ഇങ്ങനെ നടന്നാല്‍ മതിയോ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ? ആരാധകന് രേഷ്മയുടെ മറുപടി

ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് സംപ്രേക്ഷണം തുടങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കുടുംബവിളക്കിന് സാധിച്ചിരുന്നു. ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷടം നേടിയെടുത്ത നടിയാണ് രേഷ്മ എസ് നായര്‍. കുടുംബവിളക്കിലെ സഞ്ജനയായി എത്തിയാണ് രേഷ്മ കയ്യടി നേടിയത്.

കുടുംബവിളക്കില്‍ സുമിത്രയുടെ ഇളയ മകന്‍ പ്രതീഷിന്റെ ഭാര്യയായിട്ടാണ് രേഷ്മ അഭിനയിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രേഷ്മയും പ്രതീഷും. രേഷ്മയ്‌ക്കൊപ്പം നൂബിന്‍ ജോണിയാണ് പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയിയലൂടെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേഷ്മ. വിശദമായി വായിക്കാം തുടര്‍ന്ന്.

Kudumbavilakku

കുടുംബവിളക്കില്‍ ആരെയാ ഇഷ്ടം എന്നാണ് ഒരു ആരാധകന്റെ ചോദ്യം ഇതിന് തനിക്ക് എല്ലാവരേയും ഇഷ്ടാമാണെന്നായിരുന്നു രേഷ്മ നല്‍കിയ മറുപടി. സീരിയല്‍ ഒക്കെ എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് നന്നായി പോകുന്നുവെന്നും രേഷ്മ മറുപടി പറയുന്നുണ്ട്. അതേസമയം, സഞ്ജന എന്ന കഥാപാത്രത്തില്‍ തൃപ്തയാണോ ചേച്ചി എന്നായിരുന്നു ഒരാള്‍ ചോദിച്ചതു. തീര്‍ച്ചയായും എന്നായിരുന്നു ഇതിന് രേഷ്മ നല്‍കിയ മറുപടി.

അസേമയം മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത് രേഷ്മയുടെ പഠനം ഒക്കെ കഴിഞ്ഞുവോ എന്നായിരുന്നു. കഴിഞ്ഞെന്നാണ് രേഷ്മയുടെ മറുപടി. താരത്തിന്റെ പ്രായം ചോദിച്ചും ചിലര്‍ എത്തിയിട്ടുണ്ട്. തനിക്ക് 21 വയസാണെന്നാണ് രേഷ്മ പറയുന്നത്. ഇതിനിടെ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ഒരു കല്യാണം കഴിക്കണ്ടേ എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. ഇതിന് വളരെ രസകരമായി വേണ്ടായേ, സമയം ഉണ്ടല്ലോ എന്ന് മറുപടി നല്‍കിയിരിക്കുകയാണ് രേഷ്മ.

പരമ്പരയിലെ തന്റെ നായകനായ നൂബിന്റെ വിവാഹം നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. രേഷ്മയോട് നൂബിന്‍ ചേട്ടന്റെ കല്യാണത്തിനു പോകുന്നുണ്ടോ എന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. പോകുമല്ലോ എന്ന് രേഷ്മ മറുപടിയും നല്‍കുന്നുണ്ട്. നേരത്തെ നൂബിനും രേഷ്മയും തമ്മില്‍ പ്രണയത്തിലാണോ എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് നൂബിനും രേഷ്മയും വ്യക്തമാക്കുകയായിരുന്നു.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X