വേഷം തരാം,പക്ഷെ മകള്‍ കൂടെ കിടക്കണം! സംവിധായകന്‍ അമ്മയോട് പറഞ്ഞു; വെളിപ്പെടുത്തി യാഷിക
കാസ്റ്റിംഗ് കൗച്ച് തുറന്നു പറച്ചിലുകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഭാഷയുടെ വ്യത്യാസമില്ലാതെ, സിനിമാ ലോകത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു മീ ടു തുറന്നു പറച്ചിലുകള്‍. ഹോളിവുഡ് മുതല്‍ മലയാള സിനിമയില്‍ വരെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സിനിമാ ലോകത്തെ പ്രമുഖരായ വ്യക്തികള്‍ അടക്കം ആരോപണങ്ങളില്‍ നിഴലിലായിരുന്നു. പകല്‍മാന്യമാരായ പലരുടേയും യഥാര്‍ത്ഥ സ്വഭാവം നടിമാര്‍ തുറന്നു കാണിച്ചു.
സിനിമാ ലോകത്തു നിന്നും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയവരില്‍ മുന്‍നിര നായികമാര്‍ പോലുമുണ്ടായിരുന്നു. ഈ സമയത്ത് മീടു തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി യാഷിക.മൂവ്മെന്റിന് പിന്തുണ അറിയിക്കുന്നതിനൊപ്പം തനിക്കുണ്ടായ മോശം അനുഭവവും യാഷിക തുറന്ന് പറഞ്ഞിരുന്നു. തമിഴിലെ മുന്‍നിര സംവിധായകനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി യാഷിക രംഗത്തെത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ യാഷിക തയ്യാറായിരുന്നില്ല. തമിഴിലെ ഒരു വലിയ നായകന്‍ അച്ഛനെ പോലെ കണക്കാക്കുന്ന സംവിധായകനാണ് തന്നോട് മോശമായി പെരമാറിയതെന്നായിരുന്നു അന്ന് യാഷിക പറഞ്ഞത്. ആ പ്രമുഖ സംവിധായകന്‍ തന്നെ ഓഡിഷന് വേണ്ടി വിളിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം തന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്നോട് വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞ ശേഷം അയാള്‍ അമ്മയോട് സംസാരിച്ചുവെന്നാണ് താരം പറയുന്നതു.
അവസരം തരാം പക്ഷെ താന്‍ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു സംവിധായകന്‍ അമ്മയോട് പറഞ്ഞു എന്നായിരുന്നു യാഷികയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അഭിമാനം പണയം വെച്ചുള്ള അവസരം തനിക്ക് വേണ്ട എന്ന തന്റെ നിലപാട് അദ്ദേഹത്തെ അറിയിക്കുകയും അവിടെ നിന്നും പോന്നുവെന്നുമാണ് യാഷിക പറയുന്നത്. എന്തുകൊണ്ടാണ് അയാളുടെ പേര് വെളിപ്പെടുത്താതിരുന്നതെന്നും യാഷിക പറയുന്നുണ്ട്.
ആ സംഭവത്തോടെ നേരിടേണ്ടി വന്ന മനോവിഷമത്തില്‍ നിന്നും താന്‍ മോചിതയായി. പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തതും കൊണ്ടാണ് പേര് വെളിപ്പെടുത്താതെന്നായിരുന്നു യാഷിക പറഞ്ഞത്. തനിക്ക് ഒരു പോലീസുകാരനില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കുവച്ചിരുന്നു. വീടിന് അടുത്തു വച്ചായിരുന്നു പോലീസുകാരന്‍ തന്നോട് മോശമായി പെരുമാറിയതെന്നാണ് യാഷിക പറയുന്നത്. തന്റെ പരാതിയില്‍ അയാളെ സ്ഥലം മാറ്റിയെന്നും യാഷിക പറയുന്നുണ്ട്.

ഇരുട്ടു അറയില്‍ മുരുട്ടു കുത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. അഡള്‍ട്ട് കോമഡി ജോണറിലുള്ള സിനിമ വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. കൂടാതെ ബിഗ് ബോസ് ഷോയുടെ തമിഴ് പതിപ്പില്‍ മല്‍സരാര്‍ത്ഥിയായും യാഷിക എത്തിയിരുന്നു. ബിഗ് ബോസിലൂടെയാണ് യാഷിക താരമാകുന്നത്. നോട്ടയും യാഷികയുടെ ശ്രദ്ധേയമായ സിനിമയാണ്. ധ്രുവങ്കള്‍ പതിനാറ്,മാനിയാര്‍ കുടുംബം തുടങ്ങിയ സിനിമകളിലും നടി
നേരത്തെ യാഷികയുടെ വാഹനം അപകടത്തില്‍ പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അപകടത്തില്‍ യാഷികയുടെ സുഹൃത്ത് മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ യാഷിക പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.


Click it and Unblock the Notifications