എന്നെ മനസിലായോന്ന് അനു, മനസിലായി മഞ്ജു വാര്യരല്ലേ എന്ന് അമ്മാവന്‍; വീഡിയോ വൈറല്‍

വേദിയ്ക്ക് മുന്നിലായി നിന്നയാളോടാണ് താരം തന്നെ മനസിലായോ എന്ന് ചോദിച്ചത്

ആരാധകരുടെ പ്രിയങ്കരിയാണ് അനുമോള്‍. മിനി സ്‌ക്രീനിലൂടെയാണ് അനുമോളെ മലയാളികള്‍ പരിചയപ്പെടുന്നത്. പരമ്പരകളിലൂടെ അനുമോള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു അനുമോള്‍. തന്റെ നിഷ്‌കളങ്കതയും തമാശയുമൊക്കെയാണ് അനുവിനെ മലയാളികളുടെ പ്രിയങ്കരിയാക്കുന്നത്.

എപ്പോഴും ചിരിച്ച മുഖത്തോടെയും എനര്‍ജിയോടെയുമാണ് അനുവിനെ കാണാറുള്ളത്. സ്റ്റാര്‍ മാജിക്കില്‍ തമാശ പറഞ്ഞും തമാശകള്‍ക്ക് ഇരയായുമൊക്കെ അനു ഒരുപാട് പേരുടെ സ്‌നേഹം നേടിയിട്ടുണ്ട്. അനുവിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഇന്ന് പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിലേക്ക് അനുവിന്റെ അച്ഛന്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Anumol

ഇതിനിടെ ഇപ്പോഴിതാ അനുവിന്റെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഭാഗത്തു ഉത്സവത്തിന് തിരി തെളിയിക്കാന്‍ എത്തിയപ്പോള്‍ അനു നടത്തിയ പ്രസംഗം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രസകരമായ സംഭവങ്ങളാണ് ഉദ്ഘാടന വേദിയില്‍ അരങ്ങേറിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

എല്ലാര്ക്കും സുഖമല്ലേ, ഉത്സവം ഒക്കെ വന്നപ്പോള്‍ എല്ലാരുടെയും മുഖത്ത് വലിയ സന്തോഷം ആണല്ലോ. എനിക്കും വലിയ സന്തോഷം ഉണ്ട്, അമ്മയുടെ തിരുമുന്‍പില്‍ വരാന്‍ കഴിഞ്ഞതിലെന്ന് പറഞ്ഞാണ് അനു സംസാരിച്ചു തുടങ്ങുന്നത്. പിന്നാലെ എന്നെ ഇവിടെ ക്ഷണിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും താരം അറിയിക്കുന്നു. കേരള9 കോം എന്ന ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

പിന്നാലെ, ഉത്സവ സീസണ്‍ ഒക്കെ ആയതുകൊണ്ട് ഒരുപാട് അമ്പലങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ടെന്നും പക്ഷെ പോകാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു. ഇവിടെ ആണ് എന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഉത്സവ ചടങ്ങ്. വളരെ നല്ല രീതിയില്‍ തൊഴാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. തുടര്‍ന്ന് സദസിനോടായി എന്നെ കണ്ടിട്ട് ആണോ ഇത്രയും സന്തോഷവും ചിരിയും എല്ലാവരുടെയും മുഖത്ത് എന്നും അനു ചോദിക്കുന്നുണ്ട്.

അതേസമയം വേദിയില്‍ നിന്ന ഒരു അപ്പൂപ്പന്റെ അടുത്ത് എന്നെ മനസ്സിലായോ എന്ന് കുശലം ചോദിക്കുകയാണ് അനു. അതിന് അദ്ദേഹം നല്‍കിയ മറുപടി രസകരമായിരുന്നു. മനസ്സിലായി മഞ്ജു വാര്യര്‍ അല്ലെ എന്ന മറുപടിയാണ് അപ്പൂപ്പന്‍ അനുവിന് നല്‍കുന്നത്. അതോടെ സദസ്സില്‍ ചിരി പടരുകയായിരുന്നു. ഞാന്‍ കണ്ടിട്ടുണ്ട്, മോഹന്‍ലാലിന്റെ പടത്തില്‍ അഭിനയിച്ച ആളല്ലേ, ടി വിയിലൂടെ കണ്ടിട്ടുണ്ട്. എന്നും അപ്പൂപ്പന്‍ പറയുന്നതോടെ ചിരിപ്പൂരമായി രംഗം മാറുന്നു.

മഞ്ജു വാര്യര്‍ തന്നെയാണ് അങ്ങനെ ഇരുന്നോട്ടെ. അമ്മയുടെ അനുഗ്രഹത്തോടെ എനിക്ക് ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടട്ടെ എന്ന് അനു മറുപടി നല്‍കി രംഗം കയ്യിലെടുക്കുകയാണ്. ഷൂട്ട് ഉണ്ടായത് കൊണ്ട് ഒരുപാട് സഥലങ്ങളില്‍ നിന്നും വിളിച്ചിട്ടും പോകാന്‍ ആയില്ല. പക്ഷെ പ്രശാന്ത് ചേട്ടന്‍ വിളിച്ചപ്പോള്‍ എനിക്ക് നോ പറയാന്‍ ആയില്ലെന്നാണ് തന്റെ വരവിനെക്കുറിച്ച് അനു പറയുന്നത്.

Anumol

ഭാഗ്യം എനിക്ക് ഉണ്ടെങ്കില്‍ വരാമെന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ എനിക്ക് വരാന്‍ കഴിഞ്ഞു. നെയ്യാറ്റിന്‍കരയുടെ സ്‌നേഹം അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. പ്രശാന്തേട്ടനുമായി ദീര്‍ഘ കാലത്തേ സൗഹൃദം ആണ്. പാടാത്ത പൈങ്കിളിയിലെ സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഉള്ള പരിചയം ആണ്. എന്റെ സ്വന്തം ചേട്ടന്‍ ആണ്, എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന ആളാണ് ചേട്ടനെന്നും താരം പറയുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ചമ്മി പോകുമായിരുന്ന രംഗമാണ് അനു കെെക്കലാക്കിയതെന്നാണ് ആരാധകർ പറയുന്നത്.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X