500 കോടിയോളം ആസ്തി, 73ലും തമിഴകത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍; ഒരേയൊരു രജനീകാന്ത്
തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ആരാധകരുടെ തലൈവര്‍. ഇന്ന് തന്റെ 73-ാം ജന്മദിനം ആഘോഷിക്കുകയാണ് രജനീകാന്ത്. ഈ പ്രായത്തിലും യുവാക്കളെ പോലും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കി കൊണ്ട് തന്റെ യാത്ര തുടരുകയാണ് രജനീകാന്ത്. ലോകമെമ്പാടും ആരാധകരുള്ള താരമാണ് രജനീകാന്ത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. ഇനിയൊരാള്‍ക്കും ആവര്‍ത്തിക്കാന്‍ സാധിക്കില്ലാത്ത വിജയമാണ് രജനീകാന്ത്.
തനിക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ശൈലിയാണ് രജനീകാന്തിനെ വേറിട്ടവനാക്കുന്നത്. ഡയലോഗ് ഡെലിവറിയില്‍ തുടങ്ങി നടത്തത്തില്‍ വരെ രജനിയ്്ക് രജനിയുടേതായി സ്‌റ്റൈലുണ്ട്. പലരും അനുകരിക്കാന്‍ ശ്രമിച്ചിട്ടും പകരം വെക്കാന്‍ സാധിക്കാതെ പോയ വേറിട്ട സ്‌റ്റൈല്‍. അതുകൊണ്ടാണ് തന്റെ 73-ാം വയസിലും ബോക്‌സ് ഓഫീസിലേക്ക് ആരാധകരെ ആകര്‍ഷിക്കുന്ന ക്രൗഡ് പുള്ളറാക്കി അദ്ദേഹത്തെ നിലനിര്‍ത്തുന്നത്.

തമിഴ് സിനിമയുടെ സൂപ്പര്‍ താരമായ, തമിഴന്റെ അടയാളമായ രജനീകാന്ത് ജന്മം കൊണ്ട് തമിഴനല്ല. 1950 ഡസിംബര്‍ 12 ന് ബംഗളൂരുവിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശിവാജി റാവു ഗെയ്ഗ്വാദ് എന്നാണ് യഥാര്‍ത്ഥ പേര്. അച്ഛന്‍ പോലീസ് കോസ്റ്റബിളായിരുന്നു. കര്‍ണാടകയില്‍ തന്നെയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസവും. സിനിമാ മോഹത്തിന് പിന്നാലെ പോകും മുമ്പ് ബസ് കണ്ടക്ടറായും കൂലിയായുമെല്ലാം ജോലി ചെയ്തിട്ടുണ്ട്. ഭക്തി നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് ആകൃഷ്ടനാകുന്നത്.
തുടര്‍ന്നാണ് നടനാവുക എന്ന തന്റെ സ്വപ്‌നം നടപ്പിലാക്കാന്‍ അദ്ദേഹം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. സുഹൃത്തുക്കളുടേയും മറ്റും സഹായത്തോടെയായിരുന്നു രജനീകാന്തിന്റെ പഠനം. മലയാളത്തിന്റെ സ്വന്തം ശ്രീനിവാസനടക്കമുള്ളവരുമായി ഇവിടെ വച്ച് രജനീകാന്ത് സൗഹൃദം സ്ഥാപിക്കുന്നുണ്ട്. പിന്നീട് പ്രമുഖ സംവിധായകന്‍ കെ ബാലചന്ദ്രറിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹമാണ് തമിഴ് പഠിക്കാന്‍ ആവശ്യപ്പെടുന്നതും രജനീകാന്ത് എന്ന പേരിടുന്നതുമെല്ലാം.
1975ല്‍ അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്തിന്റെ അരങ്ങേറ്റം. ബാലചന്ദ്രര്‍ തന്നെയായിരുന്നു സംവിധാനം. അധികം വൈകാതെ തമിഴ് സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ രജനീകാന്തിന് സാധിച്ചു. അതുവരെ തമിഴ് സിനിമ കാണാത്ത ഹീറോയായിരുന്നു രജനീകാന്ത്. ആ സ്‌റ്റൈല്‍ തലമുറകളെ ആവേശം കൊള്ളിച്ചു. ഒപ്പമുണ്ടായിരുന്നവരും പിന്നാലെ വന്നവരുമെല്ലാം അദ്ദേഹത്തെ പോലെയാകാന്‍ ആഗ്രഹിച്ചു പരാജയപ്പെട്ടു.

തന്റെ 73-ാം വയസിലും തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായി തുടരുകയാണ് രജനീകാന്ത്. ഈ വര്‍ഷം പുറത്തിറങ്ങിയ ജയിലര്‍ നേടിയ സമാനതകളില്ലാത്ത വിജയം അതിന്റെ തെളിവാണ്. സിനിമാ ലോകത്തിന് രജനീകാന്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം പദ്മഭൂഷനും പദ്മവിഭൂഷനും ദാദാ സാഹെബ് ഫാല്‍ക്കെയും നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
നാല് പതിറ്റാണ്ട് നീണ്ട കരിയറിലൂടെ രജനീകാന്ത് നേടിയ സ്വത്ത് അമ്പരപ്പിക്കുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനീകാന്തിന്റെ സ്വത്ത് 450 കോടിയാണ്. അഭിനയത്തില്‍ നിന്നും ലഭിക്കുന്നതിന് പുറമെ മറ്റ് പല മേഖലകൡും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ചെന്നൈയിലെ പയസ് ഗാര്‍ഡനിലെ കൊട്ടാര സമാനമായ വീടും അദ്ദേഹത്തിന്റേതായുണ്ട്. രണ്ട് റോള്‍സ് റോയ്‌സ് അടക്കം ആഢംബര കാറുകള്‍ വേറെ.


Click it and Unblock the Notifications