ഒരു കാലത്ത് കാത്തിരുന്ന് കണ്ടവര്‍; കരിക്കിന് സംഭവിച്ചത് എന്ത്? തിരിച്ചുവരവിന് കാത്ത് ആരാധകര്‍!

മലയാളം വെബ് സീരീസ് ലോകത്തെ ഗോട്ട് എന്ന് നിസ്സംശയം പറയാവുന്ന ടീമാണ് കരിക്ക്. കൊവിഡ് കാലത്തും അതിന് മുമ്പും കരിക്കിന്റെ വീഡിയോകള്‍ക്കായി മലയാളികള്‍ കാത്തിരിക്കുമായിരുന്നു. ജോലിയും കൂലിയുമില്ലാത്ത ഒരു സംഘം യുവാക്കളുടെ കഥ പറഞ്ഞ തേരാ പാര സീരീസ് മുതല്‍ കരിക്ക് ചെയ്ത വീഡിയോകളെല്ലാം വലിയ ഹിറ്റായിരുന്നു. സിനിമയ്ക്കും ടെലിവിഷനും പുറത്ത് യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലും വെബ് സീരീസ് ലോകത്തും ഇത്രത്തോളം സാധ്യതയുണ്ടെന്ന് മലയാളികളെ കാണിച്ച് തന്നത് കരിക്കായിരുന്നു.

പ്രശസ്തരാകാന്‍ സിനിമയില്‍ അഭിനയിക്കേണ്ട, ഒരു ക്യാമറയും യൂട്യൂബ് ചാനലും പിന്നെ കഴിവും മാത്രം മതിയെന്ന് കരിക്ക് കാണിച്ചു തന്നു. ഓണത്തിനും ക്രിസ്തുമസിനുമെല്ലാം സദ്യയ്‌ക്കെന്നത് പോലെ തന്നെ മലയാളികള്‍ കരിക്കിന്റെ വീഡിയോകള്‍ക്കായും കാത്തിരുന്നു. എന്നാല്‍ പതിയെ പതിയെ കരിക്കിന്റെ വീഡിയോകളിലെ തമാശകള്‍ ഏശാതായി. തമാശയില്‍ നിന്നും സീരിയസ് കണ്ടന്റിലേക്കും കരിക്ക് കടന്നു. ഇതും പലപ്പോഴും പാളി.

Karikku

കരിക്കിന്റെ തമാശ കുറഞ്ഞുവെന്ന് പരാതിപ്പെടുമ്പോഴും അവരുടെ വീഡിയോകള്‍ക്കായി മലയാളിയുടെ കാത്തിരിപ്പ് തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കാത്തിരിപ്പെല്ലാം ഉപേക്ഷിച്ച മട്ടാണ് പലരും. ഇപ്പോഴിതാ കരിക്കിന് എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. റെഡ്ഡിറ്റിലെ ഒരു പോസ്റ്റിന് താഴെ കരിക്ക് ആരാധകരെല്ലാം ഒത്തു ചേര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ആറ് മാസമായി കരിക്ക് ചാനലില്‍ ഒരു വീഡിയോ വന്നിട്ട്. ഇപ്പോഴവര്‍ പഴയ വീഡിയോകള്‍ കുത്തിപ്പൊക്കുക മാത്രമാണ് ചെയ്യുന്നത്. അവര്‍ എന്തെങ്കിലും വലുതിനായി തയ്യാറെടുക്കുകയാണോ? എന്താണ് കരിക്കിന് സംഭവിച്ചത്? എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കരിക്കിനെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടെ കരിയറിലെ ഹൈ പോയന്റ് മുതലെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, ഇപ്പോഴത് നഷ്ടപ്പെട്ട അവസരമാണ്. ആളുകള്‍ മറ്റ് കണ്ടന്റിലേക്ക് ചേക്കേറി. കരിക്ക് ഇപ്പോള്‍ പലര്‍ക്കും നൊസ്റ്റാള്‍ജിയ മാത്രമാണ്. കഴിവുള്ള ഒരു സംഘം തന്നെയായിരുന്നു അവര്‍ എന്നായിരുന്നു ഒരു കമന്റ്. അവര്‍ ഇപ്പോള്‍ വലുത് എന്തിനോ വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആണെങ്കില്‍ പോലും അവര്‍ക്ക് പഴയ ചാം നഷ്ടമായിരിക്കുന്നു. ഉന്നതമായ പ്രൊഡക്ഷന്‍ വാല്യു ഉണ്ടെങ്കിലും കണ്ടന്റ് ബോറിംഗ് ആണ്. അവസാനം പുറത്തിറങ്ങിയത് കണ്ട് തീര്‍ക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നായിരുന്നു മറ്റൊരു കമന്റ്.

