Don't Miss!
- Technology
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Sports
ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍
- Lifestyle
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഇനി നീ എന്റെ മരുമകനല്ല! ധനുഷിനോട് പൊട്ടിത്തെറിച്ച് രജനീകാന്ത്
ആരാധകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു നടന് ധനുഷും സംവിധായകയായ ഐശ്വര്യ രജനീകാന്തും വിവാഹ മോചിതരായ വിവരം പങ്കുവച്ചത്. ജനുവരിയിലായിരുന്നു ഇരുവരും തങ്ങള്‍ പിരിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. തമിഴകത്തെ സൂപ്പര്‍ താരമായ ധനുഷും സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യയും തമ്മില്‍ പിരിയുന്നത് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു. രണ്ടുപേര്‍ക്കും രണ്ട് മക്കളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയായിരുന്നു ഐശ്വര്യയും ധനുഷും പിരിയുന്ന വിവരം അറിയിച്ചത്.
എന്നാല്‍ എന്തുകൊണ്ടാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരും പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ആരാധകരെ പോലെ അമ്പരപ്പിക്കുന്ന തീരുമാനമാണിതെന്നായിരുന്നില്ല ഇരുവരുടേയും അടുത്ത സുഹൃത്തുക്കളുടെ പ്രതികരണം. ധനുഷും ഐശ്വര്യയും നാളുകളായി അകന്നാണ് കഴിയുന്നതെന്നും വിവാഹ മോചനത്തിലേക്ക് എത്തിയത് സ്വാഭാവികമാണെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഇതിനായി തയ്യാറെടുക്കുകയായിരുന്നുവെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്.

എന്നാല്‍ ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്നും ഇരുവരേയും ഒരുമിപ്പിക്കാനായി രണ്ടു പേരുടേയും കുടുംബങ്ങള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. മകളേയും മരുമകനേയും വീണ്ടും ഒരുമിപ്പിക്കാനായി രജനീകാന്ത് തന്നെ ശ്രമങ്ങള്‍ നടത്തുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇത് പ്രകാരം ഐശ്വര്യയോട് തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് രജനീകാന്ത് അറിയിച്ചെന്നും അച്ഛന്റെ വാക്ക് അനുസരിക്കുകയായിരുന്നു മകളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രജനീകാന്തിന്റെ വാക്ക് കേള്‍ക്കാന്‍ ധനുഷ് തയ്യാറായില്ലെന്നും വിവാഹ മോചനം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അദ്ദേഹമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ധനുഷ് തന്റെ വാക്ക് കേള്‍ക്കാതെ വന്നതോടെ രജനീകാന്ത് കുപിതനായെന്നും ധനുഷ് ഇനിയൊരിക്കലും തന്റെ മരുമകനായിരിക്കില്ലെന്നും താരവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞുവെന്നുമാണ് ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും ധനുഷിന്റേയും ഐശ്വര്യയടേയും കുടുംബങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. വിവാഹ മോചനത്തിലേക്ക് എത്തിയെങ്കിലും ഐശ്വര്യയും ധനുഷും തമ്മില്‍ ശത്രുതയില്ലെന്നും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളായി തുടരാനാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മക്കളായ യുഗും യാത്രയും പക്വത കൈവരിക്കുന്നത് വരെ കാത്തിരുന്നതാണ് ധനുഷും ഐശ്വര്യയും പിരിയാനായി എന്നും ചില സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ ജീവിതം മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ അത് മറക്കുവാനായി ധനുഷ് തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

ഇതിനിടെ ധനുഷ് മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായിരുന്നു. ഒരു യുവതിയോടൊപ്പമുള്ള ധനുഷിന്റെ ചിത്രം വൈറലായിരുന്നു. എന്നാലിത് സ്ഥിരീക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ധനുഷും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല.

അതേസമയം ധനുഷിന്റേതായി അവസാനം തീയേറ്ററിലെത്തിയ സിനിമ അത്രംഗി രേയാണ്. ബോളിവുഡിലേക്കുള്ള ധനുഷിന്റെ തിരിച്ചുവരവായിരുന്നു അത്രംഗി രേ. സാറ അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമഴില് കര്ണന് ആണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം സംസാരിച്ച രാഷ്ട്രീയം ചര്‍ച്ചയായി മാറുകയായിരുന്നു. അതേസമയം, മാരന് ആണ് ധനുഷിന്റെ റിലീസ് കാത്തു നില്ക്കുന്ന സിനിമ. പിന്നാലെ ഹോളിവുഡ് ചിത്രം ദ ഗ്രേ മാനും അണിയറയിലുണ്ട്. പിന്നാലെ നാനെ വരുവേന്‍, വാത്തി തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.
-
'വിവാഹം കഴിക്കാത്തവർ ഉമ്മ വെക്കുന്നു, ഇത് മാതാപിതാക്കൾക്ക് പേരുദോഷം അല്ലേ?'; അമൃതയ്ക്കും ഗോപിക്കും വിമർശനം!
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