രജനീകാന്ത് ഗുരുതരാവസ്ഥയില്‍, എഴ് ദിവസം ഭക്ഷണമില്ലാതെ ശ്രീദേവിയുടെ ഉപവാസം; ആ കഥയിങ്ങനെ!

തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. കാലമിത്രയായിട്ടും രജനീകാന്ത് സിനിമകളുടെ ഓളം പകര്‍ത്താന്‍ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല. ഓരോ രജനീകാന്ത് സിനിമയ്ക്കായും ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ ജയിലറിന്റെ റിലീസിന്റെ തിരക്കിലാണ് രജനീകാന്ത്.

ഒരിക്കല്‍ രജനീകാന്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. റാണ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയുടെ ചിത്രീകരണം ആരംഭിച്ച ദിവസം തന്നെയാണ് രജനീകാന്തിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നത്. തളര്‍ച്ചയും ഛര്‍ദ്ദിയും കാരണമാണ് രജനീകാന്തിനെ ചെന്നൈയിലെ ഇസബെല്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Rajinikanth

പത്ത് ദിവസത്തോളം രജനീകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും താരത്തെ അടുത്ത ദിവസം തന്നെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ഗ്വാദ് പറഞ്ഞത് ഭാരം കുറക്കാന്‍ വേണ്ടി എടുത്ത കഠിനമായ ഡയറ്റാണ് താരത്തിന്റെ ആരോഗ്യസ്ഥി വഷളാകാന്‍ കാരണം എന്നാണ്.

മദ്യപാനം നിര്‍ത്തിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രജനീകാന്തിനെ ആ സമയത്ത് അലട്ടിയിരുന്നു. പിന്നാലെ ഡയറ്റില്‍ വരുത്തിയ മാറ്റവുമെല്ലാം കൂടിയായപ്പോള്‍ ആരോഗ്യസ്ഥിതി കൈ വിട്ടു പോവുകയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും രജനീകാന്തിന്റെ ആരോഗ്യസ്ഥിതി മോശമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് സുഹൃത്തും സൂപ്പര്‍ നായികയായുമായ ശ്രീദേവി രജനീകാന്തിനായി പ്രാര്‍ത്ഥനകളും ഉപവാസവും നടത്തിയിരുന്നു.

സായ് ബാബ ഭക്തയായ ശ്രീദേവി എഴ് ദിവസമാണ് ഉപവാസമിരുന്നത്. പൂനെയിലെ സായ് ബാബ അമ്പലത്തിലും ശ്രീദേവി സന്ദര്‍ശനം നടത്തുകയും തന്റെ സുഹൃത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. രജനീകാന്തും ശ്രീദേവിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

രജനീകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകര്‍ ഏറെ ആശങ്കപ്പെട്ട സമയമായിരുന്നു അത്. ഒരു ഘട്ടത്തില്‍ രജനീകാന്ത് മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്ന വ്യാജ വാര്‍ത്തയും പ്രചരിച്ചിരുന്നുവെന്നതാണ് വസ്തുത. പിന്നീട് ആശുപത്രിയില്‍ നിന്നുമുള്ള ഔദ്യോഗിക പ്രതികരണം പുറത്ത് വന്നതോടെയാണ് ഈ കിംവദന്തി അവസാനിക്കുന്നത്. സിംഗപ്പൂരില്‍ വച്ചാണ് രജനീകാന്തിന്റെ തുടര്‍ ചികിത്സ നടക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത് തിരികെ വരുന്ന രജനീകാന്തിനെ സ്വീകരിക്കാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു.

പുതിയ സിനിമയായ ജയിലറിന്റെ തിരക്കിലാണ് രജനീകാന്ത് ഇപ്പോള്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് മദ്യാപന ശീലത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായാണ് രജനീകാന്ത് മദ്യപാന ശീലത്തെക്കുറിച്ച് പറഞ്ഞത്. ഭാര്യയാണ് തന്നെ അതില്‍ നിന്നും രക്ഷിച്ചതെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

Rajinikanth

''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാന ശീലം. മൊത്തമായും ഉപേക്ഷിക്കണം എന്നല്ല ഞാന്‍ പറയുന്നത്. വല്ലപ്പോഴും രസത്തിന് വേണ്ടി കുടിക്കാം. പക്ഷെ സ്ഥിരമായി കുടിക്കരുത്. അത് നിങ്ങളുടെ സന്തോഷവും ആരോഗ്യവും കളയും. അതോടെ ജീവിതത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളാകും. നിങ്ങളുടെ മാതാപിതാക്കളും കുടുംബവും എല്ലാവരും അതിനാല്‍ ബുദ്ധിമുട്ടും'' എന്നാണ് രജനീകാന്ത് പറഞ്ഞത്.

വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ജയിലര്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് സൂപ്പര്‍ താരങ്ങളു ഒരുമിച്ചുള്ള രംഗവും ചിത്രത്തിലുണ്ടെന്നാണ് സൂചനകള്‍. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, വിനായകന്‍, തമന്ന, വസന്ത് രവി, യോഗി ബാബു, സുനില്‍ തുടങ്ങിയ വരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X