കൗമാരക്കാരിയുമായി വിശാലിന് ബന്ധം എന്ന് ആരോപണം, സ്ത്രീ അറസ്റ്റില്‍
താര സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രശ്‌നങ്ങളും, ചെയ്തു തീര്‍ക്കാനുള്ള സിനിമകളും, വിവാഹവും അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ തിരക്കിലാണ് വിശാല്‍. അതിനിടയില്‍ നടനെ കുറിച്ച് വിശ്വവര്‍ധിനി എന്ന സ്ത്രീ പരത്തിയ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ഒരു കൗമാരക്കാരിയുമായി വിശാലിന് ബന്ധം എന്നായിരുന്നു വാര്‍ത്ത.
തപ്‌സി വിവാഹത്തിന് എതിരാണോ, വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ലെന്ന് നടി
നട്ടാല്‍ കുരുക്കാത്ത ഇത്തരമൊരു ആരോപണം നടനെ കുറിച്ച് പടര്‍ത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ അയല്‍വാസിയായ കൗമാരക്കാരിയുമായി വിശാലിന് ബന്ധമുണ്ടെന്നും അവളെ കാണാന്‍ വിശാല്‍ മതില്‍ ചാടി വന്നിരുന്നു എന്നുമാണ് വിശ്വവര്‍ധിനി എന്ന സ്ത്രീ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്ത.

എന്നാല്‍ അന്വേഷണത്തില്‍ വിശ്വവര്‍ധിന് മാസങ്ങളായി തനിക്ക് അയല്‍വാസിയുമായി ഉണ്ടായിരുന്ന പകപോക്കലിന് വിശാലിനെ കരുവാക്കുകയായിരുന്നു എന്ന് ബോധ്യമായി. ഇതോടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച വിശ്വവര്‍ധിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിഷ എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. ഒക്ടോബര്‍ 9 ന് വിവാഹം ഉണ്ടാവും എന്നാണ് അറിയിപ്പ്. അതിനിടെയാണ് ഇത്തരമൊരു ആരോപണം പടര്‍ന്നു പിടിച്ചത്.


Click it and Unblock the Notifications