For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടി വെക്കണ്ടാട്ടോ, അമ്മായി ലുക്ക് തോന്നുന്നുവെന്ന് ആരാധകന്‍; മാസ് മറുപടിയുമായി സാധിക വേണുഗോപാല്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയാണ് സാധിക വേണു ഗോപാല്‍. നിരവധി പരമ്പരകളിലും സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സാധികയുടെ പോസ്റ്റ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  സന്തോഷം കൊണ്ട് തുള്ളിച്ചാടി രാഖി സാവന്ത്; ആഷോഘ ചിത്രങ്ങള്‍

  സമൂഹത്തിലെ ബോഡി ഷെയ്മിംഗിനെ കുറിച്ച് സാധിക പങ്കുവച്ചൊരു പോസ്റ്റും ഇതിനൊരാള്‍ നല്‍കിയ കമന്റും ആ കമന്റിന് സാധിക നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. എമ്മ സ്റ്റോണിന്റെ വാക്കുകളായിരുന്നു സാധിക പങ്കുവച്ചിരുന്നത്. സാധികയ്‌ക്കെതിരെ ഒരാള്‍ ബോഡി ഷെയ്മിംഗ് നടത്തുകയായിരുന്നു. എന്നാല്‍ ചുട്ടമറുപടി നല്‍കി താരം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.

  തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മള്‍ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മള്‍ എല്ലാവരും മതിയാകാത്ത പോലെയും. ഇതാണ് ജീവിതം. നമ്മളുടെ ശരീരം മാറും. നമ്മളുടെ മനസ് മാറും. നമ്മളുടെ ഹൃദയം മാറും. എന്ന വാക്കുകളായിരുന്നു താരം പങ്കുവച്ചത്. എന്റെ ശരീരം എന്റേതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു നല്ല ഓപ്ഷന്‍ ഞാന്‍ തരാം, ഇറങ്ങി പോകൂ. നിങ്ങള്‍ എനിക്ക് ഒന്നുമല്ല എന്ന കുറിപ്പോടെയായിരുന്നു സാധിക വാക്കുകള്‍ പങ്കുവച്ചത്.

  എന്നാല്‍ ബോഡി ഷെയ്മിംഗിനെതിരെയുള്ള പോസ്റ്റില്‍ തന്നെ ഒരാള്‍ ബോഡി ഷെയ്മിംഗ് കമന്റുമായി എത്തുകയായിരുന്നു. അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു. എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ ഇത്തരം കമന്റുകളോട് പ്രതികരിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സാധിക. അതുകൊണ്ട് തന്നെ താരം ഉടനെ മറുപടിയായുമായി എത്തുകയായിരുന്നു.

  ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാന്‍ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചോളും. ചേട്ടന്‍ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി, എന്നായിരുന്നു സാധികയുടെ മാസ് മറുപടി. പിന്നാലെ പിന്തുണയുമായി ആരാധകരുമെത്തിയിട്ടുണ്ട്. എങ്ങനാണ് കറക്ട് ഈ പോസ്റ്റിന്റെ താഴെ തന്നെ ഇങ്ങനെ കമന്റ് ഇടാന്‍ പറ്റുന്നേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ലേശം ഉളുപ്പ് ഉണ്ടോ ഒരാളുടെ പേജില്‍ വന്ന് കളിയാക്കാന്‍. അവര്‍ എന്ത് പോസ്റ്റ് ഇടും അവരുടെ ഇഷ്ട്ടം നിന്നെ പോലെ ഉള്ള നരമ്പന്‍ മാര്‍ വന്ന് ചൊറിയുന്നു കമന്റ് ഇട്ട കഷ്ട്ടം തന്നെ നിനക്കു കാണാന്‍ താലപര്യം ഇല്ല നീ കാണാന്‍ നിലക്കണ്ട അവര്‍ നിന്നെ ഇങ്ങോട്ടു ക്ഷണിച്ചു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

  Fraud happening through fake accounts in my name says actress Sadhika Venugopal

  ഈയ്യിടെ തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള സാധികയുടെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. മുന്‍ ഭര്‍ത്താവ് മോശക്കാരനായിരുന്നില്ലെന്നും വിവാഹ ബന്ധം വേര്‍പെടുത്തുക എന്നത് തന്റെ ആവശ്യമായിരുന്നുവെന്നുമാണ് താരം പറഞ്ഞത്. ഒത്തുപോകാന്‍ പറ്റാത്തൊരു സാഹചര്യം വരുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യുകാണ് തന്റെ ആഗ്രഹമെന്നും സാധിക പറഞ്ഞിരുന്നു. സിനിമ-സീരിയല്‍ രംഗത്ത് സജീവമായ സാധിക സ്റ്റാര്‍ മാജിക്കിലേയും സ്ഥിരം സാന്നിധ്യമാണ്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ബോഡി ഷെയ്മിംഗ് പരാമര്‍ശങ്ങള്‍ തീര്‍ത്തും തെറ്റാണ്. സോഷ്യല്‍ മീഡിയ പോലുള്ള പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമെല്ലാം ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. പുരോഗമന സമൂഹമെന്ന നിലയില്‍ വ്യക്തികളെ ഒന്നിന്റെ പേരിലും അധിക്ഷേപിക്കാതെ അവനവനായി തന്നെ അംഗീകരിക്കാന്‍ തയ്യാറാകണം.

  Read more about: sadhika venugopal
  English summary
  A Netizen Asked Sadhika Venugopal To Not Put On Weight, Actress Sharp Reply Goes Viral, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X