For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞാല്‍ പെണ്ണിന് മാത്രം നിയന്ത്രങ്ങള്‍ എന്തിന്? നിലപാട് വ്യക്തമാക്കി നയന്‍താര

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. തമിഴില്‍ മാത്രമല്ല മലയാളത്തിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായ നയന്‍താര ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലുമാണ്. കരിയറില്‍ മുന്നേറ്റം തുടരുമ്പോള്‍ തന്നെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകായണ് നയന്‍താര. ഈയ്യടുത്തായിരുന്നു താരം വിവാഹിതയായതും അമ്മയായതുമെല്ലാം.

  Also Read: 'ഓഡിയോ ലോഞ്ചിന് പോകാതെയായതും അതുകൊണ്ടാണ്, വിക്കി വന്ന ശേഷം ഒന്നിനെ കുറിച്ചും ടെൻഷനില്ല'; നയൻതാര പറയുന്നു

  സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനെയാണ് നയന്‍താര വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമാണ് നയന്‍താരയും വിക്കിയും വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ടൊരു താരവിവാഹമുണ്ടാകില്ല.

  വിവാഹത്തിന് പിന്നാലെ നയന്‍സും വിക്കിയും ഇരട്ട കുട്ടികളുടെ അമ്മയും അച്ഛനുമായി മാറിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്കും നിയമ പോരാട്ടത്തിലേക്കുമെല്ലാം വഴിതെളിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ് നയന്‍താര. കണക്ട് ആണ് നയന്‍താരയുടെ പുതിയ സിനിമ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സെലിബ്രിറ്റി പ്രീമയര്‍ നല്‍കിയത്.

  Also Read: സൽമാന്റെ ഉപദ്രവം നേരിട്ട് കണ്ടപ്പോൾ; അഭിഷേകിന് എങ്ങനെ സൽമാനോട് സൗഹൃദം വെക്കാൻ പറ്റുന്നെന്ന് ആരാധകർ

  പ്രീമിയറിന് പിന്നാലെ താരം നല്‍കിയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പൊതുവെ തന്റെ സിനിമകളുടെ പ്രൊമോഷന് വേണ്ടി അഭിമുഖങ്ങള്‍ നല്‍കുന്ന പതിവില്ലാത്ത താരമാണ് നയന്‍താര. ആ ശീലം തെറ്റിച്ച് താരം നല്‍കിയ അഭിമുഖത്തില്‍ വിവാഹ ശേഷം നടിമാര്‍ നേരിടുന്ന വിലക്കുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്.


  പ്രശസ്ത അവതാരകയായ ഡിഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര മനസ് തുറന്നത്. തന്റെ ഭര്‍ത്താവ് വിക്കിയേയും മക്കളേയും കുറിച്ചുമൊക്കെ നയന്‍താര സംസാരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ നയന്‍താര മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഈ നിയന്ത്രണങ്ങളൊക്കെ സ്ത്രീകള്‍ക്ക് മാത്രമാകുന്നത് എന്തുകൊണ്ടാണ്? എനിക്കിത് തെറ്റായിട്ടാണ് തോന്നുന്നത്. സ്ത്രീകള്‍ക്ക് വിവാഹ ശേഷം ജോലി ചെയ്യാന്‍ പറ്റുമോ എന്നൊരു ചര്‍ച്ച വരുന്നത് എന്തുകൊണ്ടാണ്? വിവാഹം കഴിഞ്ഞ് പിറ്റേന്ന് ആണുങ്ങള്‍ ജോലിയ്ക്ക് പോകും. വിവാഹം ഒരു ഇന്റര്‍വെല്‍ പോയന്റല്ല. ജീവിതത്തില്‍ തൃപ്തി നല്‍കുന്ന ഒന്നാണ്. അത് അനുഭവിച്ചാല്‍ ഇനിയും വേണമെന്ന് തോന്നും. ഞാന്‍ കണ്ട സ്ത്രീകളിലൊക്കെ ആ മാനസികാവസ്ഥ കണ്ടിട്ടുണ്ട്'' നയന്‍താര പറയുന്നു.

  ''എനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ മനോഹമാരമായൊരു പുതിയ ഘട്ടമാണ്. എന്റെ സപ്പോര്‍ട്ട് സിസ്റ്റം കാരണമാണ് എന്റെ ജീവിതം മെച്ചപ്പെടുന്നത്. എനിക്ക് കൂടുതല്‍ നേടാനും സിനിമയെ കൂടുതല്‍ നന്നായി മനസിലാകാന്‍ സാധിക്കുകയും കൂടുതല്‍ സിനിമ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. ഒരു നിയമവുമുണ്ടാകാന്‍ പാടില്ല. വിവാഹം മനോഹരമാണ്. അത് ആഘോഷിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്?'' എന്നും നയന്‍താര ചോദിക്കുന്നു.

  മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര തന്റെ സിനിമാ ജീവിതത്തില്‍ 20 വര്‍ഷം പിന്നിടുകയാണ്. ഈ സമയത്താണ് താരം പുതിയ സിനിമയുമായി എത്തുന്നത്. കണക്ടാണ് പുതിയ സിനിമ. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടേയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് കണക്ടിന്റെ നിര്‍മാതാക്കള്‍. അശ്വിന്‍ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


  അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറര്‍ മൂഡിലുള്ള ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് പിന്നാലെ ബോളിവുഡിലും അരങ്ങേറുകയാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായ ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി. ആറ്റ്‌ലിയാണ് സിനിമയുടെ സംവിധാനം.

  മലയാള ചിത്രം ഗോള്‍ഡ് ആണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമയിലെ നായകന്‍ പൃഥ്വിരാജായിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  Read more about: nayanthara
  English summary
  Why There Is Restictions For Women After Marriage? Asks Nayanthara In A Latest Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X