അടുത്ത വൃത്തങ്ങള്‍ പറയുന്നത് അവര്‍ ഒരു സിനിമ ഒരുക്കുന്ന തിരക്കിലാണെന്നാണ്. ഉടനെ തന്നെ പ്രഖ്യാപനം ഉണ്ടാകും. ഈ മാസം അവസാനം തന്നെ യൂട്യൂബിലും പുതിയൊരു റിലീസുണ്ടാകും. അതിന്റെ ഷൂട്ട് നടക്കുകയാണ്, കൊവിഡിന് ശേഷം കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വളര്‍ച്ച കൂടി. അതോടെ കണ്ടന്റ് ക്ഷാമം വന്നു എന്നും ചിലര്‍ പറയുന്നുണ്ട്.

''ഈയ്യടുത്ത് അവര്‍ ഇറക്കിയതില്‍ മിക്കതും ശരാശരി നിലവാരമുള്ള കണ്ടന്റായിരുന്നു. അത് അവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ കഴിവിനെക്കുറിച്ച് പുനര്‍ ചിന്തനമുണ്ടായി. ഇപ്പോള്‍ അവര്‍ തേരാ പാര സിനിമയാക്കിയാല്‍ പോലും വിജയിക്കില്ല. സമീപകാലത്തെ അവരുടെ തിരക്കഥകള്‍ മോശമാണ്. കോമഡിയും ദുര്‍ബലമായി. ഇതോടെ ആളുകള്‍ മറ്റ് ഇടങ്ങളിലേക്ക് പോയി. ഈ പ്രേക്ഷകരെ പുതിയ ഇന്‍സ്റ്റഗ്രാം ക്രീയേറ്റര്‍മാര്‍ സ്വന്തമാക്കി. വീണ്ടും ആളുകളെ കൊണ്ടുവരണമെങ്കില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ആയിട്ട് എന്തെങ്കിലും ചെയ്യണം'' എന്നായിരുന്നു വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കമന്റ്.

അതേസമയം കരിക്ക് വിജയിച്ചു കാണിച്ചു തന്നവരാണ്. ഒന്നുമില്ലായ്മയില്‍ നിന്നും വലിയ ഉയരങ്ങളിലെത്തിയവര്‍. പുതിയൊരു മാര്‍ക്കറ്റ് തന്നെ തുറന്നു തന്നവര്‍. അവര്‍ തിരികെ വരുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ആരാധകര്‍ പറയുന്നു. കരിക്ക് ടീം ഒരു സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് മറ്റ് ചിലര്‍ പറയുന്നുണ്ട്. ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കരിക്ക് പുതിയ പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങളുടെ പുതിയ വീഡിയോയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

സംതിഗ് ഫിഷി എന്നാണ് പുതിയ വീഡിയോയുടെ പേര്. പോസ്റ്ററില്‍ നിന്നും ഇത്തവണ കോമഡിയാണെന്നാണ് കരുതുന്നത്. എന്നാല്‍ എന്നാണ് വീഡിയോ റിലീസാവുക എന്ന് പറഞ്ഞിട്ടില്ല. ഉടനെ തന്നെ റിലീസാകുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. വിഷുവിനാകും റിലീസെന്നാണ് കരുതപ്പെടുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

'പോസ്റ്റ് വന്ന സ്ഥിതിക്ക് ഒരു 6 മാസത്തിനുള്ളില്‍ പ്രതീക്ഷിക്കുന്നു, അവസാനം വന്നു അല്ലെ അണ്ണന്മാരെ, ഓണത്തിന് പോയ പോക്കാണ്, വിഷുവിന് വന്നല്ലോ., നിങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു, കരിക്കിന്റെ അടുത്ത വീഡിയോ വരുമ്പോള്‍ ഞാന്‍ പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുകയാകും, ത്രില്ലര്‍ മാത്രമാകാതിരുന്നാല്‍ മതിയായിരുന്നു. വന്ന് വന്ന് കോമഡി കുറയുന്നുണ്ട്, അപ്പോള്‍ വിഷു കളറാകും, അവസാനം വന്നുവല്ലേ, വിഷുവിന് ഇറങ്ങിയാല്‍ പൊളിക്കും, ഈയ്യൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, അടിച്ച് കേറി വാ മക്കളേ, അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ദുചൂഢന്‍ തിരികെ എത്തിയിരിക്കുന്നു' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

