ഒരു സിനിമയ്ക്ക് വാങ്ങുന്നത് 5 കോടി മാത്രം! സ്വത്തുക്കൾ നയൻതാരയുടെ ഇരട്ടി; ജ്യോതികയുടെ ആസ്തി!
തമിഴകത്തിന് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ജ്യോതിക. മുംബൈയിലാണ് ജനിച്ച് വളർന്നതാണെങ്കിലും തന്റെ കരിയറും കുടുംബവുമെല്ലാം താരം കെട്ടിപ്പടുത്തത് തമിഴ്‌നാട്ടിൽ നിന്നാണ്. തൊണ്ണൂറുകളുടെ അവസാനം വാലി എന്ന സിനിമയിലൂടെ ആയിരുന്നു ജ്യോതികയുടെ തമിഴിലെ അരങ്ങേറ്റം. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ അജിത്തിനൊപ്പമാണ് ജ്യോതിക അഭിനയിച്ചത്. ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റാവുകയും ആദ്യ സിനിമയിലൂടെ തന്നെ ജ്യോതിക ഫിലിം ഫെയർ അടക്കമുള്ള പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെയാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്, പൂവെല്ലാം കേട്ടുപ്പാർ ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. സിനിമയ്ക്കിടെ സുഹൃത്തുക്കളായ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അതിനിടെ എസ്‌ജെ സൂര്യയുടെ രണ്ടാമത്തെ ചിത്രമായ ഖുഷിയിൽ വിജയുടെ നായികയായി ജ്യോതിക അഭിനയിച്ചു. ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി. അതോടെ ജ്യോതിക തമിഴകത്തിന്റെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു.

പിന്നീട് കമൽഹാസനൊപ്പം തെനാലി, അജിത്തിനൊപ്പം പൂവെല്ലാം ഉൻ വാസം, വിജയ്‌ക്കൊപ്പം തിരുമലൈ, രജനികാന്തിന്റെ കൂടെ ചന്ദ്രമുഖി എന്നിങ്ങനെ തുടർച്ചയായ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് ജ്യോതിക താരമാവുകയും ചെയ്തു. അതിന് പിന്നാലെയാണ് സുര്യയുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹിതരാകുന്നതും. കാക്ക കാക്ക, സില്ലുന് ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടെയാണ് സൂര്യയും ജ്യോതികയും തമ്മിലുള്ള പ്രണയം തീവ്രമാവുകയും ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തത്.
അന്ന് സൂര്യയുടെ വീട്ടിൽ നിന്നും എതിർപ്പുകൾ ഉയർന്നെങ്കിലും അവരെ അനുനയിപ്പിച്ച് നടൻ ജ്യോതികയുടെ കഴുത്തിൽ മിന്നുകെട്ടി. കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ നിൽകുകയായിരുന്ന ജ്യോതിക അതോടെ തന്റെ കരിയർ ത്യജിച്ചു. വിവാഹശേഷം അഭിനയം വിട്ട ജ്യോതിക ദിയ, ദേവ് എന്നീ രണ്ടു മകൾക്ക് ജന്മം കൊടുത്തു. കുട്ടികൾ വലുതായതോടെ ഇപ്പോഴിതാ അഭിനയത്തിൽ തന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുകയാണ് നടി.
തിരിച്ചുവരവിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന കഥകളും സിനിമകളുമാണ് ജ്യോതിക തിരഞ്ഞെടുക്കുന്നത്. ഏറ്റവും ഒടുവിൽ മമ്മൂട്ടി നായകനായ കാതലാണ് ജ്യോതിക അഭിനയിച്ചത്. ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് കാതൽ. പ്രകടനം കൊണ്ട് ജ്യോതികയും കയ്യടി വാങ്ങി കൂട്ടുന്നുണ്ട്. അതിനിടെ ജ്യോതികയുടെ ആസ്തി സംബന്ധിച്ച ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സിനിമാ തിരഞ്ഞെടുപ്പിൽ കർശന നിബന്ധനകൾ പാലിക്കുന്ന ജ്യോതിക ഒരു ചിത്രത്തിന് 5 കോടി വരെയാണ് നിലവിൽ വാങ്ങുന്ന പ്രതിഫലം. കൂടാതെ സൂര്യയ്‌ക്കൊപ്പം 2ഡി എന്ന പ്രൊഡക്ഷൻ കമ്പനിയും ജ്യോതിക നടത്തുന്നുണ്ട്. ജയ് ഭീം അടക്കം ഒരുപിടി ഹിറ്റുകൾ ഇരുവരും നിർമ്മിച്ചു കഴിഞ്ഞു. അതിനാൽ തന്നെ നിർമാതാവ് എന്ന നിലയിലും ജ്യോതികൾ കോടികൾ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചെന്നൈയിൽ 2,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ബംഗ്ലാവ് ഉള്ള ജ്യോതിക അടുത്തിടെ മുംബൈയിൽ 70 കോടിയുടെ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. മക്കളോടൊപ്പം നിലവിൽ മുംബൈയിൽ ആണ് സൂര്യയും ജ്യോതികയും താമസം. ഇതിനൊക്കെ പുറമെ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിച്ചും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നുണ്ട് ജ്യോതിക. വാഹനങ്ങളായി ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഔഡി തുടങ്ങിയ ആഡംബര കാറുകളും ജ്യോതികയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.
അങ്ങനെ ആകെ മൊത്തം ജ്യോതികയുടെ ആസ്തി 330 കോടി രൂപയിലധികം വരും എന്നാണ് റിപ്പോർട്ടുകൾ. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ആസ്തിയുടെ ഇരട്ടിയിലേറെയാണിത്. തമിഴ് മാധ്യമങ്ങളാണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











