അമ്മയുടെ മരണശേഷം ഞാന്‍ മദ്യപനായി; ആ അന്വേഷണം എന്നെ എത്തിച്ചത് ഇസ്ലാമിലേക്ക്: യുവന്‍ ശങ്കര്‍ രാജ
തന്റെ അമ്മയുടെ മരണം ജീവിതത്തിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മനസ് തുറന്ന് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ. തന്റെ കരിയറില്‍ നാല് വര്‍ഷം നീണ്ട ഇടവേളയെടുത്ത കാലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു യുവന്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് യുവന്‍ ശങ്കര്‍ രാജ മനസ് തുറന്നത്.
നാല് വര്‍ഷക്കാലം ആര്‍ക്കും യുവന്‍ എവിടെയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഈ കാലഘട്ടത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്നാണ് അവതാരക ചോദിച്ചപ്പോഴാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ പഠിക്കുകയായിരുന്നു. എല്ലാവര്‍ക്കും ഓരോ തരത്തിലുള്ള അന്വേഷണം കാണുമല്ലോ. ആ സമയത്ത് എന്റെ അമ്മ മരിച്ചിരുന്നു. അവര്‍ എവിടെയാണ്? അവര്‍ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ്? എന്റെ സ്വപ്‌നത്തില്‍ അവര്‍ വരുമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നെ ഹോണ്ട് ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇത്തരം സ്വപ്‌നം വരുന്നതെന്ന് അറിയില്ലായിരുന്നു. ആ അന്വേഷണത്തിലാണ് ഞാന്‍ ദൈവത്തെ കണ്ടെത്തുന്നത്.
ഞാന്‍ ആദ്യം ചെയ്തത് എന്റെ പാപങ്ങള്‍ ക്ഷമിക്കാനാണ്. ഞാന്‍ പോലും അറിയാതെയാണ് ഞാനിത് ചോദിക്കുന്നത്. ആരുടെയെങ്കിലും മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ പറയുന്ന സെന്‍ മോഡിലേക്ക് ഞാന്‍ എത്തിയത് ഈ പ്രോസസിലൂടെയാണ്. എല്ലാവരും ഒരോ റോളര്‍ കോസ്റ്റ് റൈഡിലൂടെ കടന്നു പോകും. എനിക്ക് ഇതായിരുന്നു.
എല്ലാത്തിനും ഞാന്‍ അവരുടെ അടുത്തേക്കായിരുന്നു പോയിരുന്നത്. പെട്ടെന്നൊരു ദിവസം അതില്ലാതെ വന്നതോടെ ഞാന്‍ ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി. എല്ലാവര്‍ക്കും അവരുടെ അമ്മ പ്രധാനപ്പെട്ടതാണ്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എല്ലാവരും വരുന്നത് ഒരു എക്‌സ്‌പൈരി ഡേറ്റുമായാണ് വരുന്നത് എന്ന് എനിക്ക് അറിയാം. പക്ഷെ അതെന്നാണെന്ന് നമുക്ക് അറിയില്ലെന്ന് മാത്രം. ആ ദിവസം നമ്മളെ തേടി വന്നോളും.

അവര്‍ എവിടെയാണ്? എന്ന അന്വേഷണത്തില്‍ ഞാന്‍ മദ്യത്തിലേക്കും മറ്റും എത്തി. അമ്മയുടെ മരണ ശേഷമാണ് ഞാന്‍ മദ്യത്തിലേക്കും പുകവലിയിലേക്കും എത്തുന്നത്. അതിന് മുമ്പും ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകുമായിരുന്നു. പക്ഷെ ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ അമ്മ പോയതോടെ അതൊക്കെ തുടങ്ങി. ഒരുനാള്‍ ഞാന്‍ ഉത്തരം കണ്ടെത്തി. ജനിച്ചത് മുതലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം അന്ന് കിട്ടി.
നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് എന്നെ പഠിപ്പിച്ചത് ഇസ്ലാം ആണ്. അങ്ങനെയാണ് ഞാന്‍ ഇപ്പോള്‍ പറയുന്ന സെന്‍ മോഡിലെത്തിയത്. അമ്മ എവിടെയോ ഉണ്ട്. നല്ലൊരു ഇടത്താണ് അവരുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു.


Click it and Unblock the Notifications