എല്ലാ അര്‍ത്ഥത്തിലും മലയാളം വെബ് സീരീസ് ലോകത്തെ ഗോട്ട് ആണ് കരിക്ക് ടീം. ഡിജന്റല്‍ കണ്ടന്റ് മേഖലയില്‍ വിപ്ലവം കൊണ്ടു വന്നവര്‍. നിഖില്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ കൊളുത്തി വിട്ട തിരിയാണ് ഇന്ന് പടര്‍ന്നു പന്തലിച്ച് സിനിമയെ പോലും വെല്ലുന്ന മേഖലയായി വളര്‍ന്നത്. സിനിമാ മോഹികളായ പലര്‍ക്കും കരിക്ക് പ്രചോദനമായി മാറി. കരിക്കിന്റെ പാതയിലൂടെ ഡിജിറ്റല്‍ കണ്ടന്റ് മേഖയിലേക്ക് കടന്നു വന്നവര്‍ നിരവധിയാണ്. ഇന്നും ഈ രംഗത്തെ ബെഞ്ച് മാര്‍ക്കാണ് കരിക്ക്. ഏതൊരു കണ്ടന്റ് ക്രീയേറ്ററും വെബ് സീരീസും നല്ല കണ്ടന്റുകളും ചെയ്യുമ്പോള്‍ കരിക്കുമായി ആരാധകര്‍ താരതമ്യം ചെയ്യും. കരിക്കിന്റെ സ്വാധീനം ഇന്നും പലരുടേയും വീഡിയോകളില്‍ കാണാം.

സമീപകാലത്ത് വെെറലായ കണ്ടന്‍ ക്രീയേറ്റർമാരാണ് യുറേക്ക. കരിക്ക് ചെയ്തിരുന്നതില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകാം എന്നാണ് തങ്ങള്‍ ആലോചിച്ചതെന്നാണ് അവർ ഈയ്യടുത്തൊരു അഭിമുഖത്തില്‍ പറഞ്ഞത്. അത് കരിക്കിന്റെ സ്വാധീനത്തിന്റെ അടയാളമാണ്.

Karikku

പൊട്ടിച്ചിരിച്ച ഒരുപാട് തമാശകള്‍ സമ്മാനിച്ചിട്ടുണ്ട് കരിക്ക് ടീം. മാമനോട് ഒന്നും തോന്നല്ലേ മുതല്‍ സംതിഗ് ഫിഷി വരെയുള്ള മീം ലോകത്തെ ഹിറ്റ് ഡയലോഗുകളും, ബാബു നമ്പൂതിരി മുതല്‍ ലോലന്‍ വരെയുള്ള എവര്‍ഗ്രീന്‍ ക്യാരക്ടറുകളും മലയാളം പോപ്പ് കള്‍ച്ചറിനുള്ള കരിക്കിന്റെ സംഭാവനയാണ്. സിനിമാതാരങ്ങളേക്കാള്‍ പ്രശ്‌സ്തി നേടാനും ഇവര്‍ക്ക് സാധിച്ചു. ജോര്‍ജിനെ പോലുള്ള അഭിനേതാക്കള്‍ കോമഡി മാത്രമല്ല, സീരിയസ് വേഷങ്ങളും തങ്ങളെക്കൊണ്ട് സാധിക്കുമെന്നും കാണിച്ചു തന്നിട്ടുണ്ട്.

ആറ് മാസം മുമ്പാണ് കരിക്കിന്റെ അവസാന വീഡിയോ റിലീസ് ചെയ്തത്. ജാം എന്ന സീരീസിന്റെ രണ്ടാം ഭാഗമാണ് റിലീസാകുന്നത്. ആറ് മില്യണിലധികം വ്യൂസും വീഡിയോസിനുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും കരിക്കിന്റെ വീഡിയോസ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്ന് തന്നെയാണ് അത് തെളിയിക്കുന്നത്. അവരെല്ലാം കരിക്കിന്റെ വലിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അതിനുള്ള പ്രതിഭയും റിസോഴ്‌സും കരിക്കിനുണ്ട്. വിമർശകരുടെയെല്ലാം വായടപ്പിക്കുന്നൊരു സീരീസായും വീഡിയോയായുമെല്ലാം കരിക്ക് ഉടനെ തിരിച്ചു വരും. അതിലേക്കുള്ള കാത്തിരിപ്പും ഇടവേളയും മാത്രമാണിത്.

More from Filmibeat

Read more about: karikku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X