ബ്രാഹ്‌മണനായ നിങ്ങളെന്തിന് രണ്ട് കല്യാണം കഴിച്ചെന്ന് ബ്രിട്ടാസ്; രാമന്‍റെ അച്ഛനെയാണ് പിന്തുടരുന്നതെന്ന് കമല്‍

കമല്‍ഹാസനെക്കുറിച്ച് പറയുമ്പോള്‍ പരിചയപ്പെടുത്തലുകളോ വിശേഷണങ്ങളോ ആവശ്യമില്ല. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമാണ് അദ്ദേഹം. അടിമുടി സിനിമയായൊരു മനുഷ്യന്‍. ബാലതാരമായി സിനിമയിലെത്തിയത് മുതല്‍ ഇന്നുവരെ, കമല്‍ഹാസന്‍ ചെയ്യാത്തതായി ഒന്നുമില്ല. തലമുറകള്‍ക്ക് പ്രചോദനമായ, ഇപ്പോഴും പ്രചോദനമായിക്കെണ്ടിരിക്കുന്ന പ്രതിഭ. സിനിമ പോലെ തന്നെ കമല്‍ഹാസന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

കമല്‍ഹാസന്റെ വിവാഹങ്ങളും വിവാഹ മോചനങ്ങളും പ്രണയങ്ങളുമെല്ലാം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ രണ്ട് വിവാഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ഹാസന്‍. പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ സിമ്പു, തൃഷ, ജോജു ജോര്‍ജ്, സാന്യ മല്‍ഹോത്ര തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Kamal Haasan

ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ താരങ്ങളോട് വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നാണ് തൃഷ പറഞ്ഞത്. സംഭവിക്കുകയാണെങ്കിലും സംഭവിച്ചില്ലെങ്കിലും താന്‍ ഓക്കെയാണെന്നും തൃഷ പറയുന്നുണ്ട്. പിന്നാലെയാണ് കമല്‍ഹാസന്‍ തന്റെ രണ്ട് വിവാഹങ്ങളെക്കുറിച്ച് സംസാരിച്ചത്. എംപി ജോണ്‍ ബ്രിട്ടാസുമായി പത്ത് വര്‍ഷം മുമ്പ് നടന്നൊരു സംസാരമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്.

''ഇത് 10-15 വര്‍ഷം മുമ്പ് നടന്നതാണ്. എന്റെ അടുത്ത സുഹൃത്താണ് എംപി ബ്രിട്ടാസ്. കുറച്ച് കോളേജ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അദ്ദേഹം ഒരിക്കല്‍ എന്നോട് 'നിങ്ങളൊരു നല്ല ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നും വരുന്നയാളല്ലേ, പിന്നെങ്ങനെയാണ് രണ്ട് തവണ വിവാഹം കഴിച്ചത്?' എന്ന് ചോദിച്ചു. നല്ല കുടുംബത്തില്‍ നിന്നും വരുന്നതും വിവാഹം തമ്മിലെന്ത് ബന്ധമെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ രാമനെയല്ലേ പ്രാര്‍ത്ഥിക്കുന്നത്, അപ്പോള്‍ അദ്ദേഹത്തെ പോലെ ജീവിക്കണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറില്ല. രാമന്റെ പാതയും പിന്തുടരാറില്ല. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പാതയാണ് പിന്തുടര്‍ന്ന് എന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

രാമന്റെ അച്ഛനായ ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു എന്നാണ് പൂരാണകഥ. കമലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. രണ്ട് തവണയാണ് കമല്‍ വിവാഹിതനായത്. നര്‍ത്തികയായ വാണി ഗണപതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1978 ലായിരുന്നു ഈ വിവാഹം. എന്നാല്‍ ആ ബന്ധം തുടക്കം മുതലേ പ്രശ്‌നഭരിതമായിരുന്നു. 10 വര്‍ഷത്തിന് ശേഷം രണ്ടു പേരും പിരിഞ്ഞു. പിന്നീടാണ് കമല്‍ നടി സരിഗയെ വിവാഹം കഴിക്കുന്നത്.

Kamal Haasan

സരിഗയുടേയും കമലിന്റേയും മക്കളാണ് നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനും. എന്നാല്‍ ദാമ്പത്യ ജീവിതവും ശാശ്വതമായിരുന്നില്ല. 2004 ല്‍ കമലും സരിഗയും പിരിഞ്ഞു. പിന്നീടാണ് കമല്‍ നടി ഗൗതിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും 2005 മുതല്‍ 2016 വരെ ലിവിംഗ് ടുഗദറിലായിരുന്നു. വിവാഹം കഴിച്ചിരുന്നില്ല. പക്ഷെ ആ ബന്ധവും പിരിയുകയുണ്ടായി. നടിമാരായ ശ്രീവിദ്യ, സിമ്രന്‍ തുടങ്ങിയ പലരുടേയും പേരിനൊപ്പം കമലിന്റെ പേരും ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് തഗ്ഗ് ലൈഫ്. വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മണിരത്‌നവും ഒരുമിക്കുന്ന സിനിമയാണിത്. ഐശ്വര്യ ലക്ഷ്മി, അഭിരാമി, നാസര്‍, അലി ഫസല്‍, പങ്കജ് തൃപാഠി, അശോക് സെല്‍വന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്ലാസിക് ചിത്രം നായകന് ശേഷം കമലും മണിരത്‌നവും ഒരുമിക്കുന്ന ചിത്രമാണിത്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X