15 വര്‍ഷം എവിടെയായിരുന്നു? സിനിമ ഉപേക്ഷിച്ച് നാട് വിട്ടത് എന്തിന്? അരവിന്ദ് സ്വാമി പറയുന്നു

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകളിലൂടെ തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ റൊമാന്റിക് ഹീറോ ആയി മാറിയ താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് അരവിന്ദ് സ്വാമി. അതിവേഗമായിരുന്നു അരവിന്ദ് സ്വാമിയുടെ വളര്‍ച്ച. സൗന്ദര്യവും കഴിവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നായകന്‍. കൂടുതലും റൊമാന്‍സായിരുന്നു ചെയ്തിരുന്നതെങ്കിലും നല്ല അഭിനേതാവെന്ന് പേരെടുക്കാനും അരവിന്ദ് സ്വാമിയ്ക്ക് സാധിച്ചിരുന്നു.

എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അരവിന്ദ് സ്വാമി സിനിമയില്‍ നിന്നും ഇറങ്ങിപ്പോയി. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ സിനിമ വിട്ട അരവിന്ദ് സ്വാമിയെ പിന്നെ എവിടേയും കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ലാണ് അരവിന്ദ് സ്വാമി തിരിച്ചു വരുന്നത്. അതുവരേയും താരം സിനിമയില്‍ നിന്നും അകലം പാലിച്ചിരുന്നു. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ ആ ഇടവേളയെക്കുറിച്ച് അരവിന്ദ് സ്വാമി മനസ് തുറക്കുകയുണ്ടായി.

Aravind Swamy

ഹന്‍സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ഇടവേളയെക്കുറിച്ച് അരവിന്ദ് സ്വാമി സംസാരിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ഓഡിഷനില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് വെറും 21 വയസായിരുന്നുവെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. മണിരത്‌നം സിനിമയ്ക്ക് വേണ്ടിയായിരുന്നു താരം ഓഡിഷന്‍ നല്‍കിയത്. സിനിമ എതെന്നോ? മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ച എക്കാലത്തേയും വലിയ സിനിമകളിലൊന്നായ ദളപതിയായിരുന്നു ആ സിനിമ.

പരസ്യ ചിത്രങ്ങളിലൂടെയാണ് അരവിന്ദ് സ്വാമി മണിരത്‌നത്തിന്റെ ശ്രദ്ധ നേടുന്നത്.'' മണിരത്‌നത്തിന് വേണ്ടി ഓഡിഷനില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് 21 വയേസുള്ളൂ. അദ്ദേഹം എന്നെ ചില പരസ്യങ്ങളിലൂടെയാണ് ശ്രദ്ധിക്കുന്നത്. അങ്ങനെ ദളപതിയ്ക്കായി തിരഞ്ഞെടുത്തു. പിന്നാലെ റോജയും ബോംബെയും വന്നു. അത് രണ്ടിലും ഞാന്‍ നായകനായിരുന്നു. ആ സമയത്ത് എനിക്ക് സ്റ്റാര്‍ഡം കൈകാര്യം ചെയ്യാനായില്ല. അതോടെയാണ് ഞാന്‍ യുഎസിലേക്ക് പോകുന്നത്'' അരവിന്ദ് സ്വാമി പറയുന്നു.

തന്റെ ഇടവേള അരവിന്ദ് സ്വാമി കൂടുതലും വിനിയോഗിച്ചത് കുടുംബത്തിനൊപ്പം ചിലവിടാനായിരുന്നു. രണ്ട് മക്കളാണ് അരവിന്ദ് സ്വാമിയ്ക്കുള്ളത്. മകള്‍ അധിരയും മകന്‍ രുദ്രയും. ''ആ പത്ത് വര്‍ഷം എന്റെ മക്കള്‍ക്കായി മാറ്റിവച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് എനിക്കുമാത്രമായി കൂടുതല്‍ സമയമുണ്ട്. മകള്‍ക്ക് 19 വയസായി. മകനും സ്വന്തം കാര്യം നോക്കും. കുട്ടികളായിരിക്കുമ്പോള്‍ അവരോട് സ്ട്രിക്റ്റ് ആകുന്നത് പോലെ തന്നെ എന്തിനെക്കുറിച്ച് സംസാരിക്കാനും സാധിക്കണം'' താരം പറയുന്നു.

Aravind Swamy

ഈ ഇടവേളയുടെ സമയത്താണ് അരവിന്ദ് സ്വാമിയുടെ നട്ടെല്ലിന് പരുക്കേല്‍ക്കുന്നതും താരം കിടപ്പിലാകുന്നതും. നട്ടെല്ലിന് പരുക്കേറ്റതോടെ കാലുകളെ ബാധിച്ചു. ഇതോടെ കുറക്കോലം ഭാഗികമായ പരാലിസിസ് അനുഭവിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. നടക്കാന്‍ സാധിക്കില്ലായിരുന്നു. ബത്ത് റൂമില്‍ പോകാന്‍ പോലും സഹായം വേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് താന്‍ ആരോഗ്യം വീണ്ടെടുത്തു. അതിന് തന്നെ സഹായിച്ചത് കടല്‍ എന്ന സിനിമയിലേക്കുള്ള ക്ഷണമാണെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

ഇപ്പോഴിതാ നായകനായും വില്ലനായും സഹനടനായുമെല്ലാം തമിഴകത്ത് നിറഞ്ഞു നില്‍ക്കുകയാണ് അരവിന്ദ് സ്വാമി. തിരിച്ചുവരവില്‍ മലയാളത്തിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. മെയ്യഴകന്‍ ആണ് അരവിന്ദ് സ്വാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കാര്‍ത്തിയും പ്രധാന വേഷത്തിലെത്തിയ സിനിമ ബോക്‌സ് ഓഫീസിലും തുടര്‍ന്ന് ഒടിടിയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

More from Filmibeat

Read more about: aravind swamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X