പത്ത് ലക്ഷം രൂപയ്ക്കല്ല, വെറും രണ്ടായിരം രൂപയാണ് യോഗി ബാബു ആവശ്യപ്പെട്ടത്
താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ച് എപ്പോഴും തെറ്റായ വാര്‍ത്തകള്‍ വരാറുണ്ട്. കോടികളുടെ കണക്കു പട്ടികകള്‍ പലപ്പോഴും കെട്ടിച്ചമയ്കപ്പെട്ടതായിരിക്കും. അത്തരത്തിലുള്ള കെട്ടുകഥയില്‍ തമിഴ് ഹാസ്യതാരം യോഗി ബാബുവിന്റെയും പേര് വന്നിരുന്നു. നയന്‍താരയുടെ നായകതുല്യനായി അഭിനയിച്ചതോടെ യോഗി ബാബുവിന്റെ ഡിമാന്റ് കൂടിയിരുന്നു. നായക വേഷം ലഭിച്ചതോടെ യോഗി ബാബു പ്രതിഫലം കൂട്ടി എന്നും ഒരു ദിവസത്തെ അഭിനയത്തിന് ലക്ഷങ്ങളാണ് യോഗി പ്രതിഫലം വാങ്ങുന്നത് എന്നും ഗോസിപ്പുകള്‍ വന്നു.
15 മിനിട്ടിന് രണ്ട് കോടി രൂപയോ, പൂജയുടെ പ്രതിഫലം കേട്ട് ഞെട്ടിയോ?
എന്നാല്‍ യോഗി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ ആ കിവദന്തിക്ക് നിര്‍മാതാവ് ഗ്നാനവേല്‍ മറുപടി നല്‍കി. നിര്‍മാതാക്കളുടെ പ്രശ്‌നം അറിയുന്ന നടനാണ് യോഗി ബാബു. ഒരു നിര്‍മാതാവിനോടും അദ്ദേഹം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടില്ല. 2000 രൂപയാണ് യോഗി ബാബുവിന്റെ ദിവസക്കൂലി. പകുതി പൈസ വാങ്ങിയാണ് അദ്ദേഹം സിനിമ കരാറ് ചെയ്യുന്നത്.

മറ്റുള്ളവരുടെ വാക്കുകള്‍ ഒരിക്കലും വിശ്വസിക്കരുത്. ആര്‍ക്കെങ്കിലും എന്നെ കുറിച്ച് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ നേരിട്ട് എന്നോട് ചോദിക്കുക... വ്യക്തമായ മറുപടി ഞാന്‍ പറഞ്ഞു തരാം എന്ന് യോഗി ബാബു പറഞ്ഞതോടെ ഓഡിയോ ലോഞ്ച് ഒരു തുറന്ന ചര്‍ച്ചയായി മാറി.


Click it and Unblock the Notifications











