അജിത്തിനേയും ശാലിനിയേയും പോലെ ജീവിക്കുമെന്ന് പറഞ്ഞവര്‍! ചിമ്പുവും ഹന്‍സികയും പിരിഞ്ഞത് എന്തിന്?

ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങള്‍ക്കിടിയിലെ പ്രണയം സാധാരണയാണ്. മലയാളം മുതല്‍ എല്ലാ ഭാഷകളിലും അങ്ങനെ പ്രണയിക്കുകയും പിന്നീട് ഒരുമിക്കുകയുമൊക്കെ ചെയ്ത ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ എല്ലാ ബന്ധവും ശാശ്വതമായിരിക്കണമെന്നില്ല. ചിലര്‍ പിരിയുന്നതിനും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരജോഡി പിരിയുന്ന കാഴ്ച ആരാധകരേയും വേദനിപ്പിക്കുന്നതാണ്.

അങ്ങനെ ആരാധകരെ വേദനിപ്പിച്ചു കൊണ്ട് പിരിഞ്ഞവരാണ് ചിമ്പുവും ഹന്‍സികയും. ഇരുവരും ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ വേറിട്ട ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്. ഹന്‍സിക വിവാഹിതയാണ്. ചിമ്പുവാകട്ടെ കരിയറില്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ്. അതേസമയം ചിമ്പു ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. ഒരിക്കല്‍ ഹന്‍സികയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് ചിമ്പു.

simbu

ചിമ്പുവിന്റേയും ഹന്‍സികയുടേയും പ്രണയത്തില്‍ സംഭവിച്ചത് എന്തെന്ന് ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകനായ ചെയ്യാറു ബാലു തുറന്ന് പറഞ്ഞിരുന്നു. ചിമ്പുവിന്റെ സിനിമകള്‍ പോലെ തന്നെ പ്രശസ്തമാണ് പ്രണയങ്ങളും. നയന്‍താരയടക്കം ചിമ്പുവിന്റെ മുന്‍കാമുകിമാരുടെ പട്ടികയിലുണ്ട്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുമായുള്ള ചിമ്പുവിന്റെ അടുപ്പമാണ് ധനുഷുമായുള്ള പോരിന് പിന്നിലെ കാരണമെന്നടക്കം റിപ്പോര്‍ട്ടുകളുണ്ട്.

നയന്‍താരയും ചിമ്പുവും ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. വല്ലവന് ശേഷമാണ് ചിമ്പുവും നയന്‍താരയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിമ്പുവുമായുള്ള ബന്ധം നയന്‍താര വേണ്ടെന്ന് വെക്കുന്നത്. പിന്നീട് ചിമ്പുവിന്റെ പേരിനൊപ്പം കേട്ട പേര് തൃഷയുടേതാണ്.

അതേസമയം വളരെ പരസ്യമായതും വിവാഹം വരെ പോയതുമായ ചിമ്പുവിന്റെ പ്രണയം ഹന്‍സികയുമായുള്ളതായിരുന്നു. വാല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും ഹന്‍സികയും അടുക്കുന്നത്. പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനായിരുന്നു ഇരുവരുടേയും തീരുമാനം. വിവാഹം കഴിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അജിത്ത്-ശാലിനി ജോഡികളെ പോലെ ജീവിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും ഇരുവരും പറഞ്ഞിരുന്നു.

എന്നാല്‍ ആ ബന്ധവും തകര്‍ന്നു. അതേസമയം പ്രണയ തകര്‍ച്ചയുടെ കാരണമായി ചെയ്യാറു ബാലു പറയുന്നത് ചിമ്പുവിന്റെ പക്വതയില്ലായ്മയാണ്. ടി രാജേന്ദ്രന്‍ എന്ന ടിആറിന്റെ മകനായി ജനിച്ച ചിമ്പു ചെറുപ്പം മുതലേ ഒന്നിനും കഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ ചിമ്പുവിന് എല്ലാം കളിതമാശയായിരുന്നു. കുട്ടിക്കളി മാറാത്ത പ്രകൃതമായിരുന്നു. താന്‍ അത് പലപ്പോഴും കണ്ടിട്ടുണ്ടെന്നും ചിമ്പുവിന്റെ ആ പെരുമാറ്റം തന്നെയാണ് ഹന്‍സികയെ ചിമ്പുവില്‍ നിന്നും അകറ്റിയതെന്നാണ് ബാലു പറയുന്നത്.

simbu

പ്രണയങ്ങള്‍ തകരുമ്പോഴും തന്റെ മുന്‍ കാമുകിമാരുമായി സൗഹൃദം നിലനിര്‍ത്താന്‍ ചിമ്പു ശ്രമിക്കുന്നുണ്ട്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ചിമ്പുവും നയന്‍താരയും ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹന്‍സികയുടെ മഹായിലും ചിമ്പു അതിഥിയായി എത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മാനാടിലൂടെയാണ് ചിമ്പു ശക്തമായി തിരികെ വരുന്നത്. ചിത്രം വന്‍ വിജയമായി മാറി.

ഗൗതം വാസുദേവ് സംവിധാനം ചെയ്ത വെന്ത് തനിന്തത് കാട് ആണ് ചിമ്പുവിന്റെ ഈയ്യടുത്ത് പുറത്തിറങ്ങിയ മറ്റാരു സിനിമ. പത്ത് തല ആണ് ചിമ്പുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കൊറോണ കുമാര്‍ ആണ് ചിമ്പുവിന്റെ പുതിയ സിനിമ. പിന്നാലെ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന, ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചിമ്പു അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X