വടിവേലു ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആരോപണം. വര്‍ഷങ്ങളോളം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഒടുവില്‍ 2020 ല്‍ ലൈക്ക പ്രൊഡക്ഷന്‍സിന്റെ നേതൃത്വത്തിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്.

Vadivelu

അഭിനയത്തില്‍ നിന്നും വിലക്കടക്കം നേരിടേണ്ടി വന്നിരുന്നു വടിവേലുവിന്. ഇപ്പോഴിതാ താരം തിരിച്ചെത്തിയിരിക്കുകയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ എന്ന ചിത്രത്തിലൂടെയാണ് വടിവേലുവിന്റെ തിരിച്ചുവരവ്. ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. ചിത്രത്തിലെ വടിവേലുവിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. വടിവേലുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് മാമന്നനെ വിലയിരുത്തുന്നത്. നിരവധി സിനിമകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X